
Bollywood
ആഡംബര കാര്‍ സ്വന്തമാക്കി രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും; വില കേട്ട് ഞെട്ടി ആരാധകര്‍
ആഡംബര കാര്‍ സ്വന്തമാക്കി രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും; വില കേട്ട് ഞെട്ടി ആരാധകര്‍
Published on

ബോളിവുഡിന്റെ താരദമ്പതികളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. സിനിമാ ജീവിതത്തെ പോലെ തന്നെ സമൂഹമാദ്ധ്യമങ്ങളിലും സജീവമാണ് ഇരുവരും. മകള്‍ റാഹയ്ക്കൊപ്പമുള്ള ഇരുവരുടെയും ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ഏറെ ശ്രദ്ധേയമാകാറുമുണ്ട്.
ഇപ്പോഴിതാ ആഡംബര കാര്‍ സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് താരങ്ങള്‍. 2. 50 കോടി വിലമതിക്കുന്ന Lexus LM കാറാണ് ഇരുവരും വാങ്ങിയത്.
ആലിയയും രണ്‍ബീറും താമസിക്കുന്ന അപ്പാര്‍ട്ട്മെന്റിലേക്ക് പുതിയ കാര്‍ വരുന്നതിന്റെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്. ആഡംബര കാറുകള്‍ വാങ്ങുന്നത് ഇരുവരുടെയും ഹോബിയാണ്.
കഴിഞ്ഞ ഏപ്രിലില്‍ താരങ്ങള്‍ ആറ് കോടി വിലമതിക്കുന്ന Bentley Continental GT V8 കാര്‍ വാങ്ങിയിരുന്നു. അതിന് മുമ്പ് നാല് കോടിയുടെ Range Rover വാങ്ങിയതും സമൂഹമാദ്ധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണത്തിന്റെ ചിത്രീകരണത്തിലാണ് രണ്‍ബീര്‍ കപൂര്‍. സായ് പല്ലവിയാണ് രാമായണത്തിലെ നായിക. ബിഗ്ബജറ്റിലൊരുങ്ങുന്ന ചിത്രം രാമായണത്തെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്.
2025 ലെ ന്യൂഡൽഹി ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി നടിയും ബി.ജെ.പി നേതാവുമായ കങ്കണ റണാവത്ത്. ഇന്ത്യയിലെ പാരാ...
നിരവധി ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ഇപ്പോൾ ഹെഡ് ഓഫ് ദ സ്റ്റേറ്റ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി....
അല്ലു അർജുനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോണും പ്രധാന വേഷത്തിലത്തുന്നുവെന്ന് വിവരം....
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. തന്റെ മക്കളുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന അച്ഛൻ കൂടിയാണ് ആമിർ ഖാൻ....
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് കാജോൾ. ഇപ്പോൾ തന്റെ പുതിയ ചിത്രമായ ‘മാ’യുടെ പ്രൊമോഷൻ തിരക്കുകളിലാണ് നടി. ഈ വേളയിൽ ഹൈദരാബാദിലെ...