Connect with us

സേവ് ദി ഡേറ്റിന്റെ പ്രാക്കാണ് കല്യാണത്തിന് കിട്ടിയത്; വിവാഹത്തോടെ ശ്രീവിദ്യയ്ക്ക് സംഭവിച്ചത്!

Malayalam

സേവ് ദി ഡേറ്റിന്റെ പ്രാക്കാണ് കല്യാണത്തിന് കിട്ടിയത്; വിവാഹത്തോടെ ശ്രീവിദ്യയ്ക്ക് സംഭവിച്ചത്!

സേവ് ദി ഡേറ്റിന്റെ പ്രാക്കാണ് കല്യാണത്തിന് കിട്ടിയത്; വിവാഹത്തോടെ ശ്രീവിദ്യയ്ക്ക് സംഭവിച്ചത്!

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരങ്ങളിലൊരാളാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക് പരിപാടിയിലൂടെയാണ് ശ്രീവിദ്യ പ്രേക്ഷകശ്രദ്ധ നേടിയത്.

ശ്രീവിദ്യയുടെ സിനിമാ അരങ്ങേറ്റം ക്യാംപസ് ഡയറി എന്ന ചിത്രത്തിലൂടെയായിരുന്നു. ഒരു കുട്ടനാടൻ ബ്ലോഗ്, ഒരു പഴയ ബോംബ് കഥ, നൈറ്റ് ഡ്രൈവ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

കാസര്‍ഗോഡുകാരിയായ ശ്രീവിദ്യ തന്റെ നിഷ്‌ക്കളങ്കമായ സംസാരശൈലിയിലൂടെയാണ് പ്രേക്ഷകരുടെ മനം കവര്‍ന്നത്. മോഡലിങ്ങ് രംഗത്തും സജീവമാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശ്രീവിദ്യയുടെയും രാഹുലിന്റെയും വിശേഷങ്ങളാണ് സോഷ്യൽ മീഡിയ നിറയെ.

വര്‍ഷങ്ങളായുള്ള പ്രണയസാഫല്യമായിരുന്നു ഇരുവരുടെയും വിവാഹം. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും എത്തിപ്പെടാനുള്ള സൗകര്യത്തിനായി ചടങ്ങുകളെല്ലാം കൊച്ചിയിൽ വെച്ചാണ് നടത്തിയത്. സുരേഷ് ഗോപി അടക്കമുള്ള സിനിമാ-സീരിയൽ താരങ്ങൾ പങ്കെടുത്ത ഗംഭീര ചടങ്ങിന്റെ വീഡിയോകൾ വൈറലായിരുന്നു. എന്നാൽ ശ്രീവിദ്യയുടെ വിവാഹം ചെറിയ രീതിയിൽ വിവാദമാകുകയും ചെയ്തിരുന്നു.  

ഇപ്പോഴിതാ സേവ് ദി ഡേറ്റ് ചിത്രങ്ങൾ പുറത്തുവിട്ട ശേഷം തന്റെ യുട്യൂബ് ചാനൽ മൂവായിരത്തോളം പേർ അൺസബ്സ്ക്രൈബ് ചെയ്ത് പോയിയെന്ന് വെളിപ്പെടുത്തുകയാണിപ്പോൾ നടി. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ശ്രീവിദ്യയും ഭർത്താവ് രാഹുലും.

ഞങ്ങളുടെ കല്യാണ ദിവസം ഒരുപാട് പ്രശ്നങ്ങളുണ്ടായല്ലോ… അന്നൊരാൾ എനിക്ക് പേഴ്സണലായി മെസേജ് ചെയ്തത് ഇങ്ങനെയായിരുന്നു. സേവ് ദി ഡേറ്റിന്റെ പ്രാക്കാണ് കല്യാണത്തിന് കിട്ടിയതെന്നാണ് ശ്രീവിദ്യ പറഞ്ഞു. യഥാർത്ഥത്തിൽ ലിറ്ററലി പ്രാക്ക് തന്നെയായിരുന്നു… സേവ് ദി ഡേറ്റ് ചിത്രങ്ങൾ പുറത്തുവിട്ട ശേഷം ശ്രീവിദ്യയുടെ ചാനൽ മൂവായിരത്തോളം ആളുകൾ അൺസബ്സ്ക്രൈബ് ചെയ്തു എന്നാണ് നടി പറഞ്ഞത്. 

അവളുടെ യുട്യൂബ് സ്റ്റുഡിയോയിലിരുന്ന് ഞാൻ നേരിട്ട് കണ്ട കാര്യമാണിത്. ആളുകളുടെ മൈന്റ് സെറ്റ് ഒന്ന് ആലോചിച്ച് നോക്കൂ… ശ്രീവിദ്യ അങ്ങനൊരു ഫോട്ടോയിട്ട് കണ്ടു അതുകൊണ്ട് ഇനി ഞാൻ ശ്രീവിദ്യയെ യുട്യൂബ് ഫോളോ ചെയ്യുന്നില്ലെന്ന തീരുമാനത്തിലേക്ക് ആളുകൾ എത്തി എന്നാണ് രാഹുൽ പറഞ്ഞത്.

അൺസബ്സ്ക്രൈബ് ചെയ്ത് ആളുകൾ പോയതിൽ തനിക്ക് വിഷമമൊന്നും ഉണ്ടായില്ലെന്നും ശ്രീവിദ്യ പറഞ്ഞു. എനിക്ക് വിഷമമൊന്നും ഉണ്ടായില്ല. കാരണം ആ ഒരു ബാരിയർ എന്നെങ്കിലും പൊട്ടിക്കേണ്ടി വരുമെന്ന് എനിക്ക് അറിയാമായിരുന്നു.

നാളെ എനിക്കൊരു സിനിമ ചെയ്യേണ്ടി വന്നാലും ഇതേ സാധനമാണ് ചെയ്യാൻ പോകുന്നത്. അതുപോലെ ഒരുപാട് ഇഷ്ടമുള്ള ആളുകൾ വന്ന് മോളെ അങ്ങനെ ചെയ്യരുതെന്ന് പറയുമ്പോൾ എനിക്ക് വിഷമം തോന്നാറുണ്ട്. കാരണം അവർ സ്നേഹം കൊണ്ട് പറയുകയാണ് അല്ലാതെ അറ്റാക്ക് ചെയ്യുകയല്ല. എനിക്കൊരു സൈബർ അറ്റാക്ക് ആദ്യമായാണ് കിട്ടുന്നത്. അതും കല്യാണത്തിന്റെ തലേദിവസം എന്നാണ് വിവാഹ ദിവസം അനുഭവിച്ച വിഷമത്തെ പറ്റി ശ്രീവിദ്യ വെളിപ്പെടുത്തിയത്.

താലികെട്ട് ചടങ്ങ് പകർത്താനെത്തിയ ഓൺലൈൻ മാധ്യമപ്രവർത്തകരിൽ ഒരാളെ ശ്രീവിദ്യയുടെയും രാഹുലിന്റെയും ഇവന്റ് മാനേജ്മെന്റ് ടീം ബൗൺസർ ഉപദ്രവിച്ചുവെന്നതും ഓൺലൈൻ മാധ്യമപ്രവർത്തക വിളിച്ച് വരുത്തി അപമാനിച്ചുവെന്നതുമാണ് വിവാദങ്ങൾക്ക് കാരണമായത്.

എന്നാൽ താരദമ്പതികൾ തന്നെ മാധ്യമങ്ങൾക്ക് മുമ്പിൽ എത്തി ഈ വിഷയത്തിൽ വിശദീകരണം നൽകുകയും ചെയ്തിരുന്നു. എന്നാൽ ശ്രീവിദ്യയുടെ സേവ് ദി ഡേറ്റ് ചിത്രങ്ങളും ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഹോട്ട് ലുക്കിലാണ് നടി സേവ് ദി ഡേറ്റ് ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ഒരു തടാകത്തിൽ വെള്ളത്തിന് മുകളില്‍ വാട്ടര്‍ ബെഡ് ഒരുക്കിയാണ് ഇരുവരുടേയും സേവ് ദ ഡേറ്റ് ഷൂട്ട് നടന്നത്.

ശ്രീവിദ്യയുടേയും രാഹുലിന്റേയും പ്രണയാര്‍ദ്ര നിമിഷങ്ങള്‍ മഴയുടെ പശ്ചാത്തലത്തിലാണ് ഷൂട്ട് ചെയ്തിരുന്നത്. ശ്രീവിദ്യ ഗ്രേപ്പ് നിറത്തിലുള്ള സ്ലീവ്‌ലെസ് ഗൗണും രാഹുല്‍ ഗ്രേപ്പ് നിറത്തിലുള്ള ഷര്‍ട്ടും വൈറ്റ് പാന്റ്‌സുമാണ് ധരിച്ചിരിക്കുന്നത്.

ഏറെ കഷ്ടപ്പെട്ടാണ് ക്യാമറ ടീം വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. ഓ മൈ വെഡ് ക്യാപ്ച്ചര്‍ ക്രൂ ആണ് ഫോട്ടോഷൂട്ടിന് പിന്നില്‍. എന്നാൽ സേവ് ദി ഡേറ്റിലെ ശ്രീവിദ്യയുടെ ഹോട്ട് ലുക്ക് ആരാധകർക്ക് ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് വലിയ രീതിയിലുള്ള വിമർശനം സേവ് ദി ഡേറ്റ് ചിത്രങ്ങൾക്ക് ലഭിച്ചിരുന്നു.  

More in Malayalam

Trending