എല്ലാവരും എനിക്ക് അയച്ച സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും ആശംസകൾക്കും നന്ദി; പിറന്നാൾ ദിനത്തിൽ മനോഹര ചിത്രങ്ങളുമായി കാവ്യ മാധവൻ
Published on

ബാലതാരമായി എത്തി പിന്നീട് മലയാളികളുടെ നായികാ സങ്കൽപ്പം തന്നെ മാറ്റിമറിച്ച അഭിനേത്രിയാണ് കാവ്യ. വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടി ഇപ്പോൾ സി നിമയിൽ നിന്നെല്ലാം ഇടവേളയെടുത്തിരിക്കുകയാണ് എങ്കിലും നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
തന്റെ നാൽപതാം പിറന്നാൾ ആഘോഷിക്കുന്ന സന്തോഷത്തിലാണ് നടി. പിറന്നാളിനോട് അനുബന്ധിച്ച് തന്റെ മനോഹര ചിത്രങ്ങൾ കാവ്യ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. നടിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു; വെളുപ്പിന്റെ ശാന്തതയിൽ മറ്റൊരു മനോഹരമായ വർഷം ആഘോഷിക്കുന്നു! എല്ലാവരും എനിക്ക് അയച്ച സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും ആശംസകൾക്കും നന്ദി എന്നാണ് കാവ്യ കുറിച്ചത്.
തന്റെ വസ്ത്ര ബ്രാൻഡായ ലക്ഷ്യയുടെ വസ്ത്രങ്ങളണിഞ്ഞാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കാവ്യയുടെ പിറന്നാൾ ദിനത്തിന്റെ ഭാഗമായി നടിയുടെ ഫാൻസ് ഗ്രൂപ്പുകളിലടക്കം നടി മുൻപൊരു ഓണക്കാലത്ത് നൽകിയ അഭിമുഖവും വൈറലാവുകയാണ്. ജീവിതത്തിൽ നല്ലതായാലും ചീത്തയായാലും എന്തും സ്വീകരിക്കാൻ ഞാൻ തയ്യാറാണ് എന്നാണ് ആ അഭിമുഖത്തിൽ കാവ്യ പറയുന്നത്.
പുതിയതായി ഒരാൾ വരുമ്പോൾ എനിക്ക് ഒട്ടും പേടിയില്ല. എനിക്കുള്ളതാണെങ്കിൽ, അത് എനിക്ക് തന്നെ കിട്ടും എന്നതാണ് എന്റെ വിശ്വാസം എന്ന് കാവ്യ പറഞ്ഞിരുന്നു. എല്ലാ കാലത്തും എനിക്ക് നല്ലത് മാത്രം സംഭവിക്കണേ എന്ന് പ്രാർത്ഥിക്കാൻ കഴിയില്ലല്ലോ. നല്ലതായാലും ചീത്തയായാലും അതിൽ നിന്ന് എന്തെങ്കിലുമൊക്കെ പഠിക്കാനുണ്ടാവും. അത് അംഗീകരിക്കാൻ കഴിയണം. അത്രയേയുള്ളൂ എന്നുമാണ് കാവ്യ പറയുന്നത്.
1984 സെപ്റ്റംബർ 19ന് പി. മാധവൻ, ശ്യാമള എന്നിവരുടെ മകളായി കാസർഗോഡ് ജില്ലയിലെ നീലേശ്വരത്തായിരുന്നു കാവ്യയുടെ ജനനം. വർഷങ്ങളോളം കാസർഗോഡ് ജില്ലയിലെ കലാതിലകമായിരുന്നു കാവ്യ. പൂക്കാലം വരവായ് എന്ന ചിത്രത്തിലൂടെയാണ് കാവ്യ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ദിലീപ് നായകനായെത്തിയ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലാണ് കാവ്യ ആദ്യമായി നായികയാകുന്നത്.
പിന്നീടിങ്ങോട്ട് കാവ്യ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു. ദിലീപ്-കാവ്യാ മാധവൻ കോംബിനേഷനിൽ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രിയും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. ദിലീപ്- കാവ്യ ജോഡികളുടെ ചിത്രങ്ങൾ തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിലാണ് മാസങ്ങളോളം ഓടിയത്.
ഗദ്ദാമയിലെയും പെരുമഴക്കാലത്തിലെയും അഭിനയത്തിന് 2004ലും 2011ലും കാവ്യയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2009ൽ ബിസിനസുകാരനായ നിഷാൽ ചന്ദ്രയെ വിവാഹം കഴിച്ചെങ്കിലും രണ്ട് വർഷത്തിന് ശേഷം ഇരുവരും നിയമപരമായി വേർപിരിഞ്ഞു. ശേഷം 2016ൽ ആണ് ദിലീപിനെ കാവ്യ വിവാഹം കഴിക്കുന്നത്. പിന്നാലെ വലിയ വിമർശനങ്ങൾ കേൾക്കേണ്ടി വന്നുവെങ്കിലും അതിനെയെല്ലാം തരണം ചെയ്ത് മുന്നേട്ട് പോകുകയാണ് ഇരുവരും. ഇവർക്ക് മഹാലക്ഷ്മിയെന്നൊരു മകളുണ്ട്.
2016 ൽ പുറത്തിറങ്ങിയ പിന്നെയും എന്ന സിനിമയിലാണ് നടി അവസാനമായി അഭിനയിച്ചത്. ദിലീപായിരുന്നു ചിത്രത്തിലെ നായകൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട് കഥാപാത്രങ്ങൾ സമ്മാനിച്ച കാവ്യ മാധവൻ ഇനിയും ഒരുപാട് സിനിമകളിൽ അഭിനയിച്ച് കാണണമെന്നതാണ് മലയാളികളുടെ ആഗ്രഹം. എന്നാൽ കുടുംബജീവിതത്തിലേക്കാണ് കാവ്യ ഇന്ന് ശ്രദ്ധ നൽകുന്നത്. ഇനി സിനിമയിലേയ്ക്ക് തിരിച്ചു വരില്ലെന്നാണ് കാവ്യ അടുത്തിടെ പറഞ്ഞത്.
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരിൽ ഒരാളാണ് സാമന്ത. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാൻ സാമന്തയ്ക്ക്...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...
മലയാളി പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മി പ്രിയ. ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെയാണ് ലക്ഷ്മി പ്രിയയെ പ്രേക്ഷകർ അടുത്തറിയുന്നത്. ഗ്രാന്റ്...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...