
Malayalam
പ്രമുഖ നാടക നടൻ കലാനിലയം പീറ്റർ അന്തരിച്ചു
പ്രമുഖ നാടക നടൻ കലാനിലയം പീറ്റർ അന്തരിച്ചു

പ്രമുഖ നാടക നടൻ ആയ ഇടക്കൊച്ചി പള്ളിപ്പറമ്പിൽ കലാനിലയം പീറ്റർ എന്നറിയപ്പെടുന്ന പി ജെ പീറ്റർ(85) അന്തരിച്ചു. ആറു പതിറ്റാണ്ടോളം നാടകരംഗത്ത് തിളങ്ങിയ വ്യക്തിയാണ് പീറ്റർ. അമേച്വർ നാടകങ്ങളിലൂടെയായിരുന്നു രംഗത്തേയ്ക്കെത്തിയത്. പ്രശസ്ത നാടകസമിതിയായ കലാനിലയത്തിൽ അനൗൺസറായി ആയിരുന്നു പീറ്റർ ചേർന്നിരുന്നത്.
പിന്നീട് സമിതി അവതരിപ്പിച്ച കായംകുളം കൊച്ചുണ്ണി, കടമറ്റത്ത് കത്തനാർ, ദേവദാസി, ഇന്ദുലേഖ തുടങ്ങിയ നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ചു. അമ്പതിലേറെ അമച്വർ നാടകങ്ങളിലും നൂറോളം പ്രൊഫഷണൽ നാടകങ്ങളിലും ശ്രദ്ധേയവേഷങ്ങൾ ചെയ്തിട്ടുണ്ട്. ആകാശവാണിയിൽ നൂറ്റമ്പതിലേറെ റേഡിയോ നാടകങ്ങൾക്കും ശബ്ദം നൽകിയിട്ടുണ്ട്.
‘സ്നാപക യോഹന്നാൻ ‘ നാടകത്തിൽ സ്ത്രീകഥാപാത്രമായ ഹെറോദ്യ രാജ്ഞിയുടെ വേഷം അവതരിപ്പിച്ചായിരുന്നു അഭിനയരംഗത്തേയ്ക്കുള്ള പീറ്ററിന്റെ അരങ്ങേറ്റം. അഭിനയത്തിന് സംസ്ഥാന അവാർഡ്, സംസ്ഥാന സംഗീതനാടക അക്കാദമിയുടെ ഗുരുപൂജ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
ഇന്ദുലേഖ നാടകം പിന്നീട് സിനിമയാക്കിയപ്പോൾ അതിന്റെ അസോസിയറ്റ് ഡയറക്ടറും പ്രൊഡക്ഷൻ കൺട്രോളറുമായും പ്രവർത്തിച്ചിരുന്നു. എറണാകുളം ദൃശ്യകലാഞ്ജലി, കൊച്ചിൻ ഹരിശ്രീ, കാഞ്ഞിരപ്പള്ളി അമല, കോട്ടയം സമഷ്ടി, കൊച്ചിൻ രംഗശ്രീ, കൊച്ചിൻ നയന, കൊച്ചിൻ സിത്താര, കൊല്ലം നളന്ദ നടനകലാകേന്ദ്രം, കൊല്ലം അനസ്വര തുടങ്ങി നിരവധി നാടകസമിതികളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: അമ്മിണി. ഡെൽവിൻ പീറ്റർ, ഡെൽന രാജു, ഡെന്നി പീറ്റർ എന്നിവർ മക്കളാണ്. ഇടക്കൊച്ചി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തി.
സോഷ്യല്‍ മീഡിയയില്‍ എപ്പോഴും നിറഞ്ഞു നില്ക്കുന്ന താരകുടുംബമാണ് സെയ്ഫ് അലിഖാനും കുടുംബവും. മാത്രമല്ല ബോളിവുഡിലെ താര സുന്ദരി കരീന കപൂറിന് ഇന്നും...
15 വർഷങ്ങൾക്കിപ്പുറം മോഹൻലാൽ-ശോഭന ഒന്നിച്ച ചിത്രമാണ് തുടരും. മോഹൻലാലിലെ നടനെ നഷ്ടമായി എന്ന് പറയുന്നവർക്കുള്ള മറുപടിയാണ് ഈ ചിത്രം എന്നാണ് പ്രേക്ഷകരുടെ...
മലയാളികൾക്ക് സുപരിചിതയായ നടിയാണ് പാർവതി തിരുവോത്ത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ പാർവതിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. സിനിമാ...
2000കളിൽ മലയാളത്തിന്റെ ജനപ്രിയ നായികമാരിൽ ഒരാളായിരുന്നു മീര ജാസ്മിൻ. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലുമെല്ലാം താരം നിറഞ്ഞ് നിന്ന കാലം. 2004ൽ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...