
News
അശ്വന്ത് കോക്കിനെതിരെ പരാതിയുമായി സിയാദ് കോക്കര്‍; വീഡിയോ ഡിലീറ്റ് ചെയ്ത് അശ്വന്ത്
അശ്വന്ത് കോക്കിനെതിരെ പരാതിയുമായി സിയാദ് കോക്കര്‍; വീഡിയോ ഡിലീറ്റ് ചെയ്ത് അശ്വന്ത്

യൂട്യൂബര്‍ അശ്വന്ത് കോക്കിനെതിരെ പരാതിയുമായി ചിത്രത്തിന്റെ നിര്‍മ്മാതാവ് സിയാദ് കോക്കര്‍. ‘മാരിവില്ലിന് ഗോപുരങ്ങള്‍’ ചിത്രത്തിനെതിരെ അശ്വന്ത് കോക്ക് റിവ്യു ബോംബിങ് നടത്തിയെന്ന പരാതിയുമായി ആണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് സിയാദ് കോക്കര്‍ രംഗത്തെത്തിയിരിക്കുന്നത്. പിന്നാലെ സിനിമയുടെ റിവ്യു അശ്വന്ത് കോക്ക് തന്റെ ചാനലില്‍ നിന്നും പിന്‍വലിച്ചിട്ടുണ്ട്.
നേരത്തെ ‘ആരോമലിന്റെ ആദ്യത്തെ പ്രണയം’ എന്ന ചിത്രത്തിന്റെ സംവിധായകന് മുബീന് റഊഫ് റിവ്യു ബോംബിങ്ങിനെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണനയിലിരിക്കെയാണ് പുതിയ പരാതി.
അതേസമയം ഇന്ദ്രജിത്തിനെ നായകനാക്കി അരുണ്‍ ബോസ് സംവിധാനം ചെയ്ത ചിത്രത്തിന് ആദ്യ ദിനം മുതല്‍ സമ്മിശ്ര പ്രതികരണങ്ങളാണ് കിട്ടികൊണ്ടിരിക്കുന്നത്. ഇന്ദ്രജിത്തിനൊപ്പം ശ്രുതി രാമചന്ദ്രന്, സര്‍ജാനോ ഖാലിദ്, വിന്‍സി അലോഷ്യസ് എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട് ചിത്രത്തില്‍.
ഒരിടവേളയ്ക്ക് ശേഷം വിദ്യാസാഗര്‍ സംഗീത സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മാരിവില്ലിന് ഗോപുരങ്ങള്‍. ‘ലൂക്ക’, ‘മിണ്ടിയും പറഞ്ഞും’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് ‘മാരിവില്ലിന് ഗോപുരങ്ങള്‍’.
സായികുമാര്‍, ബിന്ദു പണിക്കര്‍, വസിഷ്ഠ് ഉമേഷ്, ജോണി ആന്റണി, സലീം കുമാര്‍, വിഷ്ണു ഗോവിന്ദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണഉവിന്റെ വിശേഷങ്ങളെല്ലാം...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി മഞ്ജു വാര്യർക്കെതിരെ പോസ്റ്റിട്ട് വാർത്തകളിൽ ഇടം പിടിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും...
ദൃശ്യത്തിന്റെ മൂന്നാം ഭാഗവുമായി മോഹൻലാലും ജീത്തു ജോസഫും. ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കുമെന്നാണ് ആശിർവാദ് സിനിമാസ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച വീഡിയോ...
2025 ലെ ന്യൂഡൽഹി ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി നടിയും ബി.ജെ.പി നേതാവുമായ കങ്കണ റണാവത്ത്. ഇന്ത്യയിലെ പാരാ...
മലയാള താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം നാളെ കൊച്ചിയിൽ നടക്കുമെന്ന് വിവരം. മോഹൻലാൽ തന്നെ പ്രസിഡന്റ് സ്ഥാനത്ത് തുടരും....