Connect with us

മറ്റുള്ളവരെ പാര വെച്ച്‌ കണ്ണീര്‍ കുടിപ്പിക്കുന്നവനല്ല കലാകാര൯; തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചു !! നടന്‍ സുരാജിനും മഴവിൽ മനോരമക്കുമെതിരെ കേസുമായി സന്തോഷ് പണ്ഡിറ്റ്…

Malayalam Breaking News

മഴവില്‍ മനോരമയും നടന്‍ സുരാജ് വെഞ്ഞാറമ്മൂടും വ്യക്തിപരമായി അധിക്ഷേപിച്ചുവെന്ന ആരോപണവുമായി സന്തോഷ് പണ്ഡിറ്റ്. വിഷയത്തില്‍ കേസ് കൊടുക്കുമെന്നും അദ്ദേഹം അറിയിച്ചു. സുരാജ് വെഞ്ഞാറമ്മൂട് വിധികര്‍ത്താവായ മഴവില്‍ മനോരമ ചാനലിലെ മിമിക്രി മഹാമേള എന്ന പരിപാടിയിലെ ഒരു എപ്പിസോഡ് തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതായിരുന്നെന്ന് സന്തോഷ് പണ്ഡിറ്റ് ചൂണ്ടിക്കാട്ടുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

എന്നെ വ്യക്തിപരമായി അധിക്ഷേധിപിക്കുന്ന രീതിയില്‍ കഴിഞ്ഞ മാസം ഒരു പ്രമുഖ ചാനലില്‍ നടന്‍ സുരാജ് വെഞ്ഞാറമൂട് പ്രധാന ജഡ്ജി ആയി ഒരു പരിപാടി അവതരിപ്പിച്ചിരുന്നല്ലോ.. ഇതിന്മേല്‍ അവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യുവാന്‍ നിരവധി ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു.. എന്നാല്‍ പ്രളയബാധിതരെ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളിലായതിനാല്‍ ഈ വിഷയങ്ങളില്‍ ഇടപെട്ട് കേസ് കൊടുക്കുവാന്‍ വൈകി..

ഇപ്പോള്‍ ഞാന്‍ സുരാജ് വെഞ്ഞാറമൂടിനും, ഈ പരിപാടി സംഘടിപ്പിച്ച പ്രധാനപ്പെട്ട ഉത്തരവാദികള്‍ക്കെതിരേയും കേസ് കൊടുക്കുവാന്‍ തീരുമാനിച്ചു..ഈ കേസിലെ ശരികളും, തെറ്റുകളും ബഹുമാനപ്പെട്ട കോടതി ഇനി തീരുമാനിക്കും. എന്നെ പിന്തുണക്കുന്ന ഏവര്‍ക്കും നന്ദി.

വേദനിക്കുന്നവന്റെ കണ്ണീരൊപ്പുന്നവനാണ് യഥാര്‍ത്ഥ കലാകാരന്‍.മറ്റുള്ളവരെ പാര വെച്ച്‌ കണ്ണീര് കുടിപ്പിക്കുന്നവനല്ല കലാകാരന്‍. സംസ്ഥാന അവാര്‍ഡും, ദേശീയ അവാര്‍ഡും, ഓസ്‌കാര്‍ അവാര്‍ഡും ഒക്കെ കിട്ടുന്നത് നല്ലതാണ്..അതിനേക്കാള്‍ നല്ലതാണ് മനുഷ്യത്വമുള്ള ഒരു മനുഷ്യനാകുന്നത്.

Santhosh Pandit against Suraj and Mazhavil Manorama

More in Malayalam Breaking News

Trending

Recent

To Top