Connect with us

മലയാള സിനിമാനടനെ മരിച്ച നിലയിൽ കണ്ടെത്തി

Malayalam Breaking News

മലയാള സിനിമാനടനെ മരിച്ച നിലയിൽ കണ്ടെത്തി

മലയാള സിനിമാനടനെ മരിച്ച നിലയിൽ കണ്ടെത്തി

മലയാള സിനിമാനടനെ മരിച്ച നിലയിൽ കണ്ടെത്തി

മലയാള സിനിമ നടനെ മരിച്ച നിലയിൽ കണ്ടെത്തി.ചലച്ചിത്ര നടന്‍ അയ്യപ്പന്‍കാവ് പണിക്കശേരി പിവി ഏണസ്റ്റിനെ ആണ് ആലുവാപ്പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം നടന്റേത് ആത്മഹത്യയാണ് എന്നാണ് സംശയിക്കുന്നത്.

പിവി ഏണസ്റ്റ് അഭിനയിച്ച ആദ്യ സിനിമയായ നദിയുടെ ലൊക്കേഷനായിരുന്നു ആലുവാപ്പുഴയും പരിസരവും. ഒട്ടേറെ മലയാളം ചിത്രങ്ങളില്‍ ഏണസ്റ്റ് ചെറുതെങ്കിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.ഏണസ്റ്റ് അര്‍ബുദ ബാധിതനായിരുന്നു എന്നാണ് വിവരങ്ങള്‍. കാന്‍സര്‍ രോഗിയായതിലുള്ള മനോവിഷമം കൊണ്ട് നടന്‍ ആത്മഹത്യ ചെയ്തതാണ് എന്നാണ് പോലീസ് പറയുന്നത്. രാവിലെയോടെയാണ് ഏണസ്റ്റ് ആലുവ മണപ്പുറത്ത് എത്തിയത്.

കുളിക്കടവ് വഴി ആലുവ പുഴയിലേക്ക് ഇറങ്ങുകയായിരുന്നു. പിന്നീട് ഏണസ്റ്റിനെക്കുറിച്ച്‌ വിവരമൊന്നും ലഭിക്കാതിരുന്ന വീട്ടുകാര്‍ പോലീസില്‍ നടനെ കാണാനില്ലെന്ന് പരാതി നല്‍കി. ഇത് പ്രകാരം നടത്തിയ അന്വേഷണത്തിലാണ് ആലുവപ്പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് ഏണസ്റ്റ് ആണെന്ന് തിരിച്ചറിഞ്ഞത്. ഏണസ്റ്റിന്റെ സംസ്‌ക്കാരം ഇന്ന് തന്നെ നടക്കും. സെമിത്തേരി മുക്ക് സെന്റ് ഫ്രാന്‍സിസ് അസീസി പള്ളിയില്‍ ആണ് സംസ്‌ക്കാരം നടക്കുക.

actor died in aluva

More in Malayalam Breaking News

Trending

Recent

To Top