
Actress
ഏറ്റവും പ്രിയപ്പെട്ടവൻ.. കാമുകന് പിറന്നാള്‍ ആശംസകളുമായി ശാലിന് സോയ
ഏറ്റവും പ്രിയപ്പെട്ടവൻ.. കാമുകന് പിറന്നാള്‍ ആശംസകളുമായി ശാലിന് സോയ

മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് ശാലിന് സോയ. മിനി സ്ക്രീനില്‍ നിന്ന് കരിയര്‍ ആരംഭിച്ച് സിനിമകളിലും തന്റേതായ സ്ഥാനം കണ്ടെത്താന്‍ ശാലിന് സാധിച്ചു. മലയാളത്തിലും മറ്റ് ഭാഷകളിലുമൊക്കെ സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുകയാണ് നടി.
ഇപ്പോഴ്താ കാമുകന് പിറന്നാൾ ആശംസകളുമായി എത്തിയരിക്കുകയാണ് നടി. നടി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് നിരവധി സബ്സ്ക്രൈബേഴ്സുള്ള തമിഴ് യൂട്യൂബർ ടിടിഎഫ് വാസന് താരം പിറന്നാൾ ആശംസകൾ കുറിച്ചത്.
തന്റെ ഏറ്റവും പ്രിയപ്പെട്ടവൻ എന്നു പറഞ്ഞാണ് ശാലിന്റെ കുറിപ്പ് ആരംഭിക്കുന്നത് തന്നെ. വാസനൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്റെ ഏറ്റവും പ്രിയപ്പെട്ടവന് ജന്മദിനാശംസകൾ. ഈ വർഷം നിനക്ക് ഏറ്റവും മികച്ചതാകട്ടെ എന്ന് ആശംസിക്കുന്നു.
നിന്റെ സ്വപ്നങ്ങളെല്ലാം സാക്ഷാത്കരിക്കപ്പെടട്ടെ. എന്റെ പ്രിയപ്പെട്ടവനേ നീ എന്നും സന്തോഷവാനായിരിക്കൂ എന്നാണ് ശാലിൻ സോയ കുറിച്ചത്. പിന്നാലെ കമന്റുമായി വാസനും എത്തിയിരുന്നു. എന്റെ പ്രിയപ്പെട്ടവള്‍ എന്നാണ് വാസൻ പോസ്റ്റിന് താഴെ കമന്റ് ചെയ്തത്.
നടി കനിഹ ഉൾപ്പടെ നിരവധി പേരുാണ് ആശംസകളുമായി വന്നിരുന്നത്.
കുറച്ച് നാളുകള്‍ക്ക് മുന്‍പായിരുന്നു നടി ശാലിൻ സോയയുമായി പ്രണയത്തിലാണെന്ന് ടിടിഎഫ് വാസൻ അറിയിച്ചത്. തന്റെ യൂട്യൂബ് വിഡിയോയിലൂടെയായിരുന്നു ആരാധകരെ ഈ വിവരം അറിയിച്ചത്.
അതേസമയം, അപകടകരമായി കാർ ഓടിച്ചതിനും വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ സംസാരിച്ചതിനുമെല്ലാം വാസനെ തമിഴ്നാട് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പിന്നാലെ വാസന് പിന്തുണയുമായി ശാലിൻ രംഗത്തെത്തിയിരുന്നു.
പ്രേക്ഷകർക്കേറെ പ്രിയങ്കരിയാണ് നടി നവ്യ നായർ. ഇപ്പോഴിതാ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട ഒരു പരിപാടിയിൽ സംസാരിക്കവെ നടി പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്....
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം...
ഗോഡ്ഫാദർ സിനിമ കണ്ടവരാരും മാലുവിനെ മറക്കാനിടയില്ല. ചുരുക്കം ചിത്രങ്ങളേ ചെയ്തിട്ടുളളൂവെങ്കിലും മലയാളികൾക്ക് നടി കനക എന്നും രാമഭദ്രന്റെ മാലുവാണ്. വർഷങ്ങളായി സിനിമയുടെ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...