Actress
അമ്മയുടെ നേതൃസ്ഥാനത്തേയ്ക്ക് ഓഫർ വന്നാൽ ഞാൻ സ്വീകരിക്കില്ല, കാരണം; തുറന്ന് പറഞ്ഞ് നിഖില വിമൽ
അമ്മയുടെ നേതൃസ്ഥാനത്തേയ്ക്ക് ഓഫർ വന്നാൽ ഞാൻ സ്വീകരിക്കില്ല, കാരണം; തുറന്ന് പറഞ്ഞ് നിഖില വിമൽ
നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് നിഖില വിമൽ. സോഷ്യൽ മീഡിയയിൽ അധികം സജീവമല്ലെങ്കിലും ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
ഇപ്പോഴിതാ അമ്മയിൽ നടക്കുന്ന വിവാദദങ്ങൾക്കും സംഘടനയിലെ സ്ത്രീ പ്രാതിനിധ്യത്തെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് നടി. പലരും നിഖില വിമലിനെ പോലൊരാൾ നേതൃസ്ഥാനത്ത് വരണമെന്ന സോഷ്യൽ മീഡിയ ചർച്ചകളെ കുറിച്ചുള്ള ചോദ്യങ്ങൾക്കായിരുന്നു നിഖിലയുടെ മറുപടി.
അങ്ങനെയൊരു ഓഫർ വന്നാൽ ഞാൻ സ്വീകരിക്കില്ല. അത് വളരെ ഉത്തരവാദിത്തമുള്ള പൊസിഷനാണ്. നമ്മൾ പുറത്ത് നിന്ന് കാണുന്നത് പോലെയേ അല്ല. ആളുകള് വിചാരിക്കുന്നത് പോലെ ഒരു പണിയും ഇല്ലാത്തവരല്ല അവിടെ ഈ പൊസിഷനിൽ ഇരിക്കുന്നത്. അവർക്കൊക്കെ നിരന്തരം ജോലി ചെയ്യാനുണ്ടാകും.
നിങ്ങൾ ഓഫീസ് വർക്ക് ചെയ്യുന്നത് പോലെ പോയിരുന്ന് ചെയ്യേണ്ട ജോലിയാണ്. ഒരു അസോസിയേഷനിലെ കമ്മിറ്റിയിൽ ഉണ്ടെങ്കിൽ ചെയ്യേണ്ട ജോലി അത്തരത്തിലാണ്. അത്രയും ജോലി ചെയ്യാനുള്ള ഒരു സ്‌പേസിൽ അല്ല ഞാനിപ്പോൾ നിൽക്കുന്നത്. സിനിമ ചെയ്യുമ്പോൾ ഞാൻ ഒരുപാട് ഹാപ്പിയാണ്.
അത് ചെയ്യുകയെന്നത് മാത്രമാണ് എനിക്ക് ഇപ്പോൾ ചെയ്യാൻ സാധിക്കുന്നത്. പിന്നെ എന്തെങ്കിലും കാര്യത്തിൽ എന്റെ അഭിപ്രായം ചോദിച്ചാൽ, തീർച്ചയായും ഞാൻ അഭിപ്രായം പറയും. അതല്ലാതെ ഒരു പൊസിഷൻ ഏറ്റെടുത്ത് ചെയ്യാൻ മാത്രമുള്ള സ്‌പേസിൽ ഞാൻ ഇപ്പോൾ ഇല്ല. നാളെത്തെ കാര്യം എനിക്ക് അറിയില്ല. ഇന്നലെയല്ലേ അവൾ ഇല്ലെന്ന് പറഞ്ഞതെന്ന് ചോദിച്ചാൽ കാര്യമില്ല എന്നും നിഖില വിമൽ പറഞ്ഞു.
അത്സമയം, കഥ ഇന്നുവരെ എന്ന ചിത്രമാണ് നിഖിലയുടേതായി ഇനി റിലീസ് ചെയ്യാനുള്ളത്. മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം വിഷ്ണു മോഹൻ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്. നടിയുടെ ഗുരുവായൂർ അമ്പല നടയിൽ എന്ന ചിത്രത്തിലെ പ്രകടനത്തിന് ട്രോളുകളും വന്നിരു്നനു. എന്നാൽ സംവിധായകന് വേണ്ടതാണ് താൻ ചെയ്തതെന്നാണ് നടി പറഞ്ഞത്.