
Actor
നടി അദിതി റാവുവും നടൻ സിദ്ധാർഥും വിവാഹിതരായി
നടി അദിതി റാവുവും നടൻ സിദ്ധാർഥും വിവാഹിതരായി

നിരവധി ആരാധകരുള്ള താരങ്ങളാണ് നടി അദിതി റാവുവും നടൻ സിദ്ധാർഥും. ഇരുവരം ഒന്നിക്കുന്നുവെന്ന വാർത്ത ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ താരങ്ങൾ വിവാഹിതയായിരിക്കുകയാണ്. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരും വിവാഹിതരായത്.
തെലങ്കാനയിലെ വാനപർത്തിയിൽ 400 വർഷം പഴക്കമുള്ള പുരാതനമായ ക്ഷേത്രമാണിത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. വിവാഹ ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. നീയാണ് എൻ്റെ സൂര്യൻ, എന്റെ ചന്ദ്രൻ, എന്റെ എല്ലാ നക്ഷത്രങ്ങളും. മിസിസ് ആൻഡ് മിസ്റ്റർ അദു-സിദ്ധു എന്നാണ് സന്തോഷം പങ്കുവെച്ച് അദിതി റാവു കുറിച്ചത്.
ഏറെ നാളായി ലിവിംഗ് ടുഗെദറിലായിരുന്നു അദിതിയും സിദ്ധാർത്ഥും. 2021 ലെ ‘മഹാസമുദ്രം’ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്. രാഷ്ട്രീയനേതാക്കളായ മുഹമ്മദ് സലേ അക്ബർ ഹൈദരിയുടെയും ജെ. രാമേശ്വർ റാവുവിൻ്റെയും കൊച്ചുമകളാണ് അദിതി. ഹൈദരാബാദിലെ പ്രശസ്തമായ ഹൈദരികുടുംബത്തിൽ ജനിച്ച അദിതി റാവു രാജകീയ പാരമ്പര്യമുള്ള താരം കൂടിയാണ്.
2003ൽ ആയിുരുന്നു സിദ്ധാർത്ഥിന്റെ ആദ്യ വിവാഹം. ബാല്യകാല സുഹൃത്തായ മേഘ്നയായിരുന്നു വധു. ചെറുപ്പം മുതലെ ഇരുവരും പ്രണയത്തിലായിരുന്നു. രണ്ട് വർഷത്തേളം വേർപിരിഞ്ഞ് താമസിച്ച ശേഷം 2007ൽ ഇരുവരും വിവാഹമോചനം നേടുകയായിരുന്നു. ബോളിവുഡ് നടൻ സത്യദീപ് മിശ്രയായിരുന്നു അദിതി റാവുവിന്റെ ആദ്യ ഭർത്താവ്. 2002ൽ വിവാഹിതരായ ഇവർ 2012ൽ വേർപിരിഞ്ഞു. ഏകദേശം പത്തുവർഷക്കാലമാണ് ഇരുവരും ഒരുമിച്ചുണ്ടായിരുന്നത്.
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിനയ് ഫോർട്ട്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ കൊല്ലം ടികെഎം എന്ജിനിയറിങ്...
ഭീ കരവാദത്തിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് തെലുങ്ക് സിനിമാതാരം വിജയ് ദേവരകൊണ്ട. ഹൈദരാബാദിൽ സൂര്യ നായകനായ റെട്രോ എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിയിൽ...
ബസ് കണ്ടക്ടറിൽ നിന്നും ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ സ്റ്റാറായി മാറിയ നടനാണ് രജനികാന്ത്. പല പ്രമുഖ അഭിനേതാക്കളും അടക്കി...
സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഈ വിഷയത്തിൽ പ്രതികരണവുമായി നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ ഈ...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...