Actress
ഒരു ഭർത്താവ് എങ്ങനെ ആകരുത് എന്നതിന് ഉദാഹരണമായിരുന്നു മണിസ്വാമി, പക്ഷെ അവസാനം എന്റെയടുത്ത് കിടന്നാണ് മരിച്ചത്; അന്ന് കവിയൂർ പൊന്നമ്മ പറഞ്ഞത്!
ഒരു ഭർത്താവ് എങ്ങനെ ആകരുത് എന്നതിന് ഉദാഹരണമായിരുന്നു മണിസ്വാമി, പക്ഷെ അവസാനം എന്റെയടുത്ത് കിടന്നാണ് മരിച്ചത്; അന്ന് കവിയൂർ പൊന്നമ്മ പറഞ്ഞത്!
മലയാളികളുടെ പ്രിയപ്പെട്ട അമ്മയാണ് കവിയൂർ പൊന്നമ്മ. പകരം വെയ്ക്കാനില്ലാത്ത അതുല്യ കലാകാരി വിട പറയുമ്പോൾ മലയാളക്കര ഒന്നാകെ വിതുമ്പുകയാണ്. മലയാള സിനിമയിലെ അമ്മ ഈ ലോകത്ത് നിന്ന് പോയെന്ന് വിശ്വസിക്കാൻ സഹപ്രവർത്തകർക്കോ ഉറ്റവർക്കോ കഴിഞ്ഞിട്ടില്ല. എന്നാൽ വലിയ പൊട്ടും നിറഞ്ഞ വാത്സല്യച്ചിരിയുമായി പ്രേക്ഷകർക്ക് മുന്നിലെത്തിയ പൊന്നമ്മയുടെ ജീവിതം അത്ര സുഖകരമായിരുന്നില്ല.
ഭർത്താവിൽ നിന്നും കടുത്ത പീ ഡനങ്ങളാണ് പൊന്നമ്മയ്ക്ക് നേരിടേണ്ടി വന്നത്. കുടുംബ ജീവിതവും അത്ര സുഖകരമല്ലായിരുന്നു. മുമ്പൊരിക്കൽ ഒരു അഭിമുഖത്തിൽ സംസാരിക്കവെ തന്റെ ജീവിതത്തെ കുറിച്ച് പൊന്നമ്മ തുറന്ന് സംസാരിച്ചിട്ടുണ്ട്. ഭർത്താവ് മണിസ്വാമിയെ കുറിച്ചും ജീവിതത്തിലുണ്ടായ പ്രശ്നങ്ങളെ കുറിച്ചും വളരെ വൈകാരികമായി ആണ് പൊന്നമ്മ സംസാരിച്ചത്.
ഞങ്ങൾ രണ്ടു പേരും രണ്ട് ധ്രുവങ്ങളിലുള്ളവരാണ്. ഞാൻ എത്രത്തോളം സോഫ്റ്റ് ആണോ അത്രത്തോളം ദേഷ്യക്കാരനായിരുന്നു അദ്ദേഹം. എന്നോട് സ്‌നേഹത്തോടെ പെരുമാറിയിട്ടേയില്ല. ഒരു തവണ പോലുമില്ല. പക്ഷെ എന്റെയടുത്ത് കിടന്നാണ് മരിച്ചത്. ഗുരുവായൂരിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. അവസാനമൊക്കെയായപ്പോൾ പത്ത് പന്ത്രണ്ട് ദിവസമൊക്കെ സംസാരിക്കാൻ പറ്റാതെയായിരുന്നു.
എന്റെ സഹോദരന്റെ ഭാര്യയൊക്കെ എപ്പോഴും വന്ന് നോക്കും. ചിലപ്പോൾ എനിക്കതൊക്കെ ആലോചിക്കുമ്പോൾ ദേഷ്യം തോന്നില്ല, പക്ഷേ വെറുപ്പ് തോന്നുമായിരുന്നു. അമൃതയിൽ പോയി ചെക്ക് ചെയ്ത് വരുമ്പോൾ പുള്ളി എത്തുന്നതിന് മുമ്പേ ഡോക്ടർ എന്നെ വിളിക്കും. ഏറി വന്നാൽ രണ്ടോ മൂന്നോ മാസമേ ഉണ്ടാകൂ, പുള്ളി എന്ത് ആഗ്രഹം പറഞ്ഞാലും അത് സാധിച്ചു കൊടുക്കണമെന്ന് പറഞ്ഞു.
അതോടെ പിന്നെ, ഇനിയെത്ര കാലമാണ് ജീവിക്കുന്നതെന്ന് ഞാൻ ചിന്തിച്ചു. ഒരു ഭർത്താവ് എങ്ങനെ ആകരുത് എന്നതിന് ഉദാഹരണമായിരുന്നു അദ്ദേഹം. കഷ്ടപ്പെട്ടു. എന്തിനായിരുന്നുവെന്ന് എനിക്ക് ഒരു പിടിയും കിട്ടിയിട്ടില്ല. ഇന്നും കിട്ടിയിട്ടില്ല. ശബ്ദം പോയ ശേഷം അദ്ദേഹം എന്റെ കൈ പിടിച്ച് കരയുമായിരുന്നു. ആ കരച്ചിലിൽ ഒരുപാട് വാചകങ്ങളുണ്ടാകുമായിരിക്കാം.
അവസാന കാലത്ത് ഭർത്താവ് ഒരുപാട് ദുഃഖിച്ചിരുന്നു. എന്തൊക്കയോ എന്നോട് പറയണമെന്നും, മാപ്പ് ചോദിക്കണമെന്നുമൊക്കെ ഉണ്ടായിരുന്നിരിക്കാം. വാക്കുകളാൽ പറഞ്ഞില്ലെങ്കിലും ആ ഭാവം മനസിലാകുമായിരുന്നുവെന്നും കവിയൂർ പൊന്നമ്മ അഭിമുഖത്തിൽ സംസാരിക്കവെ പറഞ്ഞു. നടി ഈ ലോകത്ത് നിന്ന് വിട പറഞ്ഞ വേളയിൽ പഴയ അഭിമുഖങ്ങളെല്ലാം വീണ്ടും ശ്രദ്ധിക്കപ്പെടുകയാണ്.
നിർമാതാവ് ആയിരുന്നു മണിസ്വാമി. കവിയൂർ പൊന്നമ്മ ആദ്യമായി നായികയായി അഭിനയിച്ച റോസി എന്ന സിനിമയുടെ നിർമ്മാതാവായിരുന്നു അദ്ദേഹം. സെറ്റിൽ വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. പീന്നീട് ആ ബന്ധം വിവാഹത്തിലേയ്ക്ക് എത്തുകയായിരുന്നു. 1969 ലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. എന്നാൽ വിവാഹത്തിന് മുമ്പുണ്ടായിരുന്ന ആ പ്രണയവും സ്നേഹവുമൊന്നും വിവാഹശേഷം ഉണ്ടായില്ല. ആ ബന്ധം നിരാശാജനകമായിരുന്നു.
ഇരുവർക്കും ഒരു മകൾ ഉണ്ട്. ബിന്ദു എന്നാണ് പേര്. ബിന്ദുവിന്റെ ജനനശേഷമാണ് പൊന്നമ്മയും മണിസ്വാമിയും തമ്മിലുള്ള പ്രശ്നങ്ങൾ രൂക്ഷമാകുന്നത്. ഇടയ്ക്കെ വെച്ച് പൊന്നമ്മയെ ഉപേക്ഷിച്ച് മണിസ്വാമി പോയിരുന്നു. എന്നാൽ നാളുകൾക്ക് ശേഷം അസുഖബാധിതനായി ആരും തിരിഞ്ഞ് നോക്കാനില്ലാതായപ്പോൾ പൊന്നമ്മയ്ക്കടുത്തേയ്ക്ക് തന്നെ തിരികെ എത്തിയിരുന്നു. എന്നാൽ അപ്പോഴും പിണക്കവും പരിഭവങ്ങളുമില്ലാതെ പൊന്നമ്മ ഭർത്താവിനെ അദ്ദേഹത്തിന്റെ മരണം വരെ പരിചരിച്ചിരുന്നു.