
Malayalam
‘ബ്രോ ഡാഡി’ സെറ്റിൽ മയക്കു മരുന്ന് നൽകി പീ ഡിപ്പിച്ച സംഭവം; അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീഷ് അറസ്റ്റിൽ
‘ബ്രോ ഡാഡി’ സെറ്റിൽ മയക്കു മരുന്ന് നൽകി പീ ഡിപ്പിച്ച സംഭവം; അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീഷ് അറസ്റ്റിൽ

കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ‘ബ്രോ ഡാഡി’ എന്ന സിനിമയുടെ സെറ്റിൽ വെച്ച് അസിസ്റ്റന്റ് ഡയറക്ടർ പീ ഡിപ്പിച്ചുവെന്നാരോപിച്ച് യുവതി രംഗത്തെത്തിയിരുന്നത്.
ഇപ്പോഴിതാ ഈ സംഭവവുമായി ബന്ധപ്പെട്ട് മൻസൂർ റഷീദിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം ഹൈദരാബാദിലെ കുക്കട്പള്ളി കോടതിയിൽ മൻസൂർ കീഴടങ്ങുകയായിരുന്നു. കേസ് നടക്കുന്നത് ഹൈദരാബാദിലാണ്.
കുക്കട്പള്ളി കോടതിയും തെലങ്കാന ഹൈക്കോടതിയും മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് മൻസൂർ റഷീദ് ഒളിവിൽ പോയിരുന്നു. തുടർന്നാണ് ഇപ്പോൾ കീഴടങ്ങിയത്. നിലവിൽ സംഗറെഡ്ഡി ജില്ലയിലെ കൺടി ജയിലിൽ ആണ് മൻസൂർ റഷീദ് ഉള്ളത്. എന്നാൽ ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല.
സിനിമയിൽ ഉള്ള പലരോടും ഞാനിക്കാര്യം പറഞ്ഞിരുന്നു.എന്നിട്ടും അയാൾ എമ്പുരാന്റെ ലൊക്കേഷനിലേക്ക് പോയി. എമ്പുരാന്റെ ലൊക്കേഷനിൽ ഒരു മാസത്തോളം പ്രവർത്തിച്ചു. വനിതാ കമ്മീഷനിലും ഫെഫ്കയിലും പരാതി അയച്ചിരുന്നു എന്നും എന്നാൽ യാതൊരു നടപടിയും ഉണ്ടായില്ല എന്നും യുവതി പറഞ്ഞു.
പൃഥ്വിരാജ് തന്റെ പില്ലേഴ്സ് എന്ന് പറഞ്ഞ് ഒരു ഫോട്ടോയിട്ടുണ്ടായിരുന്നു. അതിൽ മൻസൂർ റഷീദുമുണ്ടായിരുന്നു. പൃഥ്വിരാജിന്റെ മാനേജരോട് ഇക്കാര്യം ഞാൻ വിളിച്ച് പറഞ്ഞു. ചീഫ് അസോസിയേറ്റിനോടും പറഞ്ഞു. ബ്രോ ഡാഡിയുടേയും എമ്പുരാന്റേയും ചീഫ് അസോസിയേറ്റ് ഒരാൾ തന്നെയാണ്. പിന്നീട് എമ്പുരാനിൽ നിന്ന് ഇയാളെ ഒഴിവാക്കി എന്നാണ് പറഞ്ഞത് എന്നുമാണ് യുവതി പറയുന്നത്.
2021 ൽ ഹൈദരാബാദിൽ വെച്ചായിരുന്നു സംഭവം. യുവതിയെ ഒരു വിവാഹ സീനിൽ അഭിനയിക്കാൻ വേണ്ടി മലയാളി അസോസിയേഷൻ വഴിയാണ് സിനിമയുടെ സെറ്റിലേക്ക് കൊണ്ടുപോയത്. സിനിമാ സംഘം താമസിച്ചിരുന്ന അതേ ഹോട്ടലിൽ തന്നെയാണ് യുവതിക്ക് മുറിയെടുത്ത് നൽകിയത്. പിന്നീട് മുറിയിലെത്തിയ ഇയാൾ യുവതിയ്ക്ക് ലഹരി പാനീയം നൽകി ബ ലാത്സംഗത്തിനിരയാക്കുകയായിരുന്നു.
ശേഷം മൻസൂർ ന ഗ്നചിത്രം അയച്ച് ബ്ലാക്ക്മെയിൽ ചെയ്ത്പലതവണ തന്നിൽ നിന്ന് പണം തട്ടിയതായും യുവതി പറയുന്നു. ഹൈദരാബാദിലെ ഗച്ചിബൗളി പൊലീസ് സ്റ്റേഷനിൽ ജൂനിയർ ആർട്ടിസ്റ്റ് പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മൻസൂറിനെതിരെ പൊലീസ് ബലാത്സംഗക്കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്തതാണ്. എന്നാൽ ഇയാളെ പിടികൂടാനായില്ല. കൊല്ലം കടയ്ക്കൽ സ്വദേശിയാണ് മൻസൂർ റഷീദ്.
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണഉവിന്റെ വിശേഷങ്ങളെല്ലാം...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി മഞ്ജു വാര്യർക്കെതിരെ പോസ്റ്റിട്ട് വാർത്തകളിൽ ഇടം പിടിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും...
ദൃശ്യത്തിന്റെ മൂന്നാം ഭാഗവുമായി മോഹൻലാലും ജീത്തു ജോസഫും. ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കുമെന്നാണ് ആശിർവാദ് സിനിമാസ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച വീഡിയോ...
മലയാള താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം നാളെ കൊച്ചിയിൽ നടക്കുമെന്ന് വിവരം. മോഹൻലാൽ തന്നെ പ്രസിഡന്റ് സ്ഥാനത്ത് തുടരും....
മലയാള സിനിമ പ്രേക്ഷകർ ഇന്നും ഏറേ ആവേഷത്തോടെ കാണുന്ന ചിത്രമാണ് ആറാം തമ്പുരാൻ. മോഹൻലാൽ മഞ്ജു വാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി...