Connect with us

ജാസ്മിനെ ഇഷ്ട്ടമാണ്; കാരണം ഇത്; സത്യങ്ങൾ പുറത്തുവിട്ട് അയാൾ!!

Bigg Boss

ജാസ്മിനെ ഇഷ്ട്ടമാണ്; കാരണം ഇത്; സത്യങ്ങൾ പുറത്തുവിട്ട് അയാൾ!!

ജാസ്മിനെ ഇഷ്ട്ടമാണ്; കാരണം ഇത്; സത്യങ്ങൾ പുറത്തുവിട്ട് അയാൾ!!

ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെയും അവസാനിച്ചിട്ടില്ല. മത്സരത്തിൽ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മൂന്നാം സ്ഥാനത്ത് എത്തിയ ജാസ്മിനെ കുറിച്ചാണ് സോഷ്യൽ മീഡിയയിലെങ്ങും ചർച്ച. തുടക്കം മുതൽ അവസാനം വരെ ഏറ്റവും കൂടുതൽ കോണ്ടന്റ് ഷോയ്ക്ക് നൽകിയിട്ടുള്ള മത്സരാർത്ഥിയും ജാസ്മിനാണ്.

ഗബ്രിയുമായുള്ള സൗഹൃദം,  ഇരുവരും ഒരുമിച്ചുള്ള ഇന്റിമേറ്റ് രംഗങ്ങൾ വരെ വലിയ രീതിയിൽ വിമർശിക്കപ്പെട്ടിരുന്നു. മാത്രമല്ല പുറത്ത് മറ്റൊരാളുമായി വിവാഹം ഉറപ്പിച്ച് വെച്ചശേഷമാണ് ജാസ്മിൻ ഹൗസിലേക്ക് മത്സരിക്കാനായി പോയത്. അയാൾ അക്കാര്യം പരസ്യമാക്കുക കൂടി ചെയ്തതോടെ ജാസ്മിനെ വെറുക്കുന്നവരുടെ എണ്ണം പതിന്മടങ്ങായി.

ഇപ്പോഴിതാ ജാസ്മിനെ കുറിച്ച് ബിഗ് ബോസ് മലയാളം സീസൺ 5 ൽ വിജയകിരീടം ചൂടിയ അഖിൽ മാറാറിന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. മൂവി വേള്‍ഡ് മീഡിയ മിഡില്‍ ഈസ്റ്റ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ആണ് അഖില്‍ മാരാരിന്റെ പരാമര്‍ശം.

സീസൺ 6 ൽ കിരീടം നേടാന്‍ അര്‍ഹത ഉള്ള കുട്ടിയായിരുന്നു ജാസ്മിന്‍ എന്നാണ് അഖില്‍ മാരാറിന്റെ അഭിപ്രായം. വലിയ രീതിയില്‍ സൈബര്‍ ബുള്ളിയിംഗിന് വിധേയയായി എന്ന് അറിഞ്ഞിട്ടും ആത്മവിശ്വാസത്തോടെ അവിടെ പിടിച്ച് നിന്ന മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍ എന്നും അഖില്‍ പറഞ്ഞു. ബിഗ് ബോസില്‍ വന്ന് പോയ ധീരയായ പെണ്‍കുട്ടിയാണ് ജാസ്മിന്‍ എന്നും അഖില്‍ മാരാര്‍ കൂട്ടിച്ചേര്‍ത്തു.

അഖില്‍ മാരാരിന്റെ വാക്കുകള്‍ ഇങ്ങനെ:-

‘ജാസ്മിനെ കുറിച്ച് ആലോചിക്കുമ്പോള്‍ വലിയ സഹതാപം തോന്നുന്നുണ്ട്. ഭയങ്കര മികച്ച പൊട്ടന്‍ഷ്യല്‍ ഉള്ള പെണ്‍കുട്ടിയാണ്. സീസണിലെ വിന്നറാകാന്‍ മറ്റാരേക്കാളും അര്‍ഹത ഉള്ള കുട്ടിയായിരുന്നു ജാസ്മിന്‍. ഷോ അധികം കാണാത്തത് കൊണ്ട് എനിക്ക് അധികം അറിയില്ല. എന്നാലും ആ കുട്ടി നേരിടേണ്ടി വന്ന സൈബര്‍ ബുള്ളിയിംഗൊക്കെ കണ്ടിട്ടും കേട്ടിട്ടും പലതും അറിയാം.

ഇത്തവണ ലോകത്തിന്റെ കഥയറിയാതെ എന്നൊക്കെ പറഞ്ഞിട്ട് പുറത്തുള്ള എല്ലാ കാര്യങ്ങളും ബിഗ് ബോസിനുള്ളില്‍ അറിഞ്ഞിരുന്നു. താനെത്രത്തോളം സൈബര്‍ ബുള്ളിയിംഗിന് വിധേയയായി എന്ന് അറിഞ്ഞിട്ടും ഭയങ്കര കോണ്‍ഫിഡന്റോട് കൂടി അവിടെ പിടിച്ച് നിന്ന മത്സരാര്‍ത്ഥിയാണ് ജാസ്മിന്‍. അവരുടെ പെരുമാറ്റമോ പെരുമാറ്റത്തിലുള്ള ശരി തെറ്റുകളോ വൈകൃതങ്ങളോ അല്ല ഞാന്‍ പറയുന്നത്.

അതിലുപരി മനസാന്നിധ്യത്തോട് കൂടി തനിക്ക് നേരിടേണ്ടി വന്ന പ്രശ്നത്തെ അതിജീവിക്കാന്‍ കരുത്ത് കാട്ടിയ 23 വയസ് മാത്രമുള്ള പെണ്‍കുട്ടിയാണ് ജാസ്മിന്‍. ബിഗ് ബോസില്‍ വന്ന് പോയ ധീരയായ പെണ്‍കുട്ടിയാണ് ജാസ്മിന്‍ എന്ന് തന്നെ പറയാം. അവരെ സമൂഹം ഇഷ്ടപ്പെടുക തന്നെ ചെയ്യും. ഇതൊക്കെ മാറും. ഈ ഇഷ്ടവും വെറുപ്പുമൊക്കെ ഷിഫ്റ്റായി കൊണ്ടിരിക്കും. ഒരു ആറ് മാസം കഴിയുമ്പോള്‍ അതൊക്കെ മാറും’,എന്നും അഖില്‍ മാരാര്‍ വ്യക്തമാക്കി.

അതേസമയം പാലക്കാട് ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് ഗബ്രിയും ജാസ്മിനും  ഒരുമിച്ചാണ് എത്തിയത്. പരിപാടിക്കിടെ ജാസ്മിന്റെ കൈയ്യിൽ ഒരു യുവാവ് പിടിക്കുന്ന ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു . ആരാധകരുമായി ഫോട്ടോ പകർത്തുന്നതിനിടെയാണ് ജാസ്മിന് നേരെ ഒരാൾ കൈനീട്ടുന്നത്.

കൈകൊടുത്തതോടെ ഇയാൾ ജാസ്മിന്റെ കൈയ്യും പിടിച്ച് ഫോട്ടോയെടുക്കാൻ ശ്രമിക്കുകയാണ്. ഇതിനിടയിൽ ഗബ്രി ഇടപെടുന്ന ദൃശ്യങ്ങളും വീഡിയോയിൽ ഉണ്ട്. ജാസ്മിന്റെ കൈ വിടാൻ ആവശ്യപ്പെടുകയാണ് ഗബ്രി. തുടർന്ന് ഇയാൾ കൈവിടുകയും പിന്നീട് ആരാധകരുമായി ഇരുവരും ഫോട്ടോ എടുക്കുന്നതുമെല്ലാം വീഡിയോയിൽ കാണാം. അതേസമയം ഗബ്രിയുടെ പ്രവൃത്തിക്ക് കൈയ്യടിക്കുകയാണ് ആരാധകർ.

ജാസ്മിനെ ഗബ്രി നല്ലത് പോലെ ശ്രദ്ധിക്കുന്നുണ്ടല്ലോയെന്നാണ് ചിലരുടെ കമന്റ്. ജാസ്മിനെ താരം നന്നായി കെയർ ചെയ്യുന്നുണ്ടെന്നും ചിലർ കുറിക്കുന്നുണ്ട്. ജാസ്മിൻ എന്നും ഈ സ്നേഹം നിലനിർത്തണമെന്നാണ് മറ്റൊരു ആരാധകൻ കുറിച്ചിരിക്കുന്നത്. ‘ഫെയ്ക്ക് എന്ന് പറയുന്നവർ ഇതൊക്കെ കാണുന്നുണ്ടല്ലോ, ‘വേദനിപ്പിച്ചവരും കളിയാക്കിയവരും കുറ്റപ്പെടുത്തിയവരും കണ്ണ് തുറന്നു കാണട്ടെ.

ഇങ്ങനെ ചങ്കൂറ്റത്തോടെ ഇവരെല്ലായിടത്തും കാണണം’, ഇവർ ജീവിതത്തിലും ഒന്നിക്കുന്നത് കാണാൻ കാത്തിരിക്കുന്നു, വേദനിപ്പിച്ചവരും കളിയാക്കിയവരും കുറ്റപ്പെടുത്തിയവരും കണ്ണ് തുറന്നു കാണട്ടെ. ഇങ്ങനെ ചങ്കൂറ്റത്തോടെ ഇവരെല്ലായിടത്തും കാണണം’, ‘ഇതാണ് സ്നേഹം.

ബിഗ്ഗ് ബോസ്സ് കൊണ്ട് ജാസ്മിനാണ് ഏറ്റവും വലിയ ഭാഗ്യം കിട്ടിയത്. ഇത്രയും നല്ലൊരു ഫ്രണ്ടിനെ കിട്ടിയില്ലേ , 50 ലക്ഷത്തേക്കാൾ എത്രയോ വിലപിടിപ്പുള്ള ഗിഫ്റ്റാണ് ജാസ്മിന് കിട്ടിയത്, ‘ജസ്സുനെ പൊന്നുപോലെ നോക്കുന്നുണ്ട് ഗബ്രി , ഇനിയും ഇത് തുടരുമെന്ന് പ്രതീക്ഷിക്കാം. ഇങ്ങനെ പോകുന്നു കമന്റുകൾ.

More in Bigg Boss

Trending

Recent

To Top