Actress
അന്നും ഇന്നും എന്നും ദിലീപ് – കാവ്യ ഇഷ്ടം, മലയാള സിനിമയില്‍ എത്ര നടികള്‍ വന്നാലും കാവ്യയുടെ സൗന്ദര്യത്തിന്റെ മുമ്പില്‍ വരില്ല, കാവ്യയുടെ ചിത്രങ്ങള്‍ക്ക് കമന്‍റുമായി ആരാധകര്‍
അന്നും ഇന്നും എന്നും ദിലീപ് – കാവ്യ ഇഷ്ടം, മലയാള സിനിമയില്‍ എത്ര നടികള്‍ വന്നാലും കാവ്യയുടെ സൗന്ദര്യത്തിന്റെ മുമ്പില്‍ വരില്ല, കാവ്യയുടെ ചിത്രങ്ങള്‍ക്ക് കമന്‍റുമായി ആരാധകര്‍
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവന്‍. ബാലതാരമായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച കാവ്യ പിന്നീട് സഹനടിയാവുകയും ചന്ദ്രനുദിക്കുന്ന ദിക്കിലൂടെ നായികയായി ശോഭിക്കുകയുമായിരുന്നു. ഒരു കാലത്ത് മലയാള സിനിമയില്‍ കാവ്യയ്ക്കുണ്ടായിരുന്ന സ്റ്റാര്‍ഡം ഇന്ന് മലയാളത്തിലെ യുവനടിമാര്‍ക്ക് സ്വപ്നം പോലും കാണാന്‍ കഴിയില്ലെന്നാണ് ആരാധകര്‍ പറയുന്നത്.
ദിലീപുമായുള്ള വിവാഹശേഷം സിനിമയില്‍ സജീവമല്ലാത്ത കാവ്യ ഇപ്പോള്‍ ബിസിനസ്സിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കാവ്യയുടെ സംരഭമായ ലക്ഷ്യയ്ക്ക് വേണ്ടി മോഡലായും കാവ്യ എത്താറുണ്ട്. തന്‍റെ ചിത്രങ്ങളുമായി സോഷ്യല്‍ മീഡയിയിലും കാവ്യ എത്താറുണ്ട്.
ഇപ്പോഴിതാ നടി മീര നന്ദന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴുള്ള കാവ്യയുടെ ലുക്കാണ് വൈറലായിരിക്കുന്നത്. കാവ്യ ദിലീപിനും മകള്‍ മഹാലക്ഷ്മിയ്ക്കുമൊപ്പമായിരുന്നു എത്തിയത്. പിസ്ത നിറമുള്ള സാരിയുടുത്ത് മുല്ലപൂവൊക്കെ ചൂടിയാണ് ഇത്തവണ വിവാഹാഘോഷത്തിന് കാവ്യ എത്തിയത്.
ഇതേ വസ്ത്രത്തിലുള്ള ഒരു ഫോട്ടോ കാവ്യ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഈ ചിത്രങ്ങള്‍ക്ക് താഴെ നൂറുക്കണക്കിന് ആരാധകരാണ് കമന്റുമായി എത്തിയത്. അന്നും ഇന്നും എന്നും ദിലീപ് – കാവ്യ ഇഷ്ടം. അന്നും ഇന്നും ഇനി എപ്പോഴും. ഒരേ ഒരാളെ വിസ്മയിപ്പിചിട്ടുള്ളു. അഭിനയം ആയാലും സൗന്ദര്യം ആയാലും കാവ്യയ്ക്ക് പകരം ആരുമില്ല.
റിയല്‍ ബ്യൂട്ടി. വീണ്ടും അഭിനയത്തിലേക്ക് വരുമോ? ഞങ്ങള്‍ വെയിറ്റിംഗാണ്… ഇതിലെങ്കിലും കമന്‍റ് ബോക്സ് ഓണ്‍ ആക്കിയല്ലോ. സാധാരണ എല്ലാത്തിലും ഓഫ് ആക്കിയിടാനാണല്ലോ പതിവ്. വിമര്‍ശിക്കുന്നവര്‍ വിമര്‍ശിച്ചോട്ടേ…ഞങ്ങള്‍ കുറച്ച് പേര്‍ നിങ്ങള്‍ക്കൊപ്പമുണ്ടാകും.
ഇനി മലയാള സിനിമയില്‍ എത്ര നടികള്‍ വന്നാലും കാവ്യയുടെ സൗന്ദര്യത്തിന്റെ മുമ്പില്‍ വരില്ല. മലയാളത്തിന്റെ കാവ്യ സൗന്ദര്യം. ഒരു കാലത്ത് കാവ്യ മാധവന്‍ എന്നാല്‍ നാടന്‍ ഭംഗിയില്‍ നിറഞ്ഞു നിന്നൊരു താരം ആയിരുന്നു. ഇപ്പോളും കാവ്യയെ മാറ്റിനിര്‍ത്താന്‍ തക്ക നാടന്‍ സൗന്ദര്യം ഇന്ന് മലയാള സിനിമയില്‍ ഇല്ല.
കാവ്യ ആരെയാണ് ഈ പേടിക്കുന്നത്. ആരെ പേടിച്ചാണ് കമന്‍റ് ബോക്സ് ഓഫ് ചെയ്ത് വെയ്ക്കുന്നത്. ഇതേ പോലെ ഓപ്പണ്‍ ആക്കിയിടൂ എന്ന് തുടങ്ങി നിരവധി പേരാണ് കാവ്യയുടെ ഫോട്ടോയ്ക്ക് കമന്‍റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.
കുറേ കാലത്തിന് ശേഷമാണ് കഴിഞ്ഞ വര്‍ഷം മുതല്‍ കാവ്യ സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് നടി ആദ്യമായി ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ട് തുടങ്ങുന്നത്. പിന്നാലെ നിരവധി ഫോട്ടോസും വീഡിയോസുമൊക്കെ പങ്കുവെച്ച് തുടങ്ങി. ഇപ്പോള്‍ ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്.
ഇന്നും മനസില്‍ തങ്ങിനില്‍ക്കുന്ന ഒരുപാട് കഥാപാത്രങ്ങള്‍ സമ്മാനിച്ച കാവ്യ മാധവന്‍ ഇനിയും ഒരുപാട് സിനിമകളില്‍ അഭിനയിച്ച് കാണണമെന്നതാണ് മലയാളികളുടെ ആഗ്രഹം. എന്നാല്‍ ഇനി സിനിമയിലേയ്ക്ക് തിരിച്ചു വരില്ലെന്നാണ് കാവ്യ അടുത്തിടെ പറഞ്ഞത്.
