![](https://metromatinee.com/wp-content/uploads/2024/06/gfhygtrhghj.jpg)
Malayalam
പാർവതിയുടെയും ജയറാമിന്റെയും ആ വമ്പൻ സർപ്രൈസ്! മാളവികയുടെ വിവാഹത്തിന് പിന്നാലെ സംഭവിച്ചത് ഇതാണ്- കാളിദാസ് ജയറാം
പാർവതിയുടെയും ജയറാമിന്റെയും ആ വമ്പൻ സർപ്രൈസ്! മാളവികയുടെ വിവാഹത്തിന് പിന്നാലെ സംഭവിച്ചത് ഇതാണ്- കാളിദാസ് ജയറാം
മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടനായ ജയറാമിന്റെ മകനാണ് കാളിദാസ് ജയറാം. ബാലതാരമായി മലയാള സിനിമയില്‍ എത്തി മലയാളികളുടെ മനസ് കവര്‍ന്ന നടനുമാണ് കാളിദാസ്. ഇപ്പോൾ മലയാളത്തിൽ സജീവമല്ലെങ്കിലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. ഇക്കഴിഞ്ഞ മെയ് മാസമാണ് കാളിദാസിന്റെ സഹോദരി മാളവിക ജയറാമിന്റെ വിവാഹം നടന്നത്. ഗുരുവായൂരമ്പലത്തിൽ വെച്ചായിരുന്നു വിവാഹം. പിന്നീട് നടന്ന വിവാഹ സത്കാരത്തിൽ നിരവധി താരങ്ങൾ പങ്കെടുത്തു. മാളവികയുടെ വിവാഹ നിശ്ചയ ദിനത്തിൽ ജയറാമിന്റെയും കാളിദാസിന്റെയും കണ്ണുകളും ഈറനണിഞ്ഞു. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഇപ്പോഴിതാ മാളവികയെക്കുറിച്ച് സംസാരിക്കുകയാണ് കാളിദാസ്. മാളവികയെ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്ന് കാളിദാസ് പറയുന്നു. എന്തെങ്കിലും ഫൺ ആയി ചെയ്യുമ്പോൾ അവളോട് പറയാൻ വേണ്ടി തിരിയും. പക്ഷെ അപ്പോഴാണ് അവൾ ഇവിടെ ഇല്ലെന്ന് ഓർക്കുക. ഞാൻ എന്റെ ഇമോഷനുകൾ വലുതായി പുറത്ത് കാണിക്കില്ല. പെട്ടെന്ന് അവളുടെ കല്യാണമെന്ന് പറഞ്ഞപ്പോൾ തനിക്ക് നിയന്ത്രിക്കാൻ പറ്റിയില്ല. സന്തോഷ കണ്ണീരാണ് അന്ന് കണ്ടതെന്നും കാളിദാസ് പറയുന്നു. മാളവികയുടെ കല്യാണത്തിന് അമ്മ പാർവതി ഡാൻസ് ചെയ്തത് ഓർക്കുമ്പോൾ എനിക്കും അത് സർപ്രെെസായിരുന്നു. പെർഫോം ചെയ്യുമെന്ന് പറഞ്ഞിരുന്നു. പക്ഷെ എന്താണെന്ന് അറിയില്ലായിരുന്നു. അതേസമയം തന്റെ വിവാഹം വൈകാതെ നടക്കുമെന്നും കാളിദാസ് വ്യക്തമാക്കി. പുതിയ ചിത്രം റായന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് കാളിദാസ് മനസ് തുറന്നത്. മോഡലായ തരിണിയുമായി പ്രണയത്തിലായതിനെക്കുറിച്ച് കാളിദാസ് നേരത്തെ സംസാരിച്ചിട്ടുണ്ട്.
തന്റെ പ്രണയം വീട്ടിൽ ആദ്യം കണ്ടുപിടിച്ചത് മാളവികയാണെന്നും കാളിദാസ് അന്ന് പറഞ്ഞു. മോഡലായ തരിണി 2021 ലെ മിസ് യൂണിവേഴ്സ് ഇന്ത്യ തേർഡ് റണ്ണർ അപ്പാണ്. വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുണ്ട്. നീലഗിരി സ്വദേശിയാണ് 24 കാരിയായ തരിണി. ചെന്നെെയിലാണ് കാളിദാസ് കുടുംബത്തോടൊപ്പം താമസിക്കുന്നത്. പിതാവ് ജയറാം എബ്രഹാം ഒസ്ലർ എന്ന സിനിമയിലൂടെ അടുത്തിടെയാണ് മലയാളത്തിലേക്ക് ശക്തമായ തിരിച്ച് വരവ് നടത്തിയത്.
![](https://metromatinee.com/wp-content/uploads/2017/10/metromatinee-logo-11.png)