
Malayalam Breaking News
ഡെറിക് കീഴടക്കിയത് വമ്പൻ റെക്കോര്‍ഡുകള്‍ ?! അബ്രഹാമിന്റെ സന്തതികളുടെ ഫൈനല്‍ കളക്ഷന്‍ പുറത്ത് !!
ഡെറിക് കീഴടക്കിയത് വമ്പൻ റെക്കോര്‍ഡുകള്‍ ?! അബ്രഹാമിന്റെ സന്തതികളുടെ ഫൈനല്‍ കളക്ഷന്‍ പുറത്ത് !!
Published on

ഡെറിക് കീഴടക്കിയത് വമ്പൻ റെക്കോര്‍ഡുകള്‍ ?! അബ്രഹാമിന്റെ സന്തതികളുടെ ഫൈനല്‍ കളക്ഷന്‍ പുറത്ത് !!
മമ്മൂട്ടി ആരാധകര്‍ ഏറെ ആഘോഷമാക്കിയ ചിത്രമാണ് ഹനീഫ് അഡീനി തിരക്കഥയൊരുക്കി ഷാജി പാടൂർ സംവിധാനം ചെയ്ത അബ്രഹാമിന്റെ സന്തതികള്‍. ഹനീഫ് അദേനി- മമ്മൂട്ടി- ഷാജി പാടൂര്‍ കൂട്ടുകെട്ടിൽ ജനങ്ങൾ വിശ്വാസമർപ്പിച്ചപ്പോൾപിറന്നത് ഈ വർഷത്തെ വമ്പൻ ഹിറ്റുകളിൽ ഒന്നായിരുന്നു. കളക്ഷന്‍ റെക്കോര്‍ഡുകള്‍ പലതും തകര്‍ത്ത ചിത്രമായിരുന്നു അബ്രഹാം.
വളരെ പെട്ടന്നായിരുന്നു ചിത്രം 50 കോടി ക്ലബില്‍ ഇടം പിടിച്ചത്. ചിത്രം നൂറ് കോടി കടക്കും എന്നായിരുന്നു സിനിമാ വിദഗ്ധരുടെ നിരീക്ഷണം. എന്നാല്‍, നൂറിന്റെ പടിവാതില്ക്കല് വരെ എത്താനേ അബ്രഹാമിന്റെ സന്തതികള്‍ക്ക് കഴിഞ്ഞുള്ളു.
സിനിമയുടെ മുഴുവന്‍ കളക്ഷന്‍ നിർമ്മാതാക്കൾ പുറത്തു വിടാത്തത് ഒരു മത്സരത്തിന് കാരണമാകണ്ട എന്ന് കരുതിയാണ്. എന്നാല്‍, മലയാളത്തിലെ ഏറ്റവും വലിയ കളക്ഷന്‍ നേടിയ രണ്ടാമത്തെ ചിത്രമായി അബ്രഹാമിന്റെ സന്തതികള്‍ .മാറിയെന്ന് അണിയറ പ്രവര്‍ത്തകര്‍ തന്നെ അറിയിച്ചിരുന്നു. എന്നാല്‍, ഇപ്പോഴിതാ ചിത്രത്തിന്റെ ഫൈനല്‍ കളക്ഷന്‍ 77 കോടിയാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുകയാണ്.
130 കോടി കളക്ഷന്‍ സ്വന്തമാക്കിയ പുലിമുരുകന് ആണ് ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ രാമലീല അബ്രഹാമിന്റെ സന്തതികളുടെ പിന്നിലാണ്. അതേസമയം, കളക്ഷന്‍ റിപ്പോര്‍ട്ടിന്റെ കൃത്യമായ കണക്ക് പുറത്തുവിടാന്‍ അണിയറ പ്രവര്‍ത്തകര്‍ ഇപ്പോഴും തയ്യാറായിട്ടില്ല.
Abrahaminte Santhathikal final collection
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...