
Cricket
ഇവരെല്ലാം സ്വന്തം മക്കളെപ്പോലെ, അന്നുണ്ടായത് അതിഭീകരമായ അപകടം; ഋഷഭ് പന്തിന് സംഭവിച്ചതിനെ കുറിച്ച് ഷാരൂഖ് ഖാന്
ഇവരെല്ലാം സ്വന്തം മക്കളെപ്പോലെ, അന്നുണ്ടായത് അതിഭീകരമായ അപകടം; ഋഷഭ് പന്തിന് സംഭവിച്ചതിനെ കുറിച്ച് ഷാരൂഖ് ഖാന്

ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം ഋഷഭ് പന്തിന് കാറപകടത്തില്‍ പരിക്കേറ്റ സംഭവം ക്രിക്കറ്റ് ലോകത്തെയാകെ ഞെട്ടിച്ചിരുന്നു. പന്ത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഈ സീസണില്‍ ശക്തമായ തിരിച്ചുവരവ് നടത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ സംഭവം തന്നിലുണ്ടാക്കിയ നടുക്കം എത്രമാത്രമായിരുന്നെന്ന് പറഞ്ഞിരിക്കുകയാണ് നടനും നൈറ്റ് റൈഡേഴ്സ് ഉടമയുമായ ഷാരൂഖ് ഖാന്.
കഴിഞ്ഞദിവസം നടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്ഡെല്ഹി ക്യാപിറ്റല്‍ മത്സരത്തിനിടെ പുറത്തിറക്കിയ ഒരു വീഡിയോയിലാണ് ഷാരൂഖ് ഖാന് ഋഷഭ് പന്തിന്റെ അപകടത്തേക്കുറിച്ച് പറഞ്ഞത്. അതിഭീകരമായ അപകടമായിരുന്നു അന്നുണ്ടായതെന്ന് ഷാരൂഖ് ഖാന് ഓര്‍മിച്ചു. ആ അപകടത്തിന്റെ ഫലമെന്താണെന്ന് ആര്‍ക്കും അറിയുമായിരുന്നില്ലെന്നും കിംഗ് ഖാന് പറഞ്ഞു.
‘ഈ ചെറുപ്പക്കാരെല്ലാം എനിക്ക് സ്വന്തം മക്കളെപ്പോലെയാണ്. എന്റെ ടീമില്‍ വേറെയും യുവതാരങ്ങളുണ്ട്. അവന് കാര്യമായ പരിക്ക് പറ്റിയില്ലെന്നായിരുന്നു പ്രതീക്ഷ. കഴിഞ്ഞ മത്സരത്തിന്റെ സമയത്ത് അവനെ കണ്ടപ്പോള്‍ കെട്ടിപ്പിടിക്കുകയും സുഖമായോ എന്ന് ചോദിക്കുകയും ചെയ്തു.
അവന് തിരിച്ചുവന്നതിലും നന്നായി കളിക്കുന്നതിലും എനിക്ക് വളരെയേറെ സന്തോഷമുണ്ട്. അദ്ദേഹം നന്നായിത്തന്നെ കളിച്ച് മുന്നേറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഷാരൂഖ് കൂട്ടിച്ചേര്‍ത്തു. 2022 ഡിസംബറിലായിരുന്നു റിഷഭ് പന്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. പന്ത് ഓടിച്ച വാഹനം ഡല്ഹിദെഹ്റാദൂണ് ഹൈവേയില്‍വെച്ച് ഡിവൈഡറിലിടിക്കുകയായിരുന്നു.
https://youtu.be/nR7iwXq1wnMഡല്‍ഹിയില്‍ നിന്ന് സ്വന്തം നാടായ റൂര്‍ക്കിയിലേക്ക് പോകുകയായിരുന്നു താരം. അപകടത്തെത്തുടര്‍ന്ന് വാഹനം പൂര്‍ണമായും കത്തിനശിച്ചു. പന്തിന്റെ തലയ്ക്കും കാലിനുമായിരുന്നു പരിക്കേറ്റത്. െ്രെഡവിങ്ങിനിടെ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് ഉത്തരാഖണ്ഡ് പോലീസ് പറഞ്ഞത്.
കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസഡറായി താരരാജാവ് മോഹൻലാൽ. ‘ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് കെസിഎല്ലിന്റെ ഭാഗമാകുന്നത്....
ടി-20 ലോകകപ്പ് കിരീട നേട്ടത്തിൽ ഇന്ത്യൻ ടീമിന് അഭിനന്ദനവുമായി ബോളിവുഡ് നടിയും വിരാട് കോലിയുടെ പത്നിയുമായ അനുഷ്ക ശര്‍മ. മകൾ വാമികയുടെ...
11 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടായിരുന്നു ടി-20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ടീം ചരിത്ര വിജയം സ്വന്തമാക്കിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും ക്രിക്കറ്റ്...
പതിവില്ലാതെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സിന്റെ എല്ലാ മത്സരത്തിലും ടീം ഉടമയായ ഷാരൂഖിന്റെ സാന്നിധ്യം ഇത്തവണയുള്ളത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ പൊയന്റ്...
2024ലെ ഐസിസി പുരുഷ ടി20 ലോകകപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിലെ 15 ക്രിക്കറ്റ് താരങ്ങള്‍ക്ക് സന്ദേശവുമായി ബോളിവുഡ് താരം അമിതാഭ് ബച്ചന്....