
Actress
പിറന്നാൾ ദിനത്തിൽ പ്രൊഡക്ഷൻ കമ്പനിയ്ക്ക് തുടക്കം കുറിച്ച് ഹണി റോസ്; ആശംസകളുമായി ആരാധകർ
പിറന്നാൾ ദിനത്തിൽ പ്രൊഡക്ഷൻ കമ്പനിയ്ക്ക് തുടക്കം കുറിച്ച് ഹണി റോസ്; ആശംസകളുമായി ആരാധകർ

പ്രേക്ഷകർക്കേറെ പ്രിയങ്കരിയാണ് നടി ഹണി റോസ്. സോഷ്യൽ മീഡിയയിൽ സജീവമായ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ പുതിയ പ്രൊഡക്ഷൻ കമ്പനിയ്ക്ക് തുടക്കമിട്ടിരിക്കുകയാണ് താരം. തന്റെ പിറന്നാൾ ദിനത്തിലാണ് താരത്തിന്റെ പ്രഖ്യാപനം.
എച്ച്ആർവി പ്രൊഡക്ഷൻസ് എന്നാണ് കമ്പനിയുടെ പേര്. ലോഗോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചുകൊണ്ടായിരുന്നു ഹണി റോസ് സന്തോഷം പങ്കുവെച്ചത്. സിനിമ എന്നത് പലരുടെയും സ്വപ്നവും ഭാവനയും അഭിലാഷവുമാണ്. ഏകദേശം 20 വർഷത്തോളം ഈ ഇൻഡസ്ട്രിയുടെ ഭാഗമാകാൻ കഴിഞ്ഞത് ഒരു അനുഗ്രഹമായി എനിക്ക് തോന്നുന്നു….
എന്റെ ജീവിതം മനോഹരമാക്കിയത് സിനിമയാണ്. അറിവും സൗഹൃദങ്ങളും ജീവിതവും എല്ലാം ലഭിച്ചത് സിനിമാ മേഖലയിൽ നിന്നാണ്. ഈ വ്യവസായവുമായുള്ള എൻ്റെ ബന്ധത്തിൽ ഒരു വലിയ പങ്ക് വഹിക്കേണ്ടത് എൻ്റെ കടമയാണ്. എന്റെ ജന്മദിനവും അദ്ധ്യാപക ദിനവുമായ ഇന്ന് എന്റെ പ്രൊഡക്ഷൻ കമ്പനിയുടെ ലോഗോ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
നിങ്ങൾ പ്രേക്ഷകർ ഇപ്പോൾ നൽകുന്ന സ്നേഹവും പിന്തുണയും എന്നും എനിക്കൊപ്പം ഉണ്ടാകണം. എന്റെ യാത്രയിൽ എന്നോടൊപ്പം ഉണ്ടായിരുന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നു. എൻ്റെ യാത്രയിൽ എന്നെ സഹായിച്ച എല്ലാവർക്കും ഈ വേളയിൽ നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.
എച്ച് ആർ വി പ്രൊഡക്ഷൻസിലൂടെ കഴിവുള്ള കലാകാരന്മാർക്ക് അവസരം നൽകുകയും മലയാള സിനിമാ മേഖലയെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിനായി പ്രവർത്തിക്കുകയും ചെയ്യും എന്നുമാണ ഹണി റോസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്.
മലയാളികൾക്ക് രമ്യ നമ്പീശൻ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളത്തിലും മറ്റ് ഭാഷകളിലുമായി നിറഞ്ഞു നിൽക്കുകയാണ് നടി. വളരെ പെട്ടെന്ന് തന്നെ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടിയാണ് ശാന്തുമാരി. എഴുന്നൂറോളം ചിത്രങ്ങളിലാണ് ശാന്തകുമാരി അഭിനയിച്ചിട്ടുള്ളത്. ഇപ്പോഴിതാ മമ്മൂട്ടി ചിത്രത്തിൽ അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെയ്ക്കുകയാണ് നടി....
നിരവധി വ്യത്യസ്തങ്ങളായ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ലെന. മിനിസ്ക്രീനിലും ബിഗ്ക്രീനിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുവാൻ താരത്തിനായിട്ടുണ്ട്....
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ നടിയായിരുന്നു ഷെഫാലി ജരിവാല(42). ഇപ്പോഴിതാ നടി അന്തരിച്ചുവെന്ന വാർത്തകളാണ് പുറത്തെത്തുന്നത്. കാണ്ടാ ലഗാ എന്ന സംഗീത ആൽബത്തിലൂടെയാണ് ഷെഫാലി...
മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് പ്രിയദർശൻ. മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങൾക്കിന്നും ആരാധകർ ഏറെയാണ്. പ്രിയദർശൻ മാത്രമല്ല, അദ്ദേഹത്തിന്റെ മുൻ ഭാര്യ...