Actress
അദിതിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്, ഞാനൊരു പരിപാടിക്കും പോകാറില്ല, പക്ഷേ ഇവിടെ വരാന്‍ കാരണം; തുറന്ന് പറഞ്ഞ് നയന്‍താര
അദിതിയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്, ഞാനൊരു പരിപാടിക്കും പോകാറില്ല, പക്ഷേ ഇവിടെ വരാന്‍ കാരണം; തുറന്ന് പറഞ്ഞ് നയന്‍താര
പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് അദിതി ശങ്കര്‍. നടിയുടേതായി പുറത്തെത്താനുള്ള ചിത്രമാണ് നെസിപ്പായ. വിഷ്ണു വർധന്റെ സംവിധാനത്തില്‍ പുറത്തെത്താനിരിക്കുന്ന ചിത്രത്തില്‍ ആകാശ് മുരളിയാണ് നായകന്‍. ഈ ചിത്രത്തില്‍ ലോഞ്ചിംഗ് കഴിഞ്ഞ ദിവസമാണ് നടന്നത്. അതില്‍ പ്രധാന ആകര്‍ഷണം തെന്നിന്തയന്‍ സൂപ്പര്‍ താരം നയന്‍താരയുടേതായിരുന്നു.
ചടങ്ങിനെത്തിയ നയന്‍സിന്റെ വിഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്. സ്വന്തം സിനിമയുടെ പ്രൊമോഷന്‍ പരിപാടികളില്‍ പോലും പങ്കെടുക്കാത്ത നയന്‍സ് ഈ ചിത്രത്തിന്‍റെ പ്രൊമോഷന്‍ പരിപാടികള്‍ക്കെത്താനുള്ള കാരണത്തെ കുറുച്ചും പറഞ്ഞിരുന്നു.
‘എനിക്ക് അദിതിയെ ഒരുപാടിഷ്ടമാണ്. അവൾ വളരെ സ്വീറ്റാണ്. വളരെയധികം കഴിവുള്ളയാളാണ് അദിതി. ജീവിതത്തിൽ ഏറ്റവും മികച്ചത് നിനക്ക് സംഭവിക്കട്ടെയേന്ന് ആശംസിക്കുന്നു’ എന്നാണ് നയൻതാര പറഞ്ഞത്. മാത്രമല്ല, ‘ഞാൻ പൊതുവെ ഫങ്ഷനുകൾക്കൊന്നും പോകാറില്ല.
പക്ഷേ ഇത് എൻ്റെ സംവിധായകൻ വിഷ്ണുവിൻ്റെയും എൻ്റെ ഏറ്റവും അടുത്ത സുഹൃത്ത് അനുവിൻ്റെയും സിനിമയും ആയതിനാൽ എനിക്ക് ഇത് വളരെ സ്പെഷ്യലാണ്. അതുകൊണ്ട് ഇത് എനിക്ക് ഒരു കുടുംബ പരിപാടി പോലെയാണ്.
അതിനാൽ ഇവിടെ വരാതിരിക്കാൻ എനിക്കാവില്ല.ഈ സിനിമയിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ നേരുന്നു. അതോടൊപ്പം ഈ സിനിമ ഒരു ബ്ലോക്ക്ബസ്റ്റർ ആവട്ടെ എന്ന് ഞാൻ ആശംസിക്കുന്നു എന്നുമാണ് നയൻതാര പറഞ്ഞത്.
2015 ൽ പുറത്തിറങ്ങിയ യച്ചൻ എന്ന ചിത്രത്തിന് ശേഷം വിഷ്ണു വർധൻ സംവിധാനം ചെയ്യുന്ന സിനിമയാണ് നെസിപ്പായ. സേവ്യർ ബ്രിട്ടോയും സ്നേഹ ബ്രിട്ടോയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. യുവൻ ശങ്കർ രാജ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നു.
ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണിപ്പോൾ. വിഷ്ണു വർധൻ സംവിധാനം ചെയ്ത ബില്ല, ആരംഭം എന്നീ ചിത്രങ്ങളിൽ നയൻതാര നായികയായെത്തിയിരുന്നു. ഈ ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റായിരുന്നു.