Connect with us

എനിക്ക് പ്രണവ് മോഹന്‍ലാലിനെ ഇഷ്ടമാണെന്ന് എന്റെ സുഹൃത്തുക്കള്‍ക്കറിയാം, ക്രഷ് ഉണ്ടെന്നൊന്നും പറഞ്ഞിട്ടില്ല; ശാലിന്‍ സോയ

Malayalam

എനിക്ക് പ്രണവ് മോഹന്‍ലാലിനെ ഇഷ്ടമാണെന്ന് എന്റെ സുഹൃത്തുക്കള്‍ക്കറിയാം, ക്രഷ് ഉണ്ടെന്നൊന്നും പറഞ്ഞിട്ടില്ല; ശാലിന്‍ സോയ

എനിക്ക് പ്രണവ് മോഹന്‍ലാലിനെ ഇഷ്ടമാണെന്ന് എന്റെ സുഹൃത്തുക്കള്‍ക്കറിയാം, ക്രഷ് ഉണ്ടെന്നൊന്നും പറഞ്ഞിട്ടില്ല; ശാലിന്‍ സോയ

സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹന്‍ലാല്‍. തുടക്കത്തില്‍ താരപുത്രന്‍ എന്ന ലേബലിലാണ് പ്രണവ് അറിയപ്പെട്ടതെങ്കിലും പിന്നീട് സ്വന്തം വ്യക്തിത്വത്തിലൂടെ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു. വളരെ സിമ്പിള്‍ ആയ ജീവിത ശൈലിയാണ് പ്രണവ് പിന്തുടരുന്നത്. മാത്രമല്ല, യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന, അച്ഛന്റെ പണത്തിലും പ്രതാപത്തിലും ജീവിക്കാത്ത തന്റെ സന്തോഷങ്ങളെ മുറുകെ പിടിച്ച് സിനിമയെക്കാളുപരി യാത്രകളെ പ്രണയിച്ച യുവതാരമാണ് പ്രണവ് മോഹന്‍ലാല്‍.

ഇന്ന് സിനിമയില്‍ ഉള്ളതിനേക്കാള്‍ പ്രണവിന്റെ യഥാര്‍ത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ് പല യുവാക്കളും. പ്രണവിന്റെ ജീവിതരീതിയാണ് ആളുകളെ പ്രണവിന്റെ ആരാധകരാക്കിയത്. യാത്രയും സാഹസികതയും ഒപ്പം ഇത്തിരി സംഗീതവും ചേര്‍ന്നതാണ് പ്രണവ് എന്ന നടന്‍.വീഴ്ചകളില്‍ തളരാതെ വീണ്ടും തന്റെ ശ്രമങ്ങള്‍ തുടരാനാണ് പ്രണവിന്റെ ഇഷ്ടം. വളരെ അപൂര്‍വമായി മാത്രം നാട്ടിലെത്താറുള്ള താരത്തിന്റേതായി പുറത്തുവരുന്ന വീഡിയോകളും ചിത്രങ്ങളും ഞൊടിയിട കൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധപിടിച്ചു പറ്റാറുള്ളത്.

സിനിമാക്കാര്‍ക്കിടയിലും പ്രണവിന് ആരാധകരുണ്ട്. ഒരിക്കല്‍ തനിക്ക് പ്രണവിന് ഇഷ്ടമാണെന്ന് നടി ശാലിന്‍ സോയ പറഞ്ഞിരുന്നു. ഇപ്പോഴിതാ പ്രണവിനെ ഇഷ്ടപ്പെടാനുള്ള കാരണം വ്യക്തമാക്കുകയാണ് ശാലിന്‍ സോയ. ”പ്രണവ് മോഹന്‍ലാലിനോട് ക്രഷ് ഉണ്ടെന്നൊന്നും പറഞ്ഞിട്ടില്ല. എനിക്ക് ആ വ്യക്തിയെ ഇഷ്ടമാണെന്ന് എന്റെ സുഹൃത്തുക്കള്‍ക്കറിയാം. അത് അയാള്‍ സിനിമയില്‍ വരുന്ന സമയത്തല്ല, അതിന് മുമ്പ് തന്നെയുണ്ട്.

ഞാന്‍ യാത്ര ചെയ്യുന്ന ആളാണ്. അയാളുടെ പൊസിഷന്‍ വച്ച് അയാള്‍ തിരഞ്ഞെടുത്ത ജീവിതം വ്യത്യസ്തമാണ്. അത് ഇന്ററസ്റ്റിംഗ് ആണ്. ഒരിക്കല്‍ പുഷ്‌കറില്‍ പോയപ്പോള്‍ അവിടെ യാത്രയില്‍ വന്ന പ്രണവിന്റെ ആര്‍ട്ടിക്കിള്‍ കണ്ടു. ജയ്പൂറിനെക്കുറിച്ചുള്ളതായിരുന്നു”എന്നും ശാലിന്‍ പറയുന്നു.’അദ്ദേഹം മോഹന്‍ലാലിന്റെ മകനാണെന്ന് അറിയാമായിരുന്നു. പക്ഷെ ജീവിതം ഇങ്ങനെയാണെന്ന് അറിഞ്ഞപ്പോള്‍, പൊതുവെ ഒരു ട്രാവലര്‍ കൂടിയായ ഒരാള്‍ക്ക് വരുന്ന കൗതുകം ഉണ്ടല്ലോ, അതാണ് ഉള്ളത്.

അല്ലാതെ ഫാനിസം എന്ന് പറയാന്‍ പറ്റില്ല. അത് പക്ഷെ എങ്ങനെയൊക്കെയായി. പിന്നെ ഞാന്‍ നോക്കിയപ്പോള്‍ എന്തൊക്കയോ വാര്‍ത്തകള്‍ കണ്ടു. ഞാന്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയെന്നൊക്കെ. നേരിട്ട് കണ്ടിട്ടുണ്ട്. ചെന്നൈയില്‍ നിന്നും കൊച്ചിയിലേക്കുള്ള ഫ്‌ളൈറ്റ് യാത്രയില്‍ വച്ചാണ്. അദ്ദേഹം ഒരു ജിജ്ഞാസ എപ്പോഴും നിലനിര്‍ത്തുന്നുണ്ട്. മനപ്പൂര്‍വ്വം ചെയ്യുന്നതല്ലായിരിക്കും.

എല്ലാവര്‍ക്കും ആഗ്രഹമുള്ള തരത്തിലൊരു ജീവിതം ജീവിക്കുന്നത് കാണുമ്പോള്‍ ആഹാ കൊള്ളാലോ എന്നൊരു തോന്നലുണ്ടാകും. അതാണ് അടിസ്ഥാനമായിട്ടുള്ളതെന്നും ശാലിന്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം, എന്നോട് ക്രഷ് തോന്നിയിട്ടുണ്ടെന്ന് പറഞ്ഞവരുണ്ടെന്നും ശാലിന്‍ പറയുന്നു. പക്ഷെ രണ്ട് ദിവസം കഴിയുമ്പോള്‍ ആ ക്രഷ് പോകും. എന്റെ സുഹൃത്തായിരിക്കാനായിരിക്കും ആളുകള്‍ക്കിഷ്ടമെന്നും ശാലിന്‍ പറയുന്നുണ്ട്.

മലയാളത്തില്‍ അര്‍ഹിക്കുന്ന അവസരം കിട്ടിയില്ലെന്നും, അവഗണന മാത്രമായിരുന്നു ലഭിച്ചതെന്നും താരം വ്യക്തമാക്കുന്നു. ‘മലയാളത്തില്‍ നിന്ന് ഞാന്‍ അകന്നു നിന്നു എന്നൊക്കെയാണ് പലരും പറയാറുള്ളത്. പക്ഷേ അവസരം കിട്ടാതിരുന്നത് കൊണ്ടാണ് എന്ന് എനിക്ക് മാത്രമേ അറിയൂ. അവസരങ്ങള്‍ കിട്ടിയാല്‍ മാത്രമല്ലേ അഭിനയിക്കാന്‍ സാധിക്കൂ.’ താരം ചൂണ്ടിക്കാണിക്കുന്നു.

2004 ലായിരുന്നു ബാലതാരമായി ശാലിന്‍ സോയ അഭിനയ രംഗത്തെക്ക് കടന്ന് വന്നത്. ആദ്യം രണ്ട് സിനിമകളില്‍ അഭിനയിച്ചിരുന്നെങ്കിലും ശാലിന്‍ ശ്രദ്ധിക്കപ്പെട്ടത് ഒരുവന്‍ എന്ന ചിത്രത്തിലുടെയായിരുന്നു.  ദ ഡോണ്‍, വാസ്തവം, സൂര്യ കിരീടം, ഒരിടത്തൊരു പുഴയുണ്ട് എന്നിവയാണ് ശാലിന്‍ ബാലതാരമായി അഭിനയിച്ച മറ്റ് ചിത്രങ്ങള്‍. എല്‍സമ്മ എന്ന ആണ്‍കുട്ടീ, സ്വപ്നസഞ്ചാരി, മനുഷ്യമൃഗം, മാണിക്യക്കല്ല്, മല്ലുസിംഗ്, കര്‍മയോദ്ധ, അരികില്‍ ഒരാള്‍.. അങ്ങനെ നീളുന്നു സിനിമകള്‍.

ഹൃദയം ആണ് പ്രണവിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. 2022 ലായിരുന്നു ഹൃദയം പുറത്തിറങ്ങിയത്. ഇപ്പോഴിതാ രണ്ട് വര്‍ഷത്തിന് ശേഷം ഹൃദയം ടീം വീണ്ടുമെത്തുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് പ്രണവിന്റെ പുതിയ സിനിമ. വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന സിനിമയില്‍ കല്യാണി പ്രിയദര്‍ശന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. നിവിന്‍ പോളിയുടെ അതിഥി വേഷവും ചിത്രത്തിലുണ്ട്.

ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദി എന്ന ചിത്രത്തിലൂടെയാണ് പ്രണവ് മലയാള സിനിമ രംഗത്തെത്തുന്നത്. ചിത്രത്തിലെ മികച്ച സംഘട്ടന രംഗങ്ങള്‍ കൈകാര്യം ചെയ്തതിന് താരത്തിന് പ്രേക്ഷക പ്രശംസയും ലഭിച്ചിരുന്നു. പ്രണവിന്റെ കരിയറില്‍ ഏറ്റവും ശ്രദ്ധേയമായ ചിത്രം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രമായിരുന്നു. പ്രണവിന്റെ ആദ്യ 50 കോടി ചിത്രം കൂടിയായിരുന്നു ഹൃദയം. ചിത്രത്തില്‍ ദര്‍ശനയും കല്യാണിയുമായിരുന്നു നായികമാര്‍.

More in Malayalam

Trending

Recent

To Top