
News
പുതുച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചെന്ന കേസ്; ഹൈക്കോടതിയിൽ അപ്പീൽ നൽകി സുരേഷ് ഗോപി
പുതുച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചെന്ന കേസ്; ഹൈക്കോടതിയിൽ അപ്പീൽ നൽകി സുരേഷ് ഗോപി

മലയാളികൾക്ക് എന്നും പ്രിയങ്കരനാണ് സുരേഷ് ഗോപി, അദ്ദേഹം ഇപ്പോൾ ഒരു രാഷ്ട്രീയക്കാരൻ കൂടിയാണ്. അതിന്റെ പേരിൽ തന്നെ ഏറെ വിമർശനങ്ങളും നേരിടാറുണ്ട്. ഇപ്പോഴിതാ പുതുച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചെന്ന കേസിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരിക്കുകയാണ് താരം.
വ്യാജ മേൽവിലാസത്തിൽ പുതുച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചെന്നാണ് കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപിയ്ക്ക് എതിരെയുള്ള കേസ്. കേസിലെ വിടുതൽ ഹർജി തള്ളിയ മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെയാണ് സുരേഷ്ഗോപി ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷ്ഗോപി സമർപ്പിച്ച ഹർജി സിജെഎം കോടതി തള്ളുകയായിരുന്നു. വ്യാജ വിലാസത്തിൽ വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ച കേസ് റദ്ദാക്കാനാകില്ലെന്നായിരുന്നു കോടതി അറിയിച്ചത്. ഇതേ തുടർന്നാണ് സുരേഷ്ഗോപി ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.
വ്യാജ വിലാസം ഉപയോഗിച്ച് പുതുച്ചേരിയിൽ രണ്ട് വാഹനങ്ങൾ രജിസ്റ്റർ ചെയ്ത് നികുതി വെട്ടിച്ചുവെന്നായിരുന്നു സുരേഷ് ഗോപിക്കെതിരായ കേസ്. 2010, 2016 വർഷങ്ങളിൽ സുരേഷ് ഗോപി രണ്ട് ആഡംബര കാറുകൾ വ്യാജ വിലാസമുണ്ടാക്കി പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തുവെന്നതായിരുന്നു കേസ്.
ഇതിലൂടെ സംസ്ഥാനത്തിന് 30 ലക്ഷം രൂപയുടെ നികുതി നഷ്ടം ഉണ്ടായെന്നായിരുന്നു െ്രെകംബ്രാഞ്ച് കുറ്റപത്രം. പുതുച്ചേരി ചാവടിയിലെ കാർത്തിക അപ്പാർട്ട്മെന്റിൽ വാടകക്ക് താമസിക്കുന്നുവെന്ന് വ്യാജ വിലാസമുണ്ടാക്കിയാണ് വാഹനങ്ങൾ സുരേഷ് ഗോപി രജിസ്റ്റർ ചെയ്തെന്നായിരുന്നു െ്രെകംബ്രാഞ്ച് കണ്ടെത്തൽ.
പുതുച്ചേരിയിലെ കൃഷിയിടം നോക്കി നടത്തുന്നതിനുള്ള സൗകര്യത്തിന് അവിടെ വീട് വാടകക്കെടുത്തിരുന്നുവെന്നും ആ വിലാസത്തിലാണ് വാഹന രജിസ്ട്രേഷൻ നടത്തിയതെന്നുമുള്ള സുരേഷ് ഗോപി വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച വാടകചീട്ടുൾപ്പെടെയുള്ള രേഖകളും ഉണ്ടെന്നാണ് സുരേഷ് ഗോപിയുടെ വാദം. എംപിയാകുന്നതിന് മുൻപും ശേഷവും വാങ്ങിയ രണ്ട് വാഹനങ്ങൾ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തതു വഴി നികുതിയിനത്തിൽ 30 ലക്ഷത്തോളം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് െ്രെകംബ്രാഞ്ച് കണ്ടെത്തൽ.
2019 ൽ അദ്ദേഹം തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ബി ജെപിയുടെ രാജ്യസഭാ എം പിയായിരുന്ന സമയത്ത് തൃശൂരിൽ നിന്ന് ആദ്യമായി ലോക്സഭയിലേക്ക് മത്സരിച്ചപ്പോഴായിരുന്നു പരാജയം. എന്നാൽ 2024 ലെ ലോക് സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി മികച്ച വിജയം നേടി. കേരള ബി ജെ പി നിന്നുള്ള ആദ്യത്തെ ബി ജെ പി എം പിയായി മാറി. 74686 വോട്ടുകൾക്കാണ് അദ്ദേഹം വിജയിച്ചത. മൂന്നാം മോദി മന്ത്രിസഭയിൽ വിനാേദസഞ്ചാരം,പെട്രോളിയം – പ്രകൃതിവാതക സഹമന്ത്രിയാണ്.
അതേസമയം, തന്റെ രാഷ്ട്രീയത്തോടൊപ്പം അഭിനയവും മുന്നോട്ട് കൊണ്ടു പോകുകയാണ് നടൻ. കുറച്ച് ദിവസങ്ങൾക്ക് മുന്പായിരുന്നു സുരേഷ് ഗോപിയുടെ 257ാമത്തെ ചിത്രമായ ‘വരാഹ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയത്. നൂറോളം സെലിബ്രിറ്റി പേജുകളിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്.
മലയാള സിനിമ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഇത്രയധികം സെലിബ്രിറ്റികൾ ഒരുമിച്ച് തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിൽസിലൂടെ പോസ്റ്റർ ഷെയർ ചെയ്യുന്നത്. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം സുരേഷ് ഗോപിയുടെ റിലീസിനൊരുങ്ങുന്ന ചിത്രമാണ് വരാഹം എന്നതും പ്രത്യേകതയാണ്.
മണിരത്നത്തിന്റെ സംവിധാനത്തിൽ പുറത്തെത്തിയ പൊന്നിയിൻ സെൽവൻ 2 ചിത്രത്തിലെ ‘വീര രാജ വീര’ എന്ന ഗാനവുമായി ബന്ധപ്പെട്ട പകർപ്പവകാശ ലംഘന കേസിൽ...
കഴിഞ്ഞ ദിവസം ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എൻഡിപിഎസ് ആക്ട് 25 പ്രകാരമാണ് സമീർ താഹിറിനെ...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടനാണ് സൂര്യ. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ നടൻ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്....