Connect with us

അശ്വത്ഥാമാവിനെ നേരില്‍ കാണാനെത്തി നൂറ് കണക്കിന് ആരാധകര്‍, അഭിവാദ്യം ചെയ്ത് നടന്‍

Actor

അശ്വത്ഥാമാവിനെ നേരില്‍ കാണാനെത്തി നൂറ് കണക്കിന് ആരാധകര്‍, അഭിവാദ്യം ചെയ്ത് നടന്‍

അശ്വത്ഥാമാവിനെ നേരില്‍ കാണാനെത്തി നൂറ് കണക്കിന് ആരാധകര്‍, അഭിവാദ്യം ചെയ്ത് നടന്‍

കുറച്ച് ദിവസങ്ങള്‍ക്ക് മുന്പായിരുന്നു പ്രഭാസ് നായകനായി എത്തിയ കൽക്കി 2898 എഡി പുറത്തെത്തിയത്. മികച്ച് പ്രതികരണം നേടി തിയേറ്ററുകളില്‍ മുന്നേറുകയാണ് ചിത്രം. ചിത്ര്തതില്‍ അമിതാഭ് ബച്ചനും പ്രധാന വേഷത്തിലെത്തിയിരുന്നു. അശ്വത്ഥാമാവ് ആയാണ് ബച്ചന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്.

ഇപ്പോഴിതാ അമിതാഭ് ബച്ചന് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുകയാണ് ആരാധകർ. മുംബൈയിലെ താരത്തിന്റെ വസതിക്ക് മുന്നിലെത്തിയാണ് ആരാധകർ അഭിനന്ദനങ്ങൾ അറിയിച്ചത്. മാദ്ധ്യമപ്രവർത്തകരും ആരാധകരുമുൾപ്പെടെ നൂറ് കണക്കിന് ആളുകളാണ് ബച്ചനെ കാണാനെത്തിയത്.

ആരാധകരെ അമിതാഭ് ബച്ചൻ അഭിവാദ്യം ചെയ്യുകയും നന്ദി അറിയിക്കുകയും ചെയ്തു. രജനികാന്ത് ഉൾപ്പെടെയുള്ള താരങ്ങൾ അമിതാഭ് ബച്ചന്‍റെ പ്രകടനത്തിന് ആശംസകൾ അറിയിച്ച് രം​ഗത്തെത്തിയിരുന്നു. നാ​ഗ് അശ്വിൻ ഇന്ത്യൻ സിനിമയെ മറ്റൊരു തലത്തിൽ എത്തിച്ചുവെന്നാണ് രജനികാന്ത് പറഞ്ഞത്.

ബോക്സ് ഓഫീസിൽ 625 കോടിയുമായി കുതിക്കുകയാണ് ചിത്രം. കേരളത്തിൽ 320 സ്ക്രീനുകളിലായ് പ്രദർശനം തുടരുന്ന ഈ ചിത്രം 190 സ്ക്രീനുകളും ത്രീഡിയാണ്. മികച്ച അഭിപ്രായമാണ് 3 ഡിയ്ക്ക് ലഭിക്കുന്നത്.

വൈജയന്തി മൂവീസിന്റെ ബാനറിൽ സി. അശ്വിനി ദത്താണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിച്ചത്. 2024 ജൂൺ 27ന് തിയറ്റർ റിലീസ് ചെയ്ത ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത് വേഫറർ ഫിലിംസാണ്. മികച്ച ദൃശ്യവിരുന്നും കിടിലൻ സൗണ്ട് ട്രാക്കും ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളുമാണ് ചിത്ര്തതിന്‍റെ ഹൈലൈറ്റ്.

More in Actor

Trending

Recent

To Top