Connect with us

പ്രസംഗിക്കുന്നത് കേട്ട് ഭയങ്കര പ്രണയം തോന്നിയിട്ടുള്ള ആള്‍ ഷാഫി പറമ്പിലാണ്; അനുശ്രീ

Actress

പ്രസംഗിക്കുന്നത് കേട്ട് ഭയങ്കര പ്രണയം തോന്നിയിട്ടുള്ള ആള്‍ ഷാഫി പറമ്പിലാണ്; അനുശ്രീ

പ്രസംഗിക്കുന്നത് കേട്ട് ഭയങ്കര പ്രണയം തോന്നിയിട്ടുള്ള ആള്‍ ഷാഫി പറമ്പിലാണ്; അനുശ്രീ

ഒട്ടനവധി മികച്ച ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിമാരുടെ പട്ടികയിലേയ്ക്ക് എത്തിപ്പെട്ട താരമാണ് അനുശ്രീ. നിരവധി ചിത്രങ്ങളിലൂടെ മലയാളി സിനിമ പ്രേമികളുടെ മനസില്‍ ഇടം നേടാന്‍ താരത്തിനായി. റിയാലിറ്റി ഷോയിലൂടെ ക്യാമറക്ക് മുന്നിലെത്തിയ അനുശ്രീ വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. കോമഡി രംഗങ്ങള്‍ അനായാസം ചെയ്യാന്‍ പറ്റുന്ന അനുശ്രീക്ക് പിന്നീട് നിരവധി സിനിമകള്‍ തുടരെ ലഭിച്ചു.

മഹേഷിന്റെ പ്രതികാരം, ചന്ദ്രേട്ടന്‍ എവിടെയാ തുടങ്ങിയ സിനിമകള്‍ പ്രേക്ഷക പ്രീതി നേടി. അടുത്ത കാലത്തായി സിനിമാ രംഗത്ത് പഴയത് പോലെ അനുശ്രീയെ കാണാറില്ല. മികച്ച കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്ന് അനുശ്രീ പറയുന്നു. അതേസമയം നാട്ടിന്‍ പുറത്തെ കഥാപാത്രമായി മാത്രം ടൈപ് കാസ്റ്റ് ചെയ്യപ്പെടാതിരിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങളും അനുശ്രീ നടത്തിയിട്ടുണ്ട്.

സിനിമക്ക് ഉപരിയായി രാഷ്ട്രീയ നിലപാടുകള്‍ തുറന്ന് പറഞ്ഞും അനുശ്രീ ശ്രദ്ധേയായിരുന്നു. തന്റെ സംഘപരിവാര്‍ അനുകൂല നിലപാട് അനുശ്രീ പലപ്പോഴായി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയിലൂടെ പലപ്പോഴും അനുശ്രീയുടെ വിവാഹം സംബന്ധിച്ച് പല ഗോസിപ്പുകളും ഉയര്‍ന്ന് വന്നിട്ടുണ്ട്. അനുശ്രീ പ്രമുഖ നടനുമായി പ്രണയത്തിലാണ് എന്ന് വരെ വാര്‍ത്തകള്‍ വന്നിരുന്നു.

ഇപ്പോഴിതാ ഒരു പൊതുവേദിയില്‍ വെച്ച് ഷാഫി പറമ്പില്‍ എംഎല്‍എയെ കുറിച്ച് അനുശ്രീ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്ന്ത്. തനിക്ക് രാഷ്ട്രീയമോ രാഷ്ട്രീയക്കാരെയോ ഒന്നും അറിയില്ലെന്നും ആകെ അറിയാവുന്നത് ഗണേഷേട്ടനെയാണെന്നും അനുശ്രീ പറയുന്നു. പിന്നെ തനിക്ക് പ്രസംഗിക്കുന്നത് കേട്ട് ഭയങ്കര പ്രണയം തോന്നിയിട്ടുള്ള ആള്‍ ഷാഫി പറമ്പിലാണ്. തനിക്ക് ഷാഫി ചേട്ടനൊപ്പം ഇങ്ങനെയൊരു വേദി പങ്കിടാന്‍ കഴിഞ്ഞതില്‍ സന്തോഷം തോന്നുവെന്നും അനുശ്രീ പൊതുവേദിയില്‍ വെച്ച് പറഞ്ഞു.

ഷാഫി പറമ്പിലിനെ കുറിച്ച് അനുശ്രീ സംസാരിക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. അനുശ്രീ പറഞ്ഞതില്‍ ഒരു തെറ്റുമില്ലെന്നും കേരള മുഖ്യമന്ത്രി വരെയാവാന്‍ യോഗ്യതയുള്ളയാളാണ് ഷാഫിയെന്നുമാണ് താഴെ വരുന്ന കമന്റുകള്‍. അനുശ്രീ എങ്കില്‍ ഷാഫിയെ വിവാഹം കഴിക്ക്, നല്ല ജോഡിയായിരിക്കും എന്ന് തുടങ്ങി നിരവധി പേരാണ് അനുശ്രീയെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇത് തുറന്ന് പറയാനുള്ള മനസിനെയാണ് പലരും പ്രശംസിച്ചത്.

വിവാഹം കഴിക്കാനുള്ള പ്ലാനിലേക്കൊന്നും താന്‍ എത്തിയിട്ടില്ല എന്നാണ് അനുശ്രീ പറയുന്നത്. വിവാഹം ഉത്തരവാദിത്തമുള്ള കാര്യമാണ് എന്ന് വിശ്വസിക്കുന്നു എന്നും അനുശ്രീ പറഞ്ഞിരുന്നു. വിവാഹം കഴിക്കാനുള്ള പ്ലാനിലേക്കൊന്നും എത്തിയിട്ടില്ല. അത് ചെറിയൊരു കാര്യമല്ല എന്ന് വിശ്വസിക്കുന്ന ഒരു ആളാണ്. വലിയ റെസ്‌പോണ്‍സിബിളിറ്റി ആണ് എന്ന് വിശ്വസിക്കുന്ന ആളാണ്.

അതിലേക്ക് പോയി കഴിഞ്ഞാല്‍ ആ ഒരു ഉത്തരവാദിത്തം എടുക്കണം. ഫ്രീയായ മൈന്‍ഡില്‍ അതിനെ കാണാന്‍ താല്‍പര്യമില്ല. എപ്പോഴാണോ അതിനെ സീരിയസായിട്ട് കാണാന്‍ പ്രാപ്തമാകുന്നത് അപ്പോള്‍ അത് ഉണ്ടാകുമായിരിക്കും,’ അനുശ്രീ പറഞ്ഞു. ഏതായാലും ഇപ്പോള്‍ അങ്ങനത്തെ ചിന്തകളും കാര്യങ്ങളും ഒന്നുമില്ല എന്നും അനുശ്രീ വ്യക്തമാക്കി.

അടുത്തിടെ ഒരു അഭിമുഖത്തില്‍ തന്റെ ഏറ്റവും മോശമായ ഒരു അവസ്ഥയെ കുറിച്ച് സംസാരിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു ദിവസം പെട്ടന്ന് നടന്നപ്പോള്‍ എന്റെ ഒരു കൈയ്യില്‍ ബാലന്‍സ് ഇല്ലാത്തപോലെ തോന്നി. ഉടനെ ഹോസ്പിറ്റലില്‍ കൊണ്ടുപോയി എക്‌സറെ എടുത്തു പലവിധ പരിശോധനകള്‍ നടത്തി. പക്ഷെ കണ്ടുപിടിക്കാന്‍ പറ്റാത്ത എന്തോ ഒരു കാര്യമായിരുന്നു. പിന്നെ പരിശോധിച്ചപ്പോള്‍ ഒരു എല്ല് വളര്‍ന്ന് വരുന്നതായി കണ്ടെത്തി. അതില്‍ നെര്‍വൊക്കെ കയറി ചുറ്റി കംപ്രസ്ഡായി കുറച്ച് മോശമായ അവസ്ഥയിലായിരുന്നു.

അതുമാത്രമല്ല എന്റെ കൈയില്‍ പള്‍സ് ഒന്നും കിട്ടുന്നുണ്ടായിരുന്നില്ല. അവസ്ഥ അത്ര നല്ലതല്ല എന്ന് തിരിച്ചറിഞ്ഞതോടെ പെട്ടന്ന് സര്‍ജറി ഫിക്‌സ് ചെയ്തു. സര്‍ജറി കഴിഞ്ഞ് എട്ട്, ഒമ്പത് മാസത്തോളം എന്റെ കൈ പാരലൈസ്ഡ് ആയിരുന്നു. അങ്ങനെ ഇനി സിനിമയൊന്നും ചെയ്യാന്‍ പറ്റില്ല. എല്ലാം പെട്ടിയില്‍ പൂട്ടികെട്ടി വെക്കണം എന്ന അവസ്ഥയായി. ഒമ്പത് മാസത്തോളം ഒരു റൂമിനകത്ത് തന്നെയായിരുന്നു, മാനസികമായി ഏറെ തകര്‍ന്ന നിമിഷം എന്നും പറഞ്ഞുകൊണ്ട് അനുശ്രീ കരയുകയായിരുന്നു.

More in Actress

Trending