
Movies
ഇന്ത്യന്‍ 2 വി മുന്നേ ഇന്ത്യന്‍ എത്തും; റിലീസ് തീയതി പ്രഖ്യാപിച്ചു
ഇന്ത്യന്‍ 2 വി മുന്നേ ഇന്ത്യന്‍ എത്തും; റിലീസ് തീയതി പ്രഖ്യാപിച്ചു

സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇന്ത്യന്‍2. ജൂണില്‍ എത്തുമെന്ന് ആദ്യം പ്രഖ്യാപിക്കപ്പെട്ടിരുന്ന ചിത്രത്തിന്റെ റിലീസ് തീയതി അടുത്തിടെ നീട്ടിയിരുന്നു. ജൂലൈ 12 ആണ് പുതിയ റിലീസ് തീയതി. എന്നാല്‍ ഇപ്പോഴിതാ സിനിമാപ്രേമികളില്‍ ആവേശം സൃഷ്ടിക്കുന്ന ഒരു പ്രധാന വിവരം പുറത്തെത്തിയിരിക്കുകയാണ്.
ഇന്ത്യന്‍ 2 റിലീസിന് മുന്‍പ് 1996 ലെ ഇന്ത്യന്‍ തിയറ്ററുകളിലേക്ക് വീണ്ടും എത്തിക്കാന്‍ അണിയറക്കാര്‍ തയ്യാറെടുക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ഇതില്‍ ഔദ്യോഗിക പ്രതികരണങ്ങള്‍ എത്തിയിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ ആദ്യ ഭാഗത്തിന്റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.
തമിഴിലും തെലുങ്കിലുമായി ചിത്രം ജൂണ്‍ 7 ന് തിയേറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ നിര്‍മ്മാതാവ് എ എം രത്നം ആണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഒരു പുതിയ പോസ്റ്റര്‍ പുറത്തിറക്കിക്കൊണ്ടാണ് പ്രഖ്യാപനം.
അതേസമയം രണ്ടാം ഭാഗത്തിലും അവസാനിക്കില്ല ഇന്ത്യന്‍. ചിത്രത്തിന് ഒരു മൂന്നാം ഭാഗം കൂടിയുണ്ടെന്ന് കമല്‍ ഹാസനും ഷങ്കറും ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നാം ഭാഗത്തിന്റെ ചിത്രീകരണവും ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
രണ്ടാം ഭാഗം പുറത്തിറങ്ങി ആറ് മാസത്തിന് ശേഷം മൂന്നാം ഭാഗം തിയറ്ററുകളിലെത്തുമെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സും റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും തമ്മില്‍ നടന്ന ഐപിഎല്‍ മത്സരത്തിന്റെ സമയത്ത് നടന്ന പ്രൊമോഷണല്‍ പരിപാടിയില്‍ കമല്‍ പറഞ്ഞിരുന്നു.
ആക്ഷന്‍ പ്രാധാന്യമുള്ള ഇന്ത്യന്‍ 2 ല്‍ കമല്‍ ഹാസനൊപ്പം കാജല്‍ അഗര്‍വാള്‍, സിദ്ധാര്‍ഥ്, ബോബി സിംഹ, രാകുല്‍ പ്രീത് സിംഗ്, എസ് ജെ സൂര്യ, പ്രിയ ഭവാനി ശങ്കര്‍, സമുദ്രക്കനി, ബ്രഹ്!മാനന്ദം, നെടുമുടി വേണു, കാളിദാസ് ജയറാം തുടങ്ങിയവരാണ് അഭിനയിക്കുന്നത്.
ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിതാവിഷ്ക്കാരണമായ പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം ജൂൺ ആറിന്...
ഉണ്ണി മുകുന്ദന്റേതായി പുറത്തെത്തി റെക്കോർഡ് കളക്ഷൻ നേടിയ ചിത്രമായിരുന്നു മാർക്കോ. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രവും...
ഉലകനായകൻ കമൽ ഹാസന്റെ തഗ്ഗ് ലൈഫ് എന്ന ചിത്രം സുപ്രീം കോടതി ഉത്തരവ്. നടൻ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ചിത്രത്തിന്റെ...
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കന്നഡ ചിത്രമാണ് കാന്താര2. നേരത്തെ തന്നെ ചിത്രത്തിന്റെ ഷൂട്ടിഗിനിടെ പല അപകടങ്ങളും സംഭവിച്ചിട്ടുണ്ട്. ഇപ്പോഴിതാ ചിത്രീകരണത്തിനിടെ...
കുറച്ച് നാളുകൾക്ക് മുമ്പ്, മഞ്ജു വാര്യർക്കെതിരെ സംവിധായകൻ സനൽകുമാർ ശശിധരൻ രംഗത്തെത്തിയിരുന്നത് വലിയ വാർത്തയായിരുന്നു. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും ഇക്കാര്യം മഞ്ജു...