
Actress
ഞാന്‍ സിംഗിള്‍ ആണ്, ഇനി മിംഗിള്‍ ആകാന്‍ താല്പര്യമില്ല; ബ്രേക്കപ്പിനെ കുറിച്ച് ശ്രുതി ഹാസന്
ഞാന്‍ സിംഗിള്‍ ആണ്, ഇനി മിംഗിള്‍ ആകാന്‍ താല്പര്യമില്ല; ബ്രേക്കപ്പിനെ കുറിച്ച് ശ്രുതി ഹാസന്

പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയാണ് നടി ശ്രുതി ഹാസന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ തന്റെ ബ്രേക്കപ്പിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി. നാല് വര്‍ഷത്തെ ലിവിംഗ് ടുഗദര്‍ ബന്ധത്തിന് ശേഷമാണ് ഡൂഡില്‍ ആര്‍ട്ടിസ്റ്റും ഇല്ലസ്ട്രേറ്ററുമായ ശന്തനു ഹസാരികയും ശ്രുതിയും വേര്‍പിരിഞ്ഞത്.
ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തതോടെയാണ് ശ്രുതിയും ഹസാരികയും വേര്‍പിരിഞ്ഞ വിവരം പുറത്തറിയുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ശ്രുതി ഇപ്പോള്‍ ബ്രേക്കപ്പിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാമിലെ ആസ്ക് മി സംതിങ് സെക്ഷനിലാണ് നടി പ്രതികരിച്ചത്. ‘ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കാന് എനിക്ക് താല്പര്യമില്ല. പക്ഷെ ഞാന്‍ ഇപ്പോള്‍ സിംഗിള്‍ ആണ്. ഇനി മിംഗിള്‍ ആകാന്‍ താല്പര്യവുമില്ല. ജോലി ചെയ്ത് ജീവിതം ആസ്വദിക്കുകയാണ്’ എന്നാണ് ശ്രുതി പറഞ്ഞത്.
2020ല്‍ കോവിഡ് വ്യാപനത്തിന്റെ സമയത്താണ് ശ്രുതിയും ഹസാരികയും ഡേറ്റിങ് ആരംഭിച്ചത്. മുംബൈയിലെ ഫഌറ്റില്‍ ഒരുമിച്ചായിരുന്നു താമസം. ഇടയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ ഒന്നിച്ചുള്ള വീഡിയോകളും ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇതിനിടയില്‍ ശ്രുതി ഹാസന് സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേള എടുത്തിരുന്നു.
അതേസമയം, വിവാഹത്തോട് തനിക്ക് താല്പര്യമില്ലെന്ന് തുറന്നു പറഞ്ഞ താരമാണ് ശ്രുതി ഹാസന്. ശന്തനുവിനോട് അളവില്‍ കൂടുതല്‍ പ്രണയമാണെന്നും എന്നാല്‍ വിവാഹം എന്ന സമ്പ്രദായത്തോട് താത്പര്യമില്ല എന്നുമായിരുന്നു ഒരു അഭിമുഖത്തില്‍ ശ്രുതി പറഞ്ഞത്.
മലയാളികൾക്ക് രമ്യ നമ്പീശൻ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളത്തിലും മറ്റ് ഭാഷകളിലുമായി നിറഞ്ഞു നിൽക്കുകയാണ് നടി. വളരെ പെട്ടെന്ന് തന്നെ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടിയാണ് ശാന്തുമാരി. എഴുന്നൂറോളം ചിത്രങ്ങളിലാണ് ശാന്തകുമാരി അഭിനയിച്ചിട്ടുള്ളത്. ഇപ്പോഴിതാ മമ്മൂട്ടി ചിത്രത്തിൽ അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെയ്ക്കുകയാണ് നടി....
നിരവധി വ്യത്യസ്തങ്ങളായ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ലെന. മിനിസ്ക്രീനിലും ബിഗ്ക്രീനിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുവാൻ താരത്തിനായിട്ടുണ്ട്....
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ നടിയായിരുന്നു ഷെഫാലി ജരിവാല(42). ഇപ്പോഴിതാ നടി അന്തരിച്ചുവെന്ന വാർത്തകളാണ് പുറത്തെത്തുന്നത്. കാണ്ടാ ലഗാ എന്ന സംഗീത ആൽബത്തിലൂടെയാണ് ഷെഫാലി...
മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് പ്രിയദർശൻ. മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങൾക്കിന്നും ആരാധകർ ഏറെയാണ്. പ്രിയദർശൻ മാത്രമല്ല, അദ്ദേഹത്തിന്റെ മുൻ ഭാര്യ...