Connect with us

സിനിമയിലെ പ്രശസ്ത താര ദമ്പതിമാർ ചതിയിൽപ്പെടുത്തി; മലയാള സിനിമകളിലെ സംവിധായകരും നടൻമാരും ലൈം ഗികമായി ചൂഷണം ചെയ്തു, ഉപദ്രവിച്ച ആ നടന്റെ ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ഉണ്ട്; രം​ഗത്തെത്തി നടി

Actress

സിനിമയിലെ പ്രശസ്ത താര ദമ്പതിമാർ ചതിയിൽപ്പെടുത്തി; മലയാള സിനിമകളിലെ സംവിധായകരും നടൻമാരും ലൈം ഗികമായി ചൂഷണം ചെയ്തു, ഉപദ്രവിച്ച ആ നടന്റെ ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ഉണ്ട്; രം​ഗത്തെത്തി നടി

സിനിമയിലെ പ്രശസ്ത താര ദമ്പതിമാർ ചതിയിൽപ്പെടുത്തി; മലയാള സിനിമകളിലെ സംവിധായകരും നടൻമാരും ലൈം ഗികമായി ചൂഷണം ചെയ്തു, ഉപദ്രവിച്ച ആ നടന്റെ ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ഉണ്ട്; രം​ഗത്തെത്തി നടി

ഹേമാ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ നിരവധി നടിമാരാണ് രം​ഗത്തെത്തിയത്. ഇപ്പോഴിതാ തമിഴിലെ ഒരു പ്രമുഖ സംവിധായകൻ ലൈംഗികമായും മാനസികമായും തന്നെ ദുരുപയോഗം ചെയ്തതായി വെളിപ്പെടുത്തി രം​ഗത്തെത്തിയിരിക്കുകയാണ് നടി സൗമ്യ. മൂന്ന് മലയാള സിനിമകളിലും അഭിനയിച്ചു. മലയാള സിനിമകളിലെ സംവിധായകരും നടൻമാരും ടെക്‌നീഷ്യൻമാരും ഒക്കെ തന്നെ ലൈം ഗികമായി ചൂഷണം ചെയ്തുവെന്നും സൗമ്യ വെളിപ്പെടുത്തി.

നടിയുടെ വാക്കുകൾ:

സിനിമയെ കുറിച്ച് ഒന്നും അറിയാത്ത ഒരു കുടുംബത്തിൽ നിന്നുമാണ് ഞാൻ വരുന്നത്. പതിനെട്ടാം വയസിൽ ഞാൻ ഫസ്റ്റ് ഇയർ പഠിക്കുന്ന സമയത്താണ് തമിഴ് സിനിമയിൽ അഭിനയിക്കാനുള്ള അവസരം എനിക്ക് ലഭിക്കുന്നത്. എന്റെ കുട്ടിക്കാലത്ത് നടി രേവതി എന്റെ വീടനടുത്ത് ആയിരുന്നു താമസിച്ചിരുന്നത്. അവർ എന്നെ വല്ലാതെ ആകർഷിച്ചിരുന്നു. അതുകൊണ്ട് തന്നെ ഞാൻ സ്‌ക്രീൻ ടെസ്റ്റിന് പോയി.

അന്ന് എനിക്കൊന്നും അറിയില്ലായിരുന്നു. സിനിമയിലെ അറിയപ്പെടുന്ന ഒരു ദമ്പതികളുടെ സിനിമയായിരുന്നു അത്. കുറച്ച് ദിവസങ്ങൾക്ക് ശേഷം എന്നെ തിരഞ്ഞെടുത്തുവെന്ന് പറഞ്ഞ് അവർ വിളിച്ചു. എന്നാൽ എന്റെ കുടുംബത്തിന് വലിയ താൽപര്യമൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് അഭിനയത്തിലേയ്ക്ക് കടക്കുന്നതിൽ എനിക്കും ചില ആശയക്കുഴപ്പങ്ങളുണ്ടായിരുന്നു. ഇത് അവരെ അറിയിച്ചു.

എന്നാൽ എന്റെ സ്‌ക്രീൻ ടെസ്റ്റിന് വേണ്ടി ഒരുപാട് പണം ചെലവായിയെന്ന് പറഞ്ഞ് അവർ നിർബന്ധിച്ചു. അദ്ദേഹത്തിന്റെ ഭാര്യ സംവിധാനം ചെയ്യുന്ന സിനിമ എന്ന് പറഞ്ഞാണ് ഒപ്പു വച്ചത്. എന്നാൽ അത് പേപ്പറിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സിനിമ സംവിധാനം ചെയ്തത് ഭർത്താവായിരുന്നു. ‌‌

നിങ്ങളുടെ ഭർത്താവിനൊപ്പം ജോലി ചെയ്യാൻ എനിക്ക് കുറച്ച് ബുദ്ധിമുട്ടുണ്ടെന്ന് ഞാൻ അറിയിച്ചപ്പോൾ അവർ അത് അയാളോട് പറഞ്ഞു. ശേഷം അയാൾ എന്നോട് മിണ്ടില്ലായിരുന്നു. പിന്നീട് ഭയങ്കര ദേഷ്യമായിരുന്നു എന്നോട്. കുറച്ചു കഴിഞ്ഞപ്പോൾ അത് എന്ന വലിയ രീതിയിൽ ബാധിക്കാനും അസ്വസ്ഥയാക്കാനും തുടങ്ങി. ഞാൻ അയാൾ പറയുന്നത് പോലെ അനുസരിക്കാൻ തുടങ്ങിയപ്പോൾ അൽപ്പം കൂടി മയപ്പെട്ടു.

ആ ദമ്പതിമാർ എന്നോട് വലിയ സ്നേഹം കാണിക്കുമായിരുന്നു. എന്നെ മകളെന്ന് വിളിച്ച് മിൽക്ക് ഷേയ്ക്കും മറ്റുമൊക്കെ വാങ്ങി തരുമായിരുന്നു. അവർ പതിയെ പതിയെ എന്നെ നിയന്ത്രണത്തിലാക്കുകയായിരുന്നു. എന്റെ വീട്ടിൽ ഇല്ലാത്ത സ്വാതന്ത്ര്യമായിരുന്നു എനിക്ക് അവിടെ. എന്റെ പ്രായത്തിൽ അവർക്കൊരു മകളുണ്ട്. ആ കുട്ടിയും സിനിമയിലുണ്ട്.

അപ്പോൾ ഞാൻ കരുതി അവർ എന്നെ മകളെപ്പോലെയാണ് കാണുന്നതെന്ന്. അതുകൊണ്ട് തന്നെ അസ്വഭാവികതയൊന്നും തന്നെ തോന്നിയില്ല. സ്തായവസ്ഥ എന്തെന്ന് വെച്ചാൽ ഈ പെൺകുട്ടി അയാളുടെ സ്വന്തം മകളായിരുന്നില്ല. ഭാര്യയുടെ ആദ്യവിവാഹത്തിലെ മകളാണ്. ആ കുട്ടി ഇയാൾക്കെതിരേ ലൈം ഗികാരോപണം ഉന്നയിച്ച് വീട് വിട്ടിറങ്ങുകയായിരുന്നു.

അന്ന്, ആ കുട്ടി നുണ പറയുകയാണ് എന്നായിരുന്നു അയാളും ഭാര്യയും പറഞ്ഞത്. ഒരിക്കൽ ഭാര്യ ഇല്ലാതിരുന്ന സമയത്ത് അയാൾ എന്നെ ചുംബിച്ചു. അന്ന് ഞാൻ ആരോടും പറഞ്ഞില്ല. എനിക്ക് പേടിയായിരുന്നു. എന്നാൽ ഓരോ ദിവസം കഴിയും തോറും അയാളുടെ ഉപദ്രവം കൂടിക്കൂടി വന്നു. അയാൾ എന്നെ ബലാ ത്സംഗം ചെയ്തു.

എന്നെ മകൾ എന്ന് വിളിച്ചു കൊണ്ടിരുന്ന അയാൾക്ക് എന്നിൽ ഒരു മകൾ വേണമെന്നായി. മാനസികമായി അയാൾ എന്നെ തളർത്തി. മലയാളത്തിൽ മൂന്ന് സിനിമകൾ ചെയ്തിട്ടുണ്ട്. അവിടെയും ഇതേ അനുഭവമുണ്ടായി. എന്നെ ലൈംഗി കമായി ചൂഷണം ചെയ്ത സഹനടന്റെ പേര് ഇപ്പോൾ ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സംവിധായകരും നടൻമാരും ടെക്‌നീഷ്യൻമാരും എല്ലാം എന്നെ ചൂ ഷണം ചെയ്തു. മനുഷ്യവകാശ ലംഘനങ്ങൾ ഉണ്ടായി. ഒരാൾ എന്റെ മേൽ പാൻ ചവച്ച് തുപ്പി എന്നും നടി പറഞ്ഞു. ഹേമാ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഉണ്ടായ ലൈം ഗികാതിക്രമങ്ങൾ അന്വേഷിക്കുന്ന സംഘത്തോട് എല്ലാവരുടെയും പേര് വെളിപ്പെടുത്തുമെന്നും സൗമ്യ വ്യക്തമാക്കി.

More in Actress

Trending