
Malayalam
ഒമര്‍ ലുലു പ്രതിയായ ബലാത്സംഗക്കേസില്‍ വാദം കേള്‍ക്കുന്നത് കോടതി മാറ്റിവെച്ചു
ഒമര്‍ ലുലു പ്രതിയായ ബലാത്സംഗക്കേസില്‍ വാദം കേള്‍ക്കുന്നത് കോടതി മാറ്റിവെച്ചു

സംവിധായകന് ഒമര്‍ ലുലു പ്രതിയായ ബലാത്സംഗക്കേസില്‍ വാദം കേള്‍ക്കുന്നത് കോടതി മാറ്റിവെച്ചു. ഓഗസ്റ്റ് 2 ലേക്കാണ് മാറ്റിയത്. ജസ്റ്റിസ് സിഎസ് ഡയസാണ് ഹർജി പരിഗണിക്കുന്നത്. ലൈംഗികാതിക്രമത്തിന് ഇരയായ നടി ജാമ്യാപേക്ഷയെ എതിർത്ത് കക്ഷി ചേർന്നു. നിലവില്‍ വിവാഹിതനായ ഒമര്‍ ലുലു തന്നെ വിവാഹ വാഗ്ധാനം നല്കി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിക്കരി സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നത്. ഒമര്‍ ലുലുവിന്റെ വരാനിരിക്കുന്ന പുതിയ സിനിമയില്‍ തനിക്ക് നായിക വേഷവും വാഗ്ധാനം ചെയ്തതായി പരാതിക്കാരി ആരോപിക്കുന്നു. സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ എന്ന വ്യജേന തന്നെ ഹോട്ടല്‍ മുറിയില്‍ വിളിച്ചു വരുത്തുകയും കുടിക്കാനായി നല്കിയ പാനീയത്തില്‍ എംഡിഎംഎ കലര്‍ത്തിയ ശേഷം ബോധരഹിതയാക്കി തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു. ഒമര്‍ ലുലു മയക്കു മരുന്നിന് അടിമയാണെന്നും പാലാരിവട്ടം സ്റ്റേഷനില്‍ ഇത് സംബന്ധിച്ച് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം കേസ് നെടുമ്പാശ്ശേരി സ്റ്റേഷനിലേക്ക് മാറ്റിയെന്നും യുവതി നല്കിയ ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ഒമര്‍ ലുലുവിന്റെ സുഹൃത്ത് നാസില്‍ അലി, സൂഹൃത്ത് ആസാദ് തുടങ്ങിയവര്‍ ചേര്‍ന്ന് പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും ഇത് സംബന്ധിച്ച മൊബൈല്‍ സംഭാഷണങ്ങള്‍ തെളിവായി തന്റെ പക്കല്‍ ഉണ്ടെന്നും യുവതി അവകാശപ്പെട്ടു.
സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ് കെ. കുഞ്ഞികൃഷ്ണൻ. മലയാള ടെലിവിഷൻ രംഗത്തിന് നൽകിയ...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...