Connect with us

കടപ്പാടും സ്നേഹവും ഇവരോട്; കടപ്പാട് എന്ന വാക്കിനപ്പുറം നന്ദിയാണ് എനിക്ക് എല്ലാവരോടും പറയാനുള്ളത്; മോഹൻലാൽ

Malayalam

കടപ്പാടും സ്നേഹവും ഇവരോട്; കടപ്പാട് എന്ന വാക്കിനപ്പുറം നന്ദിയാണ് എനിക്ക് എല്ലാവരോടും പറയാനുള്ളത്; മോഹൻലാൽ

കടപ്പാടും സ്നേഹവും ഇവരോട്; കടപ്പാട് എന്ന വാക്കിനപ്പുറം നന്ദിയാണ് എനിക്ക് എല്ലാവരോടും പറയാനുള്ളത്; മോഹൻലാൽ

പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ സിനിമകൾ കാണാനുളള മലയാളികളുടെ ആവേശം ഇന്നും ചോർന്ന് പോയിട്ടില്ല. നടനായും സംവിധായകനായും എല്ലാം അദ്ദേഹം മോളിവുഡിന്റെ അഭിമാനമായി നിലനിൽക്കുകയാണ്.

ഇപ്പോഴിതാ സിനിമയിൽ എത്തിയതിന് തനിക്ക് ഒരുപാട് പേരോട് കടപ്പാടും സ്നേഹവും ഉണ്ടെന്ന് പറയുകയാണ് മോഹൻലാൽ. ഒരാളുടെ പേര് മാത്രം പറയാൻ കഴിയില്ലെന്നും താരം പറഞ്ഞു. ഒരു പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ജനങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മോഹൻലാൽ.

എനിക്ക് കടപ്പാടും സ്നേഹവും ആരോടാണെന്ന് തീർച്ചയായിട്ടും പറയാം. നമ്മളെ ഇത്രയും വർഷം സിനിമയിൽ നിൽക്കാൻ സഹായിച്ച ഒരുപാട് പേരുണ്ട്. ഒരാളുടെ പേര് മാത്രമായി പറയാൻ കഴിയില്ല. എന്റെ സിനിമകളുടെ തിരക്കഥാകൃത്തുക്കൾ, സംവിധായകന്മാർ, എന്റെ സിനിമകളുടെ പ്രേക്ഷകർ, എന്റെ അച്ഛനും അമ്മയും.

എല്ലാവരോടും എനിക്ക് കടപ്പാടുണ്ട്. കടപ്പാട് എന്ന വാക്കിനപ്പുറം നന്ദിയാണ് എനിക്ക് എല്ലാവരോടും പറയാനുള്ളത്. ഇദ്ദേഹമാണ് എന്ന് പറയാൻ ഒരാള് എനിക്കില്ല. നമ്മൾ ഒരുപാട് പരിശ്രമിച്ചിട്ട് ആയിരിക്കാം സിനിമയിലെത്തിയത്. നമ്മൾ മാത്രമാണ് ചെയ്തത് എന്ന തോന്നൽ ഉണ്ടാകാതിരുന്നാൽ മതി. ആരൊക്കെയോ സഹായിച്ചിട്ടുണ്ട്. എന്നാൽ അത് ആരാണെന്ന് മനസ്സിലാക്കാൻ ശ്രമിക്കാതിരുന്നാൽ മതി എന്നാണ് മോഹൻലാൽ പറഞ്ഞു.

അതേസമയം ഇപ്പോൾ തന്റെ സിനിമാ തിരക്കുകളിലാണ് മോഹൻലാൽ. എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. തരുൺ മൂർത്തീ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശോഭനയാണ് നായികയായി എത്തുന്നത്. വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിക്കുന്നതെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

More in Malayalam

Trending

Recent

To Top