Actor
വിനീത് ശ്രീനിവാസൻ വിളിച്ചാൽ ഇനി അഭിനയിക്കാൻ പോവില്ല; തട്ടത്തിന് ശേഷം സംഭവിച്ചത് വെളിപ്പെടുത്തി സുഷിൻ ശ്യാം
വിനീത് ശ്രീനിവാസൻ വിളിച്ചാൽ ഇനി അഭിനയിക്കാൻ പോവില്ല; തട്ടത്തിന് ശേഷം സംഭവിച്ചത് വെളിപ്പെടുത്തി സുഷിൻ ശ്യാം

വിനീത് ശ്രീനിവാസൻ വിളിച്ചാൽ ഇനി അഭിനയിക്കാൻ പോവില്ലെന്ന് സംഗീത സംവിധായകനും നടനുമായ സുഷിൻ ശ്യാം. സംഗീതത്തിൽ പുലിയായ സുഷിൻ ചില ചിത്രങ്ങളിൽ തല കാണിച്ചിട്ടുണ്ട്.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിൽ കുറച്ച് നേരമേ സീനിൽ ഉണ്ടായിരുന്നു എങ്കിലും വലിയ ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു സുഷിൻ ചെയ്‌തത്.
എന്നാൽ ഇപ്പോഴും ആ സീനിൽ അഭിനയിച്ചതിനാൽ പലരും തിരിച്ചറിയുന്നുണ്ടെന്നും അതിൽ സന്തോഷമുണ്ടെങ്കിലും വിനീത് ശ്രീനിവാസൻ വിളിച്ചാൽ ഇനി അഭിനയിക്കാൻ പോവില്ലെന്നും പറയുകയാണ് നടൻ. തനിക്ക് അഭിനയിക്കാൻ താത്പര്യമില്ലെന്നും ക്യാമറ ഫേസ് ചെയ്യാൻ പ്രയാസമാണെന്നും സുഷിൻ പറയുന്നു.
അഭിനയം തനിക്ക് അത്ര താത്പര്യമില്ല. തട്ടത്തിൻ മറയത്തിന് ശേഷം പലരും അഭിനയിക്കാൻ തന്നെ വിളിച്ചിട്ടുണ്ട്. പലപ്പോഴും വിചാരിക്കുക എന്നെ മ്യൂസിക് ചെയ്യാൻ വേണ്ടി വിളിക്കുന്നതാണെന്ന്.
പക്ഷെ അഭിനയിക്കാൻ വിളിക്കുകയാണെന്ന് അറിഞ്ഞാൽ ഞാൻ ചോദിക്കാറുണ്ട് അഭിനയിക്കാനോ? ഞാനോ? എന്ന്. കാരണം എവിടെയാണെങ്കിലും തനിക്ക് ക്യാമറ ഇത്തിരി ബുദ്ധിമുട്ടാണെന്നും അതെനിക്ക് പറ്റില്ലെന്നും സുഷിൻ പറയുന്നു.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
തെന്നിന്ത്യൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ്...
രാജ്യം കണ്ട ഏറ്റവും വലിയ തീ വ്രവാദി ആ ക്രമണത്തിന്റെ ഞെട്ടലിലും വേദനയിലുമാണ് രാജ്യം. പ്രിയപ്പെട്ടവരുടെ മുന്നിൽ വെച്ച് വെടിയേറ്റ് വീണവരും,...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...