
Actor
അജിത്തിന്റെ ജന്മദിനത്തോട് അനുബന്ധിച്ച ആ വമ്പന്‍ സര്‍പ്രൈസ്; ആ സൂപ്പര്‍ഹിറ്റ് ചിത്രം വീണ്ടും എത്തുന്നു!
അജിത്തിന്റെ ജന്മദിനത്തോട് അനുബന്ധിച്ച ആ വമ്പന്‍ സര്‍പ്രൈസ്; ആ സൂപ്പര്‍ഹിറ്റ് ചിത്രം വീണ്ടും എത്തുന്നു!

തമിഴകത്ത് ഇപ്പോള്‍ റീ റിലീസിന്റെ കാലമാണ്. പഴയ വമ്പന്‍ ഹിറ്റ് ചിത്രങ്ങള്‍ തിയറ്ററുകളിലേക്ക് വീണ്ടും എത്തുകയാണ്. അജിത്തിന്റെ ബില്ലയും വീണ്ടും റീലീസാകുകയാണ്. മെയ് ഒന്നിനാണ് അജിത്തിന്റെ ബില്ല തിയറ്ററുകളിലേക്ക് വീണ്ടുമെത്തുക. പല തവണ റീ റിലീസ് ചെയ്ത ചിത്രമാണ് ബില്ല. എത്ര കണ്ടാലും അജിത് ആരാധകര്‍ക്ക് ചിത്രം മടക്കുന്നില്ല എന്നാണ് പ്രതികരണങ്ങള്‍ തെളിയിക്കുന്നു.
അജിത്തിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് വീണ്ടും ചിത്രം റിലീസ് ചെയ്യുന്നത്. അജിത്തിന്റെ നായികയായി നയന്‍താരയെത്തിയും വിഷ്ണുവര്ദ്ധന് സംവിധാനം ചെയ്തു നിരവ് ഷാ ഛായാഗ്രാഹണം നിര്‍വഹിച്ചും 2007ല്‍ പ്രദര്‍ശനത്തിന് എത്തിയ ബില്ല തമിഴ്നാട്ടില്‍ മെയ് ഒന്നിന് നൂറ്റമ്പതിലധികം സ്ക്രീനുകളില്‍ റീ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
അജിത്ത് നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രം വിഡാ മുയര്‍ച്ചിയുടെ നിര്‍ണായകമായ ചില ഭാഗങ്ങള്‍ അസെര്ബെയ്ജാനില് ചിത്രീകരണം പൂര്‍ത്തിയാക്കാനുണ്ട്. അജിത്ത് നായകനാകുന്ന വിഡാ മുയര്‍ച്ചിയുടെ ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സ് നേടിയപ്പോള്‍ ഓഡിയോ റൈറ്റ്സ് സോണി മ്യൂസിക് സൗത്തും സാറ്റലൈറ്റ് റൈറ്റ്സ് സണ്‍ ടിവിയുമാണ് എന്നാണ് അടുത്തിടെയുണ്ടായ അപ്ഡേറ്റ്.
അജിത്തിന്റെ നായികയായി എത്തുന്നത് തൃഷയാണ്. സംവിധായകന് മഗിഴ് തിരുമേനിയുടെ പുതിയ ചിത്രമായ വിഡാ മുയര്‍ച്ചിക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് താരത്തിന്റെ ആരാധകര്‍.
അജിത്ത് നായകനായി വേഷമിട്ടതില്‍ തുനിവാണ് ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയതും പ്രേക്ഷകര്‍ ചര്‍ച്ചയാക്കിയതും. മികച്ച വിജയമായി മാറിയിരുന്നു അജിത്ത് ചിത്രം തുനിവ്. സംവിധാനം നിര്‍വഹിച്ചത് എച്ച് വിനോദായിരുന്നു. ബാങ്ക് കൊള്ളയടിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അജിത്ത് ചിത്രത്തിന്റെ പ്രമേയം. ബോണി കപൂറായിരുന്നു നിര്‍മാണം. മഞ്ജു വാര്യര്‍ നായികയായി എത്തിയ ചിത്രത്തില്‍ സമുദ്രക്കനിയും ഒരു നിര്‍ണായക വേഷത്തില്‍ ഉണ്ടായിരുന്നു. അജിത്ത് നായകനായ ഹിറ്റ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചത് ജിബ്രാനാണ്.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ദേവരക്കൊണ്ട. ഇപ്പോഴിതാ ആദിവാസി ജനതയ്ക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് നടനെതിരെ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് അഭിഭാഷൻ....
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിനയ് ഫോർട്ട്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ കൊല്ലം ടികെഎം എന്‍ജിനിയറിങ്...
ഭീ കരവാദത്തിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് തെലുങ്ക് സിനിമാതാരം വിജയ് ദേവരകൊണ്ട. ഹൈദരാബാദിൽ സൂര്യ നായകനായ റെട്രോ എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിയിൽ...