നിരവധി ആരാധകരുള്ള താരമാണ് ഉര്‍വശി. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നൊക്കെ വിളിക്കാന്‍ തുടങ്ങുന്നതിനും ഒരുപാട് കാലം മുമ്പ് അതുപോലെ സ്വാധീനമുണ്ടായിരുന്ന നായിക. സ്ക്രീനില്‍ ഉര്‍വ്വശിയ്ക്ക് അസാധ്യമായതായി ഒന്നുമുണ്ടായിരുന്നില്ല. ഏത് തരം വേഷവും ഉര്‍വ്വശിയ്ക്ക് ചേരും. സ്ഥിരം നായിക സങ്കല്‍പ്പങ്ങള്‍ക്ക് അപ്പുറത്തേക്ക് കടക്കുന്നതായിരുന്നു ഉര്‍വ്വശിയുടെ കഥാപാത്രങ്ങള്‍. അഭിനയ മികവില്‍ ഉര്‍വശിക്ക് പകരമായി മറ്റാരുമില്ലെന്നാണ് ആരാധകര്‍ പറയുന്നത്.
ഉര്‍വശിയെ പോലെ തന്നെ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ച താരമാണ് മഞ്ജു വാര്യര്‍. രണ്ട് പേരോടും പ്രത്യേക മമത പ്രേക്ഷകര്‍ക്കുണ്ട്. ഇവര്‍ സിനിമകളില്‍ ചെയ്ത കഥാപാത്രങ്ങള്‍ ആഴത്തില്‍ പ്രേക്ഷകരെ സ്പര്‍ശിച്ചു. പ്രഗല്ഭരായ നിരവധി നടിമാര്‍ ഇവര്‍ക്ക് മുമ്പും ശേഷവും മലയാളത്തില്‍ വന്നിട്ടുണ്ടെങ്കിലും മഞ്ജുവിനോ ഉര്‍വശിക്കോ ലഭിച്ച അത്രയും മികച്ച സിനിമകള്‍ ഇവര്‍ക്ക് ലഭിച്ചില്ല. രണ്ട് കാലഘട്ടങ്ങളിലാണ് മഞ്ജു വാര്യരും ഉര്‍വശിയും നായിക നടിമാരായി തിളങ്ങിയത്.
മഞ്ജു സിനിമാ രംഗത്തേക്ക് കടന്ന് വന്നപ്പോഴേക്കും ഉര്‍വശി ഒട്ടനവധി സിനിമകള്‍ ചെയ്ത് താര റാണിയായി മാറിയിട്ടുണ്ട്. ശ്രദ്ധേയമായ നിരവധി സിനിമകള്‍ മഞ്ജുവിന് ലഭിച്ചു. സ്വന്തം ശബ്ദത്തില്‍ ഡബ് ചെയ്തതും മഞ്ജുവിനെ തുണച്ചു. സമ്മര്‍ ഇന്‍ ബത്ലഹേം, ആറാം തമ്പുരാന്, പത്രം, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങിയ സിനിമകളിലൂടെ മലയാളത്തില്‍ തരംഗം സൃഷ്ടിക്കാന്‍ മഞ്ജു വാര്യര്‍ക്ക് സാധിച്ചു.
തിലകന്, ശ്രീവിദ്യ തുടങ്ങിയ പ്രഗല്ഭര് മഞ്ജുവിന്റെ കഴിവിനെ പ്രശംസിച്ചു. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നില്‍ക്കുമ്പോഴാണ് നടി അഭിനയ രംഗം വിടുന്നത്. മൂന്ന് വര്‍ഷക്കാലം മഞ്ജു സിനിമാ രംഗത്തുണ്ടാക്കിയ തരംഗം ചെറുതല്ല. നടന് ദിലീപുമായുള്ള വിവാഹ ശേഷം മഞ്ജു വാര്യര്‍ സിനിമാ ലോകത്ത് നിന്നും മാറി നിന്നു. മഞ്ജു സിനിമാ ലോകം വിട്ടതില്‍ വിഷമം തോന്നിയവരില്‍ ഒരാളാണ് ഉര്‍വശിയും.
ഇതേക്കുറിച്ച് മുമ്പൊരിക്കല്‍ ഉര്‍വശി സംസാരിച്ചിട്ടുണ്ട്. കുടുംബത്തിന്റെ ഭദ്രതയ്ക്ക് വേണ്ടിയാണെങ്കിലും മഞ്ജു അഭിനയ രംഗം വിട്ടതില്‍ ഭയങ്കര വിഷമമുണ്ടെന്നാണ് ഉര്‍വശി പറഞ്ഞത്. വിവാഹമോചനം നേടിയ ശേഷമാണ് മഞ്ജു സിനിമാ രംഗത്തേക്ക് തിരിച്ച് വരുന്നത്. നീണ്ട 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. 2016 ല്‍ ഹൗ ഓള്‍ഡ് ആര് യു എന്ന സിനിമയിലൂടെ മഞ്ജു തിരിച്ചെത്തിയത്. സിനിമ വന്‍ വന്‍ ഹിറ്റായി.
ഉര്‍വശിയുടെ കരിയറില്‍ ഇടവേളകള്‍ വന്നിട്ടില്ല. മനോജ് കെ ജനയുമായുള്ള വിവാഹ ശേഷവും നടി സിനിമാ രംഗത്ത് തുടര്‍ന്നു. 2000 ല്‍ വിവാഹിതരായ മനോജ് കെ ജയനും ഉര്‍വശിയും 2008 ല്‍ വേര്‍പിരിയുകയാണുണ്ടായത്. സിനിമാ രംഗത്ത് മഞ്ജുവും ഉര്‍വശിയും ഇന്നും സജീവമാണ്. ജെ ബേബി എന്ന തമിഴ് ചിത്രത്തിലാണ് ഉര്‍വശിയെ ഒടുവില്‍ പ്രേക്ഷകര്‍ കണ്ടത്. മലയാളത്തില്‍ റാണി, ജലധാര പമ്പ് സെറ്റ് എന്നീ സിനിമകളിലും അഭിനയിച്ചു.
മഞ്ജുവിന്റെ സിനിമയിലേക്കുള്ള മടങ്ങി വരവ് ഇന്നും പ്രേക്ഷകര്‍ക്കിടയില്‍ ഒരു ചര്‍ച്ചാ വിഷയമാണ്. മഞ്ജു തിരികെ വരണമെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ പ്രേക്ഷകര്‍ ഏറെ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു മഞ്ജുവിന്റെ സിനിമയിലേക്കുള്ള റീഎന്‍ട്രി. ആദ്യം കണ്ട മഞ്ജുവിനെ ആയിരുന്നില്ല രണ്ടാമത്തെ വരവില്‍ കണ്ടത്.
അടിമുടി മാറ്റത്തോടെയായിരുന്നു തിരികെ എത്തിയത്. രണ്ടാം വരവില്‍ താരത്തിന്റെ മേക്കോവറാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. റീഎന്‍ട്രിക്ക് ശേഷമുള്ള ഓരോ ചിത്രങ്ങളിലും ഉഗ്രന്‍ ലുക്കിലായിരുന്നു താരം പ്രത്യക്ഷപ്പെട്ടത്. മഞ്ജുവിന്റെ ലുക്ക് പ്രേക്ഷകരുടെ ഇടയിലല്‍ മാത്രമല്ല സിനിമ ലോകത്തും ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ തമിഴകത്തും സജീവമായിക്കൊണ്ടിരിക്കുകയാണ്.
ഇതിനോടകം തമിഴ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാന്‍ മഞ്ജുവിന് കഴിഞ്ഞിട്ടുണ്ട്. അണിയറയില്‍ ഒരുങ്ങുന്ന രജിനികാന്ത് ചിത്രത്തില്‍ മഞ്ജുവും പ്രധാന വേഷം ചെയ്യുന്നുണ്ട്. ‘മിസ്റ്റര്‍ എക്സ്’ എന്ന തമിഴ് സിനിമയിലും മഞ്ജു വാര്യര്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നുവെന്നാണ് വിവരം. മാത്രമല്ല, ബോളിവുഡിലും നടി ചുവടുവെയ്ക്കുന്നതായി വാര്‍ത്തകളുണ്ട്.മലയാളത്തില്‍ ഫൂട്ടേജ് എന്ന സിനിമയും മഞ്ജുവിന്റേതായി പുറത്തിറങ്ങാനുണ്ട്.
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരിൽ ഒരാളാണ് സാമന്ത. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാൻ സാമന്തയ്ക്ക്...
കഴിഞ്ഞ ദിവസമായിരുന്നു സിനിമയില്‍ ലഹരി ഉപയോഗമുണ്ടെന്നും അത് ഉപയോഗിക്കുന്നവർക്കൊപ്പം ഇനി അഭിനയിക്കില്ലെന്നും നടി വിൻസി അലോഷ്യസ് തുറന്ന് പറഞ്ഞത്. ഇപ്പോഴിതാ നടിയ്ക്ക്...
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...