അവതാരകന്റെ മോശം ചോദ്യം; കണക്കിന് കൊടുത്ത് നടി മനീഷ!!

By
അഭിമുഖത്തിനിടെ മോശം ചോദ്യം ചോദിച്ച അവതാരകനെ കണക്കിന് കൊടുത്ത് നടി മനീഷ കെ.എസ് വിറപ്പിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട അവതാരകന്റെ ചോദ്യത്തിന് ആയിരുന്നു ശക്തമായ ഭാഷയിൽ മനീഷ മറുപടി നൽകിയത്.
യൂട്യൂബ് ചാനലിന്റെ അഭിമുഖത്തിനിടെയായിരുന്നു നാടകീയ സംഭവങ്ങൾ. എന്നാൽ ഇത് മനീഷ കൂടി അറിഞ്ഞ് നടന്ന അഭിനയമാണെന്ന് വിമർശനം ഉയർന്നിരുന്നു. ഇപ്പോൾ ഇതിന് മറുപടി പറയുകയാണ് നടി. പ്രാങ്കാണ് അഭിനയം ആണെന്ന് പലരും പറയുന്നുണ്ടെന്നും അതിനോട് പ്രതികരിക്കാതിരിക്കുന്നതാണ് നല്ലതെന്നും മനീഷ പറയുന്നു. അത് അഭിനയമയിരുന്നില്ല, അങ്ങനെ തന്നെയാണ് അവിടെ സംഭവിച്ചതെന്നും മനീഷ പറഞ്ഞു.
പ്രാങ്കാണ് അഭിനയം ആണെന്ന് പലരും പറയുന്നുണ്ട്. ഞാൻ അതിനോട് പ്രതികരിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം വെറുതെ നമ്മൾ പറഞ്ഞ് മെഴുകേണ്ട കാര്യമില്ല. അങ്ങനെയാണെന്ന് വിശ്വസിക്കണമെന്ന് താല്പര്യമുള്ളവർക്ക് അങ്ങനെ വിശ്വസിക്കാം.
ഇതിൽ എനിക്ക് ഒന്നിനെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല. എന്റെ അടുത്ത് ഓൾറെഡി ആ കുട്ടി പറഞ്ഞിരുന്നു. ആ കുട്ടി എന്നല്ല ഏത് ഇന്റർവ്യൂവിൽ വരുമ്പോഴും നമ്മളോട് പറയും ചേച്ചി വൈറൽ ആവുന്ന എലമെന്റ്സ് ഉള്ള ചോദ്യം ചോദിക്കുമെന്ന്. നമ്മൾ എന്തിനാണ് ഇതൊക്കെ ഇടുന്നത് വൈറൽ ആവാനാണ്. അങ്ങനത്തെ ചില ചോദ്യങ്ങൾ ചോദിക്കുമെന്ന് പറഞ്ഞിരുന്നു, മനീഷ പറയുന്നു.
ആ സംഭവത്തിൽ തന്നോട് അവതാരകൻ ഒരുപാട് സോറി പറഞ്ഞിട്ടുണ്ടെന്നും മനീഷ പറഞ്ഞു. അവതാരകന്റെ ഭാഗത്ത് നിന്ന് അങ്ങനൊരു ചോദ്യം താൻ പ്രതീക്ഷിച്ചില്ലെന്നും മനീഷ പറയുന്നു. ഒരു സ്ത്രീയോട് ചോദിക്കാൻ പാടില്ലാത്ത തരത്തിലുള്ള ചോദ്യമാണ് ചോദിച്ചതെന്നും മനീഷ പറഞ്ഞു. ആ സമയത്ത് ഉണ്ടായ ആ ചോദ്യം ആർക്കും ഉൾക്കൊള്ളാൻ പറ്റാത്ത തരത്തിലുള്ള ചോദ്യമായിരുന്നുവെന്നും മനീഷ പറഞ്ഞു.
ഇതൊരു അഭിനയമായിരുന്നില്ല, അത് അങ്ങനെ തന്നെയാണ് സംഭവിച്ചത്. പിന്നെ എല്ലാവരും ചോദിച്ചു അവന്റെ ചെപ്പക്കടിക്കമായിരുന്നില്ലേ എന്ന്. പറയാൻ എളുപ്പമാണ് ഈ പറയുന്ന ആളുകൾ തന്നെ ഞാൻ ക്യാമറയ്ക്ക് മുന്നിൽ നിന്ന് അങ്ങനെ ചെയ്തിരുന്നെങ്കിൽ എനിക്ക് എതിരെ ആയെനെ, താരം പറയുന്നു.
അവസരത്തിനും നിലനിൽപ്പിനും മുട്ടിയ വാതിലുകൾ തുറന്നുകൊടുത്തിട്ടുണ്ടോ എന്നാണ് അവതാരകൻ ചോദിച്ചത്. നടി മനീഷയോട് ഇത്തരത്തിലുള്ള ചോദ്യം ചോദിച്ചതിന് സോഷ്യൽ മീഡിയയിലും വിമർശനം ഉയർന്നിരുന്നു.
ചുട്ട മറുപടി നൽകിയ മനീഷയ്ക്ക് പ്രേക്ഷകർ കയ്യടിയും നൽകി.’പല പരിപാടിയിലും പങ്കെടുത്ത് നല്ല ബന്ധങ്ങൾ ചേച്ചിക്കുണ്ട്. എന്നിരുന്നാലും കാലഘട്ടത്തിന് അനുസരിച്ച് ചേച്ചിക്ക് സഞ്ചരിക്കാൻ പറ്റാത്തത് കൊണ്ട് പല അവസരങ്ങളും നഷ്ടമായിട്ടുണ്ട്.
മുട്ടുന്ന കാലഘട്ടമായത് കൊണ്ട് കണക്ട് ചെയ്ത് ചോദിക്കുകയാണ്, ചേച്ചിയുടെ നിലനിൽപിനും അവസരത്തിനും വേണ്ടി മുട്ടിയ വാതിലുകൾ തുറന്നുകൊടുത്തിട്ടുണ്ടോ?’, ഇങ്ങനെയാണ് അവതാരകൻ അഭിമുഖത്തിനിടെ ചോദിച്ചത്. ഈ ചോദ്യത്തിന് നിന്റെ അമ്മയോടും പെങ്ങളോടും പോയി ചോദിക്ക് എന്നായിരുന്നു മനീഷ മറുപടി നൽകിയത്.
‘എന്ത് ഊള ചോദ്യങ്ങളാടോ താൻ ചോദിക്കുന്നത്. മുട്ടുമ്പോൾ തുറക്കുന്നത്, ആണോ എക്സ്പീരിയൻസ്. ഈ അഭിമുഖം എന്ന് പറഞ്ഞ്, ഇവിടെ മാദ്ധ്യമങ്ങൾ കൊണ്ടിരിത്തുമ്പോൾ, എല്ലാവരെയും ഞാൻ പറയുന്നില്ല, നിനക്ക് അനാവശ്യ ചോദ്യങ്ങൾ ചോദിക്കുന്നത് കുറച്ച് കൂടുതലാണ്.
വൈറലാവാൻ ആണോ എന്നറിയില്ല. പക്ഷേ, എന്നെപ്പോലുള്ള ആർട്ടിസ്റ്റിന്റെ അടുത്ത് ഇത്തരം ചോദ്യങ്ങൾ ചോദിക്കാൻ പാടില്ല. നിന്റെ വീട്ടിൽ പോയ് അമ്മയോടും പെങ്ങളോടും ചോദിക്കുമോ. അമ്മയും പെങ്ങളും എന്ന് പറഞ്ഞപ്പോൾ നിനക്ക് കൊണ്ടു.
അവരാരും സിനിമയിൽ ഇല്ല എന്നൊരു മറ നീ വച്ചു. നിങ്ങൾ ആളും തരവും നോക്കി ചോദ്യങ്ങൾ ചോദിക്കൂ. ഇങ്ങനെ ഒരു ചോദ്യത്തിന് പ്രസക്തി തന്നെ എന്താണ്. അവസരത്തിന് വേണ്ടി വാതിൽ തുറന്നുകൊടുത്തിട്ടുണ്ടോ എന്ന് ഒരു സ്ത്രീയുടെ അടുത്ത് എങ്ങനെ ചോദിക്കാൻ തോന്നി’എന്നായിരുന്നു മനീഷയുടെ പ്രതികരണം.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരൻ. മല്ലിക സുകുമാരൻ മാത്രമല്ല, മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...