
Cricket
ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ വാമികയുടെ ഏറ്റവും വലിയ ആശങ്ക അതായിരുന്നു; പോസ്റ്റുമായി അനുഷ്ക ശര്‍മ
ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ വാമികയുടെ ഏറ്റവും വലിയ ആശങ്ക അതായിരുന്നു; പോസ്റ്റുമായി അനുഷ്ക ശര്‍മ

ടി-20 ലോകകപ്പ് കിരീട നേട്ടത്തിൽ ഇന്ത്യൻ ടീമിന് അഭിനന്ദനവുമായി ബോളിവുഡ് നടിയും വിരാട് കോലിയുടെ പത്നിയുമായ അനുഷ്ക ശര്‍മ. മകൾ വാമികയുടെ വാക്കുകള്‍ പങ്കുവച്ചാണ് അനുഷ്ക ആശംസയറിയിച്ചത്.
കളിക്കാര്‍ കരയുമ്പോള്‍ അവരെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കാന്‍ ആരെങ്കിലും ഉണ്ടായിരുന്നോ എന്നായിരുന്നു ടിവി കാണുമ്പോള്‍ മകളുടെ ഏറ്റവും വലിയ ആശങ്ക…..ഉണ്ടായിരുന്നു മോളെ, 1.5 ബില്ല്യൻ ആളുകള്‍ അവരെ ആലിംഗനം ചെയ്തു. എന്തൊരു അദ്ഭുതകരമായ വിജയം. ഐതിഹാസിക നേട്ടം. ചാമ്പ്യന്മാർ. അഭിനന്ദനങ്ങൾ. എന്നും അനുഷ്ക കുറിച്ചിരുന്നു.
ഐതിഹാസിക വിജയത്തിനു പിന്നാലെ അനുഷ്കയുമായി വിഡിയോ കോളിൽ സംസാരിക്കുന്ന കോലിയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു.
ഇന്ത്യ ഉയർത്തിയ 177 റൺസെന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 169 റൺസേ നേടാനായുള്ളൂ. മത്സരത്തിന്റെ അവസാനം സൂര്യകുമാറിന്റെ കിടിലൻ ബൗണ്ടറി ലൈൻ ക്യാച്ചാണ് ഇന്ത്യയെ വിജയത്തിലേയ്ക്ക് എത്തിച്ചത്.
തുടക്കത്തിൽ തന്നെ ബിഗ് വിക്കറ്റുകൾ വീഴ്ത്തിയ സൗത്ത് ആഫ്രിക്കൻ താരങ്ങളുടെ ആത്മവിശ്വാസത്തിന് മങ്ങലേൽപ്പിക്കുന്നതായിരുന്നു വിരാട് കോഹ്ലി, അക്സർ പട്ടേൽ, ശിവം ദുബെ എന്നിവരുടെ പ്രകടനങ്ങൾ.
കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസഡറായി താരരാജാവ് മോഹൻലാൽ. ‘ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് കെസിഎല്ലിന്റെ ഭാഗമാകുന്നത്....
11 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടായിരുന്നു ടി-20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ടീം ചരിത്ര വിജയം സ്വന്തമാക്കിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും ക്രിക്കറ്റ്...
പതിവില്ലാതെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സിന്റെ എല്ലാ മത്സരത്തിലും ടീം ഉടമയായ ഷാരൂഖിന്റെ സാന്നിധ്യം ഇത്തവണയുള്ളത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ പൊയന്റ്...
2024ലെ ഐസിസി പുരുഷ ടി20 ലോകകപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിലെ 15 ക്രിക്കറ്റ് താരങ്ങള്‍ക്ക് സന്ദേശവുമായി ബോളിവുഡ് താരം അമിതാഭ് ബച്ചന്....
ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം ഋഷഭ് പന്തിന് കാറപകടത്തില്‍ പരിക്കേറ്റ സംഭവം ക്രിക്കറ്റ് ലോകത്തെയാകെ ഞെട്ടിച്ചിരുന്നു. പന്ത് ഇന്ത്യന്‍...