
Malayalam Articles
കുഞ്ഞാലിമരക്കാറിനെ ചൊല്ലിയുള്ള പ്രശ്നങ്ങൾ !! ഇനി ഒരു മമ്മൂട്ടി – പ്രിയദർശൻ ചിത്രം വരുമോ ?!
കുഞ്ഞാലിമരക്കാറിനെ ചൊല്ലിയുള്ള പ്രശ്നങ്ങൾ !! ഇനി ഒരു മമ്മൂട്ടി – പ്രിയദർശൻ ചിത്രം വരുമോ ?!
Published on

കുഞ്ഞാലിമരക്കാറിനെ ചൊല്ലിയുള്ള പ്രശ്നങ്ങൾ !! ഇനി ഒരു മമ്മൂട്ടി – പ്രിയദർശൻ ചിത്രം വരുമോ ?!
മമ്മൂട്ടിയെ നായകനാക്കി പ്രിയദര്ശന് വളരെ കുറച്ചു ചിത്രങ്ങൾ മാത്രമേ സംവിധാനം ചെയ്തിട്ടുള്ളൂ. മമ്മൂട്ടിയെ നായകനാക്കിയുള്ള കഥകള്‍ കിട്ടാനുള്ള വിഷമത്തെ കുറിച്ച് പ്രിയദർശൻ തന്നെ പലതവണ പറഞ്ഞിട്ടുണ്ട്. എങ്കിലും രാക്കുയിലിന്‍ രാഗസദസിലും മേഘവുമൊക്കെ ഇപ്പോഴും പ്രേക്ഷകര്‍ക്കിഷ്ടമുള്ള മമ്മൂട്ടി – പ്രിയന് സിനിമകളാണ്. ആളുകൾ ഇപ്പോഴും ടി.വിയിൽ താല്പര്യത്തോടെ കാണാറുമുണ്ട്.
എന്നാല്‍ ഇനിയൊരു പ്രിയദര്ശന് ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുമോ? അതിനുള്ള സാധ്യതകള്‍ കുറവാണെന്നാണ് സിനിമാ നിരീക്ഷകര്‍ പറയുന്നത്. അതിന് കാരണം കുഞ്ഞാലിമരക്കാര്‍ എന്ന പ്രൊജക്ടാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. മമ്മൂട്ടിയുടെ സ്വപ്ന പദ്ധതിയായിരുന്നു കുഞ്ഞാലി മരക്കാര്‍. മോഹന്‍ലാലും അത് സ്വപ്നമായി കൊണ്ടുനടന്നിരുന്നു. എന്നെങ്കിലും അത് സിനിമയായി ചെയ്യണമെന്ന് അവര്‍ രണ്ടു പേരും ആഗ്രഹിക്കുകയും ചെയ്തിരുന്നു.
മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാർ എന്ന പ്രോജക്ടാണ് ആദ്യം പ്രഖ്യാപിച്ചത്. സന്തോഷ് ശിവന്റെ സംവിധാനത്തിൽ ചിത്രം എത്തും എന്നായിരുന്നു നിർമാതാക്കളായ ആഗസ്റ്റ് സിനിമാസ് അറിയിച്ചത്. എന്നാല്‍ ആ സമയത്തുതന്നെ കുഞ്ഞാലിമരക്കാര്‍ പ്ലാന്‍ ചെയ്തുവരികയായിരുന്നു പ്രിയദര്‍ശനും മോഹന്‍ലാലും. സന്തോഷ് ശിവന് ചിത്രം അനൌണ്സ് ചെയ്തതോടെ പ്രിയദര്ശന് അവര്‍ക്കൊരു ഡെഡ്ലൈന് കൊടുത്തു.
അതിനുള്ളില്‍ സന്തോഷ് ശിവന് ചിത്രം ആരംഭിച്ചില്ലെങ്കില്‍ തങ്ങളുടെ ചിത്രം തുടങ്ങുമെന്നായിരുന്നു പ്രിയന് അറിയിച്ചത്. പറഞ്ഞതുപോലെ സന്തോഷ് ശിവനെയും മമ്മൂട്ടിയെയും മറികടന്ന് മോഹന്‍ലാലും പ്രിയദര്‍ശനും കുഞ്ഞാലിമരക്കാര്‍ പ്രൊജക്ടുമായി മുന്നോട്ടുനീങ്ങി. പ്രിയദര്ശന് വലിയ ആഘോഷമായി ‘കുഞ്ഞാലിമരക്കാര്‍ – അറബിക്കടലിന്റെ സിംഹം’ പ്രഖ്യാപിച്ചു. മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാര്‍ എന്ന് തുടങ്ങും എന്നതിനെക്കുറിച്ച് ഇപ്പോള്‍ റിപ്പോര്‍ട്ടുകളൊന്നുമില്ല.
ഈ സംഭവം പരസ്പരം സ്നേഹിച്ചിരുന്ന ഈ വമ്പന്മാര് തമ്മില്‍ മനസുകൊണ്ട് ചെറിയ അകല്‍ച്ചയ്ക്ക് കാരണമായതായാണ് സൂചനകള്‍. എന്തായാലും പ്രിയദര്‍ശനുമൊത്ത് ഇനിയൊരു സിനിമയ്ക്ക് മമ്മൂട്ടി സമീപകാലത്തൊന്നും തയ്യാറാവില്ലെന്നാണ് സിനിമാനിരീക്ഷകര്‍ പറയുന്നത്.
Mammootty – Priyadarshan movie never happens again
മോഹൻലാൽ നായകനായി ഇന്ന് പുറത്തിറങ്ങിയ ചിത്രമാണ് എമ്പുരാൻ. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയതായി ആമ്റി പുറത്ത് വരുന്ന റിപ്പോർട്ട്. വിവിധ...
സംസ്ഥാന സർക്കാരിന്റെ 2024ലെ വനിതാരത്ന പുരസ്കാരം ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. സാമൂഹ്യ സേവന വിഭാഗത്തിൽ...
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
മലയാള സിനിമയെ സംബന്ധിച്ച് റെക്കോർഡുകൾ തിരുത്തി കുറിച്ച വർഷമിയിരുന്നു ഇത്. കോവിഡിന് ശേഷം വളരെ പ്രതിസന്ധിയിലൂടെ കടന്ന് പോയ സിനിമാ മേഖലയ്ക്ക്...
”ഇതൊരിക്കലും തിരിച്ചു കിട്ടാത്ത ഒരു കാലഘട്ടമെന്ന് നന്നായി അറിയാം.”- എന്ന് തുടങ്ങുന്ന ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമത്തില്‍ വെെറല്‍ ആകുന്നത്....