കരിയറിൽ ഏറെ പരാജയങ്ങളിലൂടെ കടന്ന് പോകുകയാണ് നടൻ അക്ഷയ് കുമാർ. അടുത്ത കാലത്തായി മികച്ചൊരു ചിത്രവും നടന്റേതായി പുറത്തെത്തിയിട്ടില്ല. എന്നാൽ സിനിമകളൽ നിന്ന് ഇടവേളയെടുക്കാനോ പ്രതിഫലം കുറയ്ക്കാനോ അദ്ദേഹം തയ്യാറായിട്ടില്ല. ഇപ്പോൾ ഖേൽ ഖേൽ മേം എന്ന ചിത്രമാണ് അദ്ദേഹത്തിന്റേതായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം.
ഈ ചിത്ര്തതിന്റെ പ്രോമോഷന്റെ ഭാഗമായി ലോകപ്രശസ്ത കാർട്ടൂൺ പരമ്പരയായ ടോം ആൻഡ് ജെറിയെക്കുറിച്ച് അക്ഷയ് കുമാർ പറഞ്ഞ വാക്കുകളാണ് സോഷ്യൽമീഡിയയിൽ വൈറലായി മാറുന്നത്. ഖേൽ ഖേൽ മേം എന്ന ചിത്രത്തിൽ നടൻ ഫർദീൻ ഖാനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഈ വേളയിലാണ് ഫർദീൻ ടോം ആൻഡ് ജെറിയോടുള്ള തന്റെ ഇഷ്ടം പറഞ്ഞത്.
ഇതിന് പിന്നാലെയാണ കാർട്ടൂണിനെ കുറിച്ച് അക്ഷയ് കുമാർ സംസാരിച്ച് തുടങ്ങിയത്. ടോം ആൻഡ് ജെറി ഒരിക്കലും തമാശയല്ല. അത് അ ക്രമമാണ്. ഇന്ന് ഞാൻ നിങ്ങളോടൊരു രഹസ്യം പറയാം. കരിയറിൽ എത്രയോ സംഘട്ടനരംഗങ്ങളിൽ ഞാൻ അഭിനയിച്ചിരിക്കുന്നു. അതിൽ പലതും ടോം ആൻഡ് ജെറിയിൽ നിന്ന് പ്രചോദമുൾകൊണ്ടതാണ്.
മുൻപ് ഒരു ചിത്രത്തിൽ ചെയ്ത ഹെലികോപ്റ്റർ രംഗം മുഴുവൻ ആ കാർട്ടൂണിൽനിന്നെടുത്തതാണ്. നാഷണൽ ജ്യോഗ്രഫിക്കിൽ നിന്ന് മറ്റൊരാശയമെടുത്ത് ചെയ്തിരുന്നു. എന്തൊക്കെ പറഞ്ഞാലും ടോം ആൻഡ് ജെറിയിൽ ചെയ്യുന്നതുപോലെ അവിശ്വസനീയമായ ആക്ഷൻ രംഗങ്ങൾ വേറെവിടേയും കാണാൻ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഖേൽ ഖേൽ മേൻ ഈ മാസം 15 നാണ് റിലീസ് ആവുന്നത്. തപ്സി പന്നു, വാണി കപൂർ, അമ്മി വിർക്ക്, ഫർദീൻ ഖാൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മുദാസർ അസീസ് ആണ്.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
പ്രശസ്ത നടനും എഴുത്തുകാരനുമായ രാജേഷ് വില്യംസ്(75) അന്തരിച്ചു. രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. എന്നാൽ പെട്ടെന്ന് സ്ഥിതി ഗുരുതരമാകുകയും...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...