Connect with us

വീട്ടില്‍ നിന്നു പാചകം ചെയ്യുമ്പോള്‍ ആരെങ്കിലും സാറ്റിന്‍ സാരി ഉടുക്കുമോ.., എവിടെയങ്കിലും നടക്കുമോ ഇങ്ങനെ!; ബ്രോ ഡാഡിയില്‍ മീനയ്ക്കും കനിഹയ്ക്കും ഇത്തരം വസ്ത്രങ്ങള്‍ നല്‍കാനുള്ള കാരണത്തെ കുറിച്ച് പറഞ്ഞ് കോസ്റ്റ്യൂം ഡിസൈനര്‍ സുജിത്ത്

Malayalam

ലൂസിഫറിനു ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത് ചിത്രമായിരുന്നു ബ്രോ ഡാഡി. ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകര്‍ ചിത്രത്തെ വരവേറ്റത്. ചിത്രം മാത്രമല്ല, ഇതിലെ കോസ്റ്റ്യൂംുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒപ്പം വിമര്‍ശനങ്ങളും തലപ്പൊക്കിയിരുന്നു. ഇപ്പോഴിത വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് കോസ്റ്റ്യൂം ഡിസൈനര്‍ സുജിത്ത്.

മരക്കാര്‍ സിനിമയ്ക്ക് വസ്ത്രങ്ങള്‍ ഒരുക്കിയ സുജിത്ത് സുധാകരന്‍ ആണ് ബ്രോ ഡാഡിക്കും കോസ്റ്റ്യൂമുകള്‍ ഒരുക്കിയത്. വീട്ടില്‍ നിന്നു പാചകം ചെയ്യുമ്പോള്‍ ആരെങ്കിലും സാറ്റിന്‍ സാരിയുടുക്കുമോ.. എന്നായിരുന്നു പലരുടെയും ചോദ്യം. വീട്ടില്‍ നൈറ്റി വേണ്ടെന്ന് പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു എന്നാണ് സുജിത് പറയുന്നത്.

ഓരോ ഫ്രെയിമും സമ്പന്നമാക്കുന്ന വസ്ത്രങ്ങളാണ് ബ്രോഡാഡിയുടേത്. വീട്ടില്‍ നിന്നു പാചകം ചെയ്യുമ്പോള്‍ സാറ്റിന്‍ സാരി ഉടുക്കുന്നത് ആരാണെന്ന് നമുക്കു ചിന്തിക്കാം. പക്ഷേ ഈ സിനിമ വ്യത്യസ്തമായ തലത്തിലുള്ളതാണ്. ഒരു സ്വപ്നം പോലെ മനോഹരമായ ഫീലും ലുക്കും കിട്ടാനാണ് ശ്രമിച്ചത്.

പൃഥ്വിയും ആദ്യമേ പറഞ്ഞു, നമുക്കു വീട്ടില്‍ നൈറ്റിയൊന്നും വേണ്ടെന്ന്. വിമര്‍ശനങ്ങള്‍ ചെറുതായി ഉയര്‍ന്നുവെങ്കിലും മീനയുടെ സാരികള്‍ പ്രേക്ഷകരുടെ ഇടയില്‍ വലിയ ചര്‍ച്ചയായിരുന്നു. ചിത്രത്തില്‍ സാറ്റിന്‍ സാരികളായിരുന്നു മീന ഉപയോഗിച്ചിരുന്നത്.

ഒരാഴ്ച കൊണ്ട് 30 സാരികള്‍ ആയിരുന്നു റെഡിയാക്കിയത്. എല്ലാം ഹാന്‍ഡ് ഡൈ ചെയ്തെടുത്തതാണ്. ചിലതില്‍ സൂക്ഷ്മമായ അലങ്കാരത്തുന്നലുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഐസി ബ്ലൂ, മിസ്റ്റി ഗ്രേ, കോറല്‍ കളര്‍ കോമ്പിനേഷനുകളും സാരികള്‍ക്കു വ്യത്യസ്ത നല്‍കിയിട്ടുണ്ട്.

മീനയുടെയും കനിഹയുടെയും സാരികള്‍ ഈ രീതിയിലുള്ളതാണ്. കനിഹയുടേത് കോട്ടണ്‍ സാരികളാണെന്നു മാത്രം. സാരികള്‍ക്ക് പ്രത്യേകമായ വ്യക്തിത്വം നല്‍കിയാണ് ബ്രോഡാഡിയില്‍ നടി മീനയുടെ കോസ്റ്റ്യൂംസ് ഡിസൈന്‍ ചെയ്തിരിക്കുന്നതെന്നും സുജിത്ത് പറഞ്ഞു.

More in Malayalam

Trending

Recent

To Top