Malayalam Breaking News
“100 ദിവസങ്ങള്‍ക്ക് ശേഷം പുറത്ത് വരുമ്പോള്‍ എനിക്ക് നല്ല പേടിയുണ്ടായിരുന്നു…..ഇനി എന്ന് കാണുമെന്നറിയില്ല” ഫെയ്സ്ബുക്ക് ലൈവില്‍ തുറന്നു പറഞ്ഞ് പേളി മാണി
“100 ദിവസങ്ങള്‍ക്ക് ശേഷം പുറത്ത് വരുമ്പോള്‍ എനിക്ക് നല്ല പേടിയുണ്ടായിരുന്നു…..ഇനി എന്ന് കാണുമെന്നറിയില്ല” ഫെയ്സ്ബുക്ക് ലൈവില്‍ തുറന്നു പറഞ്ഞ് പേളി മാണി
“100 ദിവസങ്ങള്‍ക്ക് ശേഷം പുറത്ത് വരുമ്പോള്‍ എനിക്ക് നല്ല പേടിയുണ്ടായിരുന്നു…..ഇനി എന്ന് കാണുമെന്നറിയില്ല” ഫെയ്സ്ബുക്ക് ലൈവില്‍ തുറന്നു പറഞ്ഞ് പേളി മാണി
മലയാളത്തിലെ ഏറ്റവും വലിയ ജനപിന്തുണയുള്ള ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെ ആയിരുന്നു കഴിഞ്ഞ ദിവസം. സാബു മോനാണ് സീസണ് വണ്‍ ബിഗ് ബോസ് വിജയി. പേളിയായിരുന്നു ഫസ്റ്റ് റണ്ണറപ്പ്. ഈ സാഹചര്യത്തില്‍ ഫെയ്സ്ബുക്ക് ലൈവിലെത്തിയിരിക്കുകയാണ് പേളി മാണി. 100 ദിവസത്തെ ബിഗ് ബോസ് ജീവിതം കഴിഞ്ഞ് തിരിച്ച് പുറത്തേയ്ക്ക് വരുമ്പോള്‍ തനിക്കൊരു കാര്യത്തില്‍ നല്ല പേടിയുണ്ടായിരുന്നെന്ന് പേളി പറയുന്നു. ശ്രീനിഷിനോടുള്ള പ്രണയത്തെ കുറിച്ചും പേളി ഫെയ്സ്ബുക്ക് ലൈവില്‍ പറയുന്നുണ്ട്..
പേളിയുടെ വാക്കുകളിലേയ്ക്ക്-
ഹായ്, ഗുഡ്മോണിംഗ്, ഞാനിപ്പോ ഉറങ്ങി എഴുന്നേറ്റതെയുള്ളു. ഇന്നലെ ബിഗ് ബോസിന്റെ ഗ്രാന്റ് ഫിനാലെ കഴിഞ്ഞിട്ട് കിളിപോയി പുറത്തുവന്നിട്ട് കുറേ ആളുകളെയൊക്കെ കണ്ടിട്ട് എനിക്കറിയില്ല എങ്ങനെ റിയാക്ട് ചെയ്യണമെന്ന്. എനിക്കിപ്പോ ഉറങ്ങി എഴുന്നേറ്റ് എല്ലാവരോടും നന്ദി പറയാനാണ് ഞാന്‍ ലൈവില്‍ വന്നത്. ഞാന്‍ നിങ്ങളുടെ കുറച്ച് വീഡിയോസ് ഒക്കെ കണ്ടു.. പേളി ആമി, പേളി ശ്രീനിഷ് ആമി.. നന്ദി…
ഏറ്റവും യോഗ്യനായ കണ്ടസ്റ്റന്റ് തന്നെയാണ് ഈ ഷോ വിജയിച്ചിരിക്കുന്നത്. എന്റെ ഫാവറേറ്റ് കണ്ടസ്റ്റന്റ് കൂടിയാണ് സാബു ചേട്ടന്. ഇന്റലിജന്റ് ആയിട്ടുള്ള ഒരു വ്യക്തിയാണ് സാബുചേട്ടന്. ബിഗ് ബോസിലെ ഗൂഗിളെന്ന് ഞാനാണ് പേരിട്ടത്. അദ്ദേഹം വിജയച്ചതില്‍ ഞാന്‍ ഹാപ്പിയാണ്. ഒരിക്കല്‍ കൂടി സാബുച്ചേട്ടന് അഭിനന്ദനങ്ങള്‍.
ബിഗ് ബോസ് ഹൗസ് വളരെ വ്യത്യസ്ത അനുഭവമാണ്. ഞാന്‍ പ്രതീക്ഷിച്ചത് പോലെയൊന്നുമല്ലായിരുന്നു. പക്ഷേ ഏറ്റവും വലിയ സങ്കടം അല്ലെങ്കില്‍ എന്റെ ഏറ്റവും വലയി പേടി നിങ്ങള്‍ ഫാന്‍സ് എന്നെ ഇഷ്ടപ്പെടുന്ന എന്റെ ആളുകള്‍ എന്നെ ഇനി അംഗീകരിക്കുമോ എന്നായിരുന്നു. ഇവിടിന്ന് ഇറങ്ങിയാലും അവരെന്നെ സ്നേഹിക്കുമോ എന്നായിരുന്നു. എന്റെ ഏറ്റവും വീക്ക് സൈഡും എന്റെ പോരായ്മകളും മാത്രമെ ഞാനവിടെ കാണിച്ചുള്ളു. പക്ഷേ ഇവിടിന്നിപ്പോ പുറത്തു വന്നപ്പോഴാണ് എന്നെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്തവര്‍ക്ക് നന്ദി…
എനിക്കൊരു കാര്യം പറയാനുള്ളത് എനിക്ക് ബിഗ് ബോസിലുള്ള എല്ലാ കണ്ടസ്റ്റന്‍സും എന്റെ ക്ലോസ് ക്ലോസ് ഫ്രണ്ട്സാണ്.. അതിനകത്ത് നടന്നതൊന്നും ഞങ്ങള്‍ മനസ്സിലേ വെയ്ക്കുന്നില്ല… എല്ലാവരും ഇപ്പോഴും നല്ല ക്ലോസ് ആണ്.. അതൊരു നല്ല അനുഭവമാണ്. എല്ലാവരും കുറേ പഠിച്ചിട്ടാണ് പുറത്തുവന്നിരിക്കുന്നത്. എല്ലാവരും എന്നോട് കുറേ ചോദ്യങ്ങള്‍ ഇങ്ങനെ ചോദിക്കുന്നുണ്ട്. ഞാനിപ്പോള്‍ വേറൊരു സോണിലാണ്. ഞാനിപ്പോഴും എഞ്ചോയ് ചെയ്യുന്നു. ഇവിടെ കുറച്ച് നല്ല ഭക്ഷണമൊക്കെ കഴിക്കണം. കുറച്ച് നേരം ഒന്ന് റിലാക്സ് ചെയ്തിരിക്കണം. ഞാനിപ്പോഴും ബോംബെയില്‍ തന്നെയാണ്. ഉറങ്ങി എഴുന്നേറ്റിട്ട് ഫെയ്സ്ബുക്ക് ലൈവില്‍ വന്നത് ഇതുപറയാനാണ്..
എന്റെ ഹൃദയത്തെ തൊട്ട് ഞാന്‍ നന്ദി പറയുന്നു. നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും തീരില്ല. സത്യം പറഞ്ഞാല്‍ ഞാന്‍ ഒറ്റയ്ക്കല്ലയാരിന്നു ബിഗ് ബോസിനകത്ത്. ഇത്രയും പേരുടെ പിന്തുണയുണ്ടായിരുന്നു. നിങ്ങളുടെ സ്ര്ടെന്ത് കൊണ്ട് മാത്രമാണ് ഞാന്‍ അവസാന ദിനം വരെ നിന്നത്. നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഇത്രയും ദിവസങ്ങള്‍ നില്‍ക്കില്ലായിരുന്നു. ഒരുപാടു നന്ദിയുണ്ട്.. അവിടെ നിന്നത്. ഓരോ തവണ ഞാന്‍ എലിമിനേഷനില്‍ നിന്നും അകത്താകുമ്പോഴും എന്നില്‍ നിങ്ങള്‍ തരുന്നൊരു പ്രതീക്ഷയുണ്ടല്ലോ.. ആ പ്രതീക്ഷ നിങ്ങളെനിക്ക് തന്നപ്പോള്‍ അതെനിക്കൊരു പ്രചോദനമായിട്ടുണ്ടായിരുന്നു. ഞാനെത്ര നന്ദി പറഞ്ഞാലും തീരില്ല.
എന്തെങ്കിലും ഞാന്‍ ചെയ്തിട്ടുള്ളത് നിങ്ങള്‍ക്ക് വിഷമം ആയിട്ടുണ്ടെങ്കില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങളോ ശ്രീനിയായിട്ടൊക്കെ വഴക്കുണ്ടാക്കിയത് സത്യം പറയാലോ ഞാന്‍ ചെറിയൊരു വഴക്കാളി ആണെന്ന് തോന്നുന്നു. ഞാന്‍ ശരിക്കും ശ്രീനിയെ സ്നേഹിക്കുന്നു. ഇപ്പോഴും ഭക്ഷണം കഴിക്കാന്‍ നേരം ഞങ്ങള്‍ കണ്ടിരുന്നു. ഒരിക്കല്‍ കൂടി പറയുന്നു എല്ലാവരെയും ഞാന്‍ സ്നേഹിക്കുന്നു. ബെസ്റ്റ് ആയിട്ടുള്ള ആള് തന്നെയാണ് വിജയിച്ചിരിക്കുന്നത്. ഒരിക്കല്‍ കൂടി സാബു ചേട്ടന് അഭിനന്ദനങ്ങള്‍. എല്ലാവരും ഇപ്പോള്‍ ആഘോഷിക്കുകയാണ്. എല്ലാവരോടും നന്ദി. ഇനി എപ്പോഴാണ് കാണുന്നതെന്നറിയില്ല. ഷോയിലൂടെയോ എങ്ങനെയെങ്കിലും… നന്ദി… ഇനി ഒരു അഞ്ചാറ് ദിവസം ഞാന്‍ ആക്ടീവ് ആയിരിക്കില്ല.. സോഷ്യല്‍ മീഡിയയില്‍ കുറച്ചു ദിവസത്തേയ്ക്ക്. കുറച്ച് ദിവസത്തേയ്ക്ക് എനിക്കൊന്ന് റിലാക്സ് ചെയ്യാനാണ്. ശേഷം ഞാന്‍ തിരിച്ചു വരാം….നന്ദി…
Pearle Maaney about Bigg Boss experience