ചുവന്ന പട്ടുസാരിയിൽ നവ വധുവായി പാർവതി! നവവരനായി പ്രശാന്ത് മുരളി; വിവാഹചിത്രങ്ങൾ വൈറൽ

നടി പാര്‍വതിയും സംഗീത സംവിധായകന് സുഷിന് ശ്യാമും കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച കുറിപ്പ് വൈറലായിരുന്നു. ‘നിങ്ങള്‍ ഒരു രഹസ്യം എത്ര ആഴത്തില്‍ കുഴിച്ചിട്ടാലും അത് എപ്പോഴെങ്കിലും പുറത്തുവരും’ എന്ന പോസ്റ്റ് ആണ് ഇരുവരും പങ്കുവച്ചിരിക്കുന്നത്. ഒരു ഇമോജി മാത്രമാണ് ക്യാപ്ഷനായി ഇരുവരും നല്‍കിയിരിക്കുന്നത്. ഇതോടെ സംഭവം എന്താണെന്ന് അറിയാൻ ആകാംഷയിലായിരുന്നു ആരാധകരും. ഇപ്പോഴിതാ പാര്‍വതി തിരുവോത്തും ഉര്‍വശിയും പ്രധാന കഥാപാത്രങ്ങളാകുന്ന ‘ഉള്ളൊഴുക്ക്’ സിനിമയുടെ പ്രമോ പുറത്ത്. വിവാഹവേഷത്തില്‍ ഫോട്ടോഷൂട്ട് നടത്തുന്ന പാര്‍വതിയെയും പ്രശാന്ത് മുരളിയെയും ടീസറില്‍ അവതരിപ്പിച്ചിരിക്കുന്നത്. ‘കറി ആന്‍ഡ് സയനൈഡ്’ എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവന്നത്. വീടിന് മുന്നിലെ വെള്ളക്കെട്ടില്‍ മഴയത്ത് നില്ക്കുന്ന പാര്‍വതിയെയും ഉര്വശിയെയുമാണ് പോസ്റ്ററില്‍ അവതരിപ്പിച്ചത്.
നുണകള്‍ മുങ്ങിപ്പോകും രഹസ്യങ്ങള്‍ പൊങ്ങിവരും എന്ന ഹാഷ്ടാഗിലാണ് പോസ്റ്റര്‍ എത്തിയത്. രഹസ്യങ്ങള്‍ എത്ര കുഴിച്ചുമൂടിയാലും അത് പുറത്തുവരും’ എന്ന വാചകങ്ങളോട് കൂടിയ പാര്‍വതിയുടെ കഴിഞ്ഞ ദിവസത്തെ പോസ്റ്റും ശ്രദ്ധ നേടിയിരുന്നു. സുഷിന് ശ്യാമാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ക്രിസ്റ്റോ ടോമി തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജൂണ്‍ 21ന് ചിത്രം റിലീസ് ചെയ്യും. റോണി സ്ക്രൂവാലയും ഹണി തെഹറാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍എസ്വിപിയുടെയും മക്ഗഫിന് പിക്ചേഴ്സിന്റെയും ബാനറുകളിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. റെവറി എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായരാണ് ഉള്ളൊഴുക്കിന്റെ സഹനിര്‍മാണം. സുഷിന് ശ്യാം ആണ് സംഗീതം. ഛായാഗ്രഹണം: ഷെഹനാദ് ജലാല്‍, എഡിറ്റര്‍: കിരണ്‍ ദാസ്, സിങ്ക് സൗണ്ട് ആന്‍ഡ് സൗണ്ട് ഡിസൈന്‍: ജയദേവന് ചക്കാടത്ത് അനില്‍ രാധാകൃഷ്ണന്, പ്രൊഡക്ഷന്‍ കണ്ട്രോളര്: ഡിക്സണ്‍ പൊടുതാസ്, കലാസംവിധാനം: മുഹമ്മദ് ബാവ, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണന്.
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജിലേഷ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടൻ പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അമ്മയെക്കുറിച്ച്...
മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി ഇരുന്നൂറ് കോടി ക്ലബിൽ ഇടം പിടിച്ച ചിത്രമായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. ഈ സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
പ്രശസ്ത നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളെയും നാലംഗ സംഘം ആക്രമിച്ചതായി പരാതി. കണ്ണൂർ തൃച്ചംബരത്ത് ഇന്നലെ രാത്രിയോടെയാണ് സംഭവം. സന്തോഷിന്റെ...