Connect with us

മോണ്‍സ്റ്ററിന്റെ നഷ്ടം തിരികെ പിടിക്കും, മോഹന്‍ലാലിനൊപ്പമുള്ള അടുത്ത ആക്ഷന്‍ ചിത്രം വരുന്നു; തുറന്ന് പറഞ്ഞ് വൈശാഖ്

Malayalam

മോണ്‍സ്റ്ററിന്റെ നഷ്ടം തിരികെ പിടിക്കും, മോഹന്‍ലാലിനൊപ്പമുള്ള അടുത്ത ആക്ഷന്‍ ചിത്രം വരുന്നു; തുറന്ന് പറഞ്ഞ് വൈശാഖ്

മോണ്‍സ്റ്ററിന്റെ നഷ്ടം തിരികെ പിടിക്കും, മോഹന്‍ലാലിനൊപ്പമുള്ള അടുത്ത ആക്ഷന്‍ ചിത്രം വരുന്നു; തുറന്ന് പറഞ്ഞ് വൈശാഖ്

2022ല്‍ മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രമായിരുന്നു മോണ്‍സ്റ്റര്‍. എന്നാല്‍ പ്രേക്ഷകര്‍ ആകാംക്ഷയോടും ആവേശത്തോടും കാത്തിരുന്ന ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ വിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല. നിലവില്‍ മമ്മൂട്ടി നായകനായ ടര്‍ബോ ബോക്‌സ് ഓഫീസില്‍ ഹിറ്റടിക്കുമ്പോള്‍ മോഹന്‍ലാലുമൊത്തുള്ള ചിത്രം ഉണ്ടാകുമെന്ന് പറയുകയാണ് സംവിധായകന്‍ വൈശാഖ്. അടുത്തിടെ അദ്ദേഹം നല്‍കിയ ഒരഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ലോക്ക്ഡൗണ്‍ കാലത്തെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് മോണ്‍സ്റ്റര്‍ ചെയ്യാന്‍ നിര്‍ബന്ധിതനായതെന്ന് വൈശാഖ് പറഞ്ഞു. ചിത്രം ആദ്യം ഒടിടിക്ക് വേണ്ടി നിര്‍മ്മിച്ചതാണെന്നും എന്നാല്‍ ഒഴിവാക്കാനാവാത്ത ചില കാരണങ്ങളാല്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യേണ്ടിവന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എല്ലാ വിമര്‍ശനങ്ങളും ഏറ്റുവാങ്ങി, മോഹന്‍ലാലിനൊപ്പമുള്ള എന്റെ അടുത്ത ചിത്രത്തിലൂടെ ആ നഷ്ടം തിരികെ പിടിക്കും. മോഹന്‍ലാലുമൊത്തുള്ളത് ഒരു വലിയ ആക്ഷന്‍ ചിത്രമായിരിക്കും. സിനിമയുടെ തിരക്കഥ ഇതിനകം തന്നെ പൂര്‍ത്തിയായിക്കഴിഞ്ഞു. മോഹന്‍ലാലിന്റെ ആശിര്‍വാദ് സിനിമാസാണ് പദ്ധതിക്ക് പിന്തുണ നല്‍കുന്നത്,’ വൈശാഖ് വ്യക്തമാക്കി.

അതേസമയം, മമ്മൂട്ടിയെ നായകനാക്കി വൈശാഖിന്റെ ടര്‍ബോ രണ്ടാം വാരത്തിലും മുകിച്ച കളക്ഷനോടെ മുന്നേറുകയാണ്. സിനിട്രാക്കിന്റെ കണക്കനുസരിച്ച് കേരളത്തില്‍ നിന്ന് ടര്‍ബോ ആദ്യ എട്ട് ദിനങ്ങളില്‍ നേടിയത് 25.4 കോടിയാണ്.

കേരളം കഴിഞ്ഞാല്‍ ഏറ്റവുമധികം കളക്ഷന്‍ വന്നത് കര്‍ണാടകത്തില്‍ നിന്നാണ്. 2.25 കോടിയാണ് കര്‍ണാടക കളക്ഷന്‍. തമിഴ്‌നാട്ടില്‍ നിന്ന് ഒരു കോടിയും മറ്റെല്ലാ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമായി 85 ലക്ഷവുമാണ് ചിത്രം നേടിയിരിക്കുന്നത്.

Continue Reading
You may also like...

More in Malayalam

Trending