ലിജോ ജോസ് പെല്ലിശ്ശേരിയുടെ “ജല്ലികെട്ടില്” വിനായകന് പകരമാണോ സാബു ?! ബിഗ് ബോസിൽ നിന്ന് കോടിക്ക് പുറമെ നായക വേഷവും കരസ്ഥമാക്കി സാബുമോൻ…
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ജെല്ലിക്കട്ട് എന്ന ചിത്രത്തിൽ വിനായകന് പകരമാണോ സാബുമോൻ എത്തുന്നതെന്ന് സംശയങ്ങൾ ഉയരുന്നു. കഴിഞ്ഞ ദിവസം ബിഗ് ബോസ് ആദ്യ സീസണിലെ വിജയിയായി സാബുമോനെ തിരഞ്ഞെടുത്തിരുന്നു. ചടങ്ങിൽ മുഖ്യാതിഥിയായി ലിജോ ജോസ് പെല്ലിശ്ശേരിയും പങ്കെടുത്തിരുന്നു. ഈ അവസരത്തിൽ താൻ സംവിധാനം ചെയ്യുന്ന ജെല്ലിക്കെട്ടിൽ ഒരു മുഖ്യ കഥാപാത്രമായി സാബുമോനും ഉണ്ടാകുമെന്ന് ലിജോ ജോസ് പ്രഖ്യാപിച്ചിരുന്നു.
ചിത്രത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കാൻ നിശ്ചയിച്ചിരുന്ന വിനായകന് പകരക്കാരനായിട്ടാണ് സാബുമോൻ എത്തുക എന്നാണ് വിശ്വസനീയ വൃത്തങ്ങളിൽ നിന്നും ഇപ്പോൾ ലഭിക്കുന്ന വിവരം.
എസ്. ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. അങ്കമാലി ഡയറീസിൽ പെപ്പെ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആന്റണി വർഗീസും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നതായി സൂചനകൾ ഉണ്ട്. ഹൈ-റേഞ്ച് ലൊക്കേഷനുകളിൽ ആയിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക. ഈ. മാ. യൗ എന്ന ചിത്രത്തിന്റെ മികച്ച വിജയത്തിന് ശേഷം ലിജോ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജെല്ലിക്കട്ട്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...