
Actress
പാനിക് അറ്റാക്ക്; ബിഗ്ബോസ് താരം സോണിയ ബൻസാലി ആശുപത്രിയിൽ
പാനിക് അറ്റാക്ക്; ബിഗ്ബോസ് താരം സോണിയ ബൻസാലി ആശുപത്രിയിൽ

പ്രേക്ഷകർക്കേറെ സുപരിചിതയായ താരമാണ് സോണിയ ബൻസാലി. ബോളിവുഡ് ബിഗ്ബോസ് സീസൺ 17ലെ മത്സരാർത്ഥിയാണ് സോണിയ. ഇപ്പോഴിതാ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നുള്ള വിവരമാണ് പുറത്തെത്തുന്നത്. മുംബൈയിലെ കോകിലബെൻ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
നടിക്ക് പാനിക് അറ്റാക്ക് ഉണ്ടായതെന്നാണ് സൂചന. നേക്സ അവാർഡ് നിശയിൽ പങ്കെടുക്കുന്നതിനിടെയാണ് സംഭവം. കഴിഞ്ഞ നാലുമാസമായി താരത്തിന് പാനിക് അറ്റാക്ക് ഉണ്ടാകുന്നുണ്ടെന്നും താരത്തിന് മാനിസകാരോഗ്യ പ്രശ്നങ്ങളുണ്ടെന്നുമാണ് വിവരം.
ഗെയിം 100 ക്രോർ എന്ന ചിത്രത്തിലൂടെയാണ് സോണിയ ബൻസാൽ അഭിനയ രംഗത്തേയ്ക്കെത്തുന്നത്. 2019 ൽ നോട്ടി ഗ്യാങ് എന്നൊരു ചിത്രത്തിലും താര എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
അർമാനും റജീന കസാഡ്രയും പ്രധാന കഥാപാത്രങ്ങളായ ഷൂർവീർ എന്നൊരു വെബ് സീരിലും സോണിയ അഭിനയിച്ചിരുന്നു. ബിഗ്ബോസ് സീസൺ 17ലെ പുറത്തായ ആദ്യ മത്സരാർത്ഥിയും സോണിയയായിരുന്നു.ഇവർ പിന്നീട് ചില മ്യൂസിക് ആൽബങ്ങളുടെയും ഭാഗമായിട്ടുണ്ട്.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
തെന്നിന്ത്യയിലെ മിന്നും താരമാണ് അമല പോൾ. മലയാളത്തിലൂടെ കരിയർ ആരംഭിച്ച അമല പിന്നീട് തമിഴിലേയ്ക്ക് ചുവടുമാറ്റുകയായിരുന്നു. മൈന എന്ന തമിഴ് ചിത്രത്തിലൂടെയാണ്...
ബാലതാരമായി എത്തി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജലി നായർ. മാനത്തെ വെള്ളിത്തേര്, ബന്ധനം തുടങ്ങി കുറച്ച് ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു....
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...