Movies
ബ ലാത്സംഗം ചെയ്ത് നഗ്നദൃശ്യങ്ങൾ പകർത്തി പണം ആവശ്യപ്പെട്ടു; പൃഥ്വിരാജിന്റെ ബ്രോ ഡാഡിയുടെ അസിസ്റ്റന്റ് ഡയറക്ടർക്കെതിരെ യുവതി
ബ ലാത്സംഗം ചെയ്ത് നഗ്നദൃശ്യങ്ങൾ പകർത്തി പണം ആവശ്യപ്പെട്ടു; പൃഥ്വിരാജിന്റെ ബ്രോ ഡാഡിയുടെ അസിസ്റ്റന്റ് ഡയറക്ടർക്കെതിരെ യുവതി
മോഹൻലാൽ പൃഥ്വിരാജ് കൂട്ടുക്കെട്ടിൽ പുറത്തെത്തിയ ചിത്രമായിരുന്നു ബ്രോ ഡാഡി. പൃഥ്വിരാജിന്റെ സംവിധാനത്തിൽ പുറത്തെത്തിയ ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് യുവതി. ചിത്രത്തിൽ അഭിനയിക്കാൻ എത്തിയ ജൂനിയർ ആർട്ടിസ്റ്റിനെ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർമാരിലൊരാളായ മൻസൂർ റഷീദ് പീ ഡിപ്പിച്ചു നഗ്നദൃശ്യങ്ങൾ പകർത്തി എന്നാണ് പരാതി.
യുവതിയുടെ പരാതിയ്ക്ക് പിന്നാലെ ഹൈദരാബാദ് പൊലീസ് കേസ് എടുത്തെങ്കിലും പ്രതിയെ അറ സ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല. ഇപ്പോൾ പ്രത്യേക അന്വേഷണ സംഘത്തിന് യുവതി പരാതി നൽകുമെന്നാണ് പുറത്ത് വരുന്ന വിവരം. 2021 ഓഗസ്റ്റ് 8ന് ഹൈദരാബാദിൽ സിനിമയുടെ ഷൂട്ടിംഗിനിടെയാണ് സംഭവം.
വിവാഹ സീൻ ഷൂട്ട് ചെയ്യുന്നതിന് അവിടെ മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ടാണ് അഭിനയിക്കാൻ ആളെ തേടിയത്. അസോസിയേഷന്റെ നിർദേശ പ്രകാരമാണ് അഭിനയിക്കാനെത്തിയതും എന്നാൽ സീനിൽ അവസരം തരാമെന്നു പറഞ്ഞ് മൻസൂർ റഷീദ് വരാൻ ആവശ്യപ്പെട്ടു.
ഇത് അനുസരിച്ച് ഷൂട്ടിംഗ് സംഘം താമസിക്കുന്നിടത്ത് തന്നെ മുറിയെടുത്തു. തുടർന്ന്മൻസൂർ റഷീദ് മുറിയിലെത്തുകയും തനിക്ക് കുടിക്കാൻ കോള കൊടുത്തുവെന്നും ഇതിന് ശേഷം തനിക്ക് ബോധം നഷ്ടപ്പെട്ടുവെന്നുമാണ് യുവതി പറയുന്നത്. പിന്നീട് ബോധം വന്നപ്പോഴാണ് താൻ പീ ഡിപ്പിക്കപ്പെട്ടുവെന്ന് ബോധ്യമായത്.
പിറ്റേന്ന് രാവിലെ തന്റെ ന ഗ്നചിത്രം ഈ അസിസ്റ്റന്റ് ഡയറക്ടർ തനിക്ക് തന്നെ അയച്ചു നൽകുകയും ചിത്രങ്ങൾ പരസ്യപ്പെടാതിരിക്കാൻ പണം നൽകണമെന്നുമാണ് ആവശ്യപ്പെട്ടത്. തുടർന്ന് നടി പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് ഹൈദരാബാദിൽ ഗച്ചിബൗളി സ്റ്റേഷനിൽ ബ ലാത്സംഗത്തിന് കേസ് എടുത്തു. എന്നാൽ പിന്നീടും ഈ ചിത്രം കാണിച്ച് പലപ്പോഴായി പണം കൈപ്പറ്റിയെന്നും പരാതിയിൽ യുവതി പറയുന്നു.