Malayalam
ലാഭവിഹിതം പെരുപ്പിച്ച് കാണിക്കുന്നു, ഫ്രീ ടിക്കറ്റ് നല്കി ആളുകളെ കുത്തിക്കയറ്റി സിനിമ കാണിക്കുന്നത് സിനിമാ വ്യവസായത്തെ തകര്‍ക്കും; പരാതിയുമായി സാന്ദ്ര തോമസ്
ലാഭവിഹിതം പെരുപ്പിച്ച് കാണിക്കുന്നു, ഫ്രീ ടിക്കറ്റ് നല്കി ആളുകളെ കുത്തിക്കയറ്റി സിനിമ കാണിക്കുന്നത് സിനിമാ വ്യവസായത്തെ തകര്‍ക്കും; പരാതിയുമായി സാന്ദ്ര തോമസ്
മലയാളി പ്രേക്ഷകര്‍ക്ക് സാന്ദ്ര തോമസ് എന്ന താരത്തെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സ്ക്രീനിന് അകത്തും പുറത്തും സജീവ സാന്നിധ്യമാണ് സാന്ദ്ര. സോഷ്യല്‍ മീഡിയയില്‍ വളറെ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. സ്ത്രീകള്‍ അധികം കടന്നു ചെല്ലാത്ത നിര്‍മാണം എന്ന മേഖലയില്‍ തന്റേതായൊരിടം നേടിയെടുക്കാന്‍ സാന്ദ്രയ്ക്ക് കഴിഞ്ഞു.
തുടക്കത്തില്‍ സാന്ദ്രയും വിജയ് ബാബുവും ചേര്‍ന്നായിരുന്നു ഫ്രൈഡേ ഫിലിം ഹൗസ് ആരംഭിക്കുന്നത്. എന്നാല്‍ പിന്നീട് ഇരുവരും പിരിഞ്ഞു. ഇതോടെ സാന്ദ്ര നിര്‍മ്മാണത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സാന്ദ്ര നിര്‍മ്മാണത്തിലേക്ക് തന്നെ തിരിച്ചെത്തി. ഷൈന്‍ നിഗം-മഹിമ നമ്പ്യാര്‍ താര ജോഡികള്‍ ഒന്നിച്ച ലിറ്റില്‍ ഹര്‍ട്ട്സ് അടക്കമുള്ള സിനിമകള്‍ സാന്ദ്ര നിര്‍മ്മിച്ചിട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം ബോക്സ് ഓഫീസ് കളക്ഷന്‍ പെരുപ്പിച്ച് കാണിക്കാന്‍ വേണ്ടി തിയേറ്ററുകളില്‍ ആളെകയറ്റുന്ന നിര്‍മ്മാതാക്കള്‍ക്കെതിരെ താക്കീതുമായി കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് രംഗത്തെത്തിയിരുന്നു. ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്ന നിര്‍മ്മാതാക്കള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും എന്നായിരുന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷന് വ്യക്തമാക്കിയത്.
ഇപ്പോഴിതാ ഇതിന് പിന്നാലെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കത്ത് നല്‍കിയിരിക്കുകയാണ് സാന്ദ്ര തോമസ്. മലയാള സിനിമയിലെ വ്യാജ പ്രമോഷനെതിരെയാണ് സാന്ദ്ര രംഗത്തെത്തിയിരിക്കുന്നത്. ലാഭവിഹിതം പെരുപ്പിച്ച് കാണിക്കാനായി ഇടനില സംഘങ്ങളെ ഉപയോഗിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സാന്ദ്ര പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കത്ത് നല്‍കിയിരിക്കുന്നത്.
മലയാള സിനിമകള്‍ പ്രേക്ഷകര്‍ കൈവിടുമ്പോഴാണ് വ്യാജ റേറ്റിംഗ് ഉണ്ടാക്കുന്ന ഇടനില സംഘങ്ങള്‍ എത്തുന്നത്. തിയേറ്ററുകളിലേക്ക് പ്രേക്ഷകരെ എത്തിക്കുകയും, വ്യാജ റേറ്റിംഗ് ഉണ്ടാക്കുകയുമാണ് ഇവര്‍ ചെയ്യുക. ഇത് തടയണം. ഫ്രീ ടിക്കറ്റ് നല്കി ആളുകളെ കുത്തിക്കയറ്റി സിനിമ കാണിക്കുന്നത് ഈ വ്യവസായത്തെ തന്നെ തകര്‍ക്കും എന്നും സാന്ദ്ര കത്തില്‍ പറയുന്നുവെന്നാണ് വിവരം.
