പ്രേക്ഷകര്‍ക്കേറെ സുപരിചിതയാണ് കങ്കണ റണാവത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയാണ് നടി.
ഇപ്പോഴിതാ കങ്കണ റണാവത്തിന്റെ സ്വത്ത് വിവരങ്ങള്‍ പുറത്തായിരിക്കുകയാണ്. മാണ്ഡി ലോക്സഭാ മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന താരം ചൊവ്വാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലാണ് കങ്കണ തന്റെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയത്.
8.7 കോടി ജംഗമ സ്വത്തുക്കളും 62.9 കോടി സ്ഥാവര സ്വത്തുക്കളും ഉള്‍പ്പെടെ 91.5 കോടി രൂപയിലധികം ആസ്തിയാണ് സത്യവാങ്മൂലത്തില്‍ കങ്കണ വെളിപ്പെടുത്തിയത്. 5 കോടി രൂപ വിലമതിക്കുന്ന 6.7 കിലോഗ്രാം സ്വര്‍ണാഭരണങ്ങളും 50 ലക്ഷം രൂപ വിലമതിക്കുന്ന 60 കിലോ വെള്ളിയും 3 കോടി രൂപ വിലമതിക്കുന്ന വജ്രാഭരണങ്ങളും താരത്തിനുണ്ട്.
98 ലക്ഷം രൂപ വിലമതിക്കുന്ന ബിഎംഡബ്ല്യു, 58 ലക്ഷം രൂപ വിലമതിക്കുന്ന മെഴ്സിഡസ് ബെന്‍സ്, 3.91 കോടി രൂപ വിലമതിക്കുന്ന മെഴ്സിഡസ് മേബാക്ക് എന്നിങ്ങനെ മൂന്ന് ആഡംബര കാറുകള്‍ താരത്തിനുണ്ട്.
2 ലക്ഷം രൂപ കൈവശവും, 1.35 കോടി രൂപ ബാക്ക് അക്കൗണ്ടില്‍ നിക്ഷേപവും ഉണ്ട്. 17 കോടി രൂപ കടബാധ്യത ഉള്ളതായും സത്യവാങ്മൂലത്തില്‍ താരം പറയുന്നു.
മുംബൈയില്‍ സ്ഥിതിചെയ്യുന്ന 16 കോടി രൂപ വിലമതിക്കുന്ന മൂന്ന് ഫഌറ്റുകളും, 15 കോടി രൂപ വിലമതിക്കുന്ന മണാലിയിലെ ഒരു ബംഗ്ലാവും കങ്കണയുടെ ഉടമസ്ഥതയിലുണ്ട്. 202223 സാമ്പത്തിക വര്‍ഷത്തില്‍ 4 കോടി രൂപയും, മുന്‍ വര്‍ഷം 12.3 കോടി രൂപയും വരുമാനമായി നേടി.
കങ്കണയുടെ പേരില്‍ 50 എല്‍ഐസി പോളിസികളും എട്ട് ക്രിമിനല്‍ കേസുകളും ഉണ്ട്. മതവികാരം വ്രണപ്പെടുത്തിയതിനാണ് മൂന്ന് കേസുകള്‍. വിദ്യാഭ്യാസ യോഗ്യത പന്ത്രണ്ടാം ക്ലാസാണെന്നും താരം സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തി.
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...
മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും നിരവധി കഥാപാത്രങ്ങളിലൂടെ തിളങ്ങിയ താരമാണ് സീനത്ത്. നാടകത്തിലൂടെ അഭിനയ ലോകത്തിലേയ്ക്ക് എത്തിയ താരം 1978 ൽ ‘ചുവന്ന വിത്തുകൾ’...
ബോളുവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് ദീപിക പദുകോൺ. ഇപ്പോഴിതാ പ്രശസ്തമായ ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം ലഭിച്ചിരിക്കുകയാണ്. സിനിമ,...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...