
Actress
സാമ്പത്തികമായി ഇന്നും സിനിമയില്‍ ഞാന്‍ സേഫ് അല്ല; മാലാ പാര്‍വതി
സാമ്പത്തികമായി ഇന്നും സിനിമയില്‍ ഞാന്‍ സേഫ് അല്ല; മാലാ പാര്‍വതി

നിരവധി ചിത്രങ്ങില്‍ തന്റെ കഴിവ് തെളിയിച്ചിട്ടുള്ള താരമാണ് മാല പാര്‍വതി. ഇപ്പോഴിതാ സിനിമയില്‍ സാമ്പത്തികമായി ഇന്നും താന്‍ സേഫ് അല്ലെന്ന് പറയുകയാണ് നടി. ഒരുപാട് പണം ചോദിച്ചാല്‍ സിനിമയില്‍ അവസരം കിട്ടില്ലെന്നും നടി പറഞ്ഞു. സിനിമയില്‍ അഭിനയിക്കുന്ന എല്ലാവരുടെയും അവസ്ഥ ഇത് തന്നെയാണെന്നും മാലപാര്‍വ്വതി വ്യക്തമാക്കി.
‘സാമ്പത്തികമായി ഇന്നും സിനിമയില്‍ ഞാന്‍ സേഫ് അല്ല. എല്ലാ മാസവും ഒന്നാം തീയതി വാടക നല്‍കാനും കൂടെ ജോലി ചെയ്യുന്നവര്‍ക്ക് ശമ്പളം നല്‍കാനും എന്റെ കയ്യില്‍ പണം ഉണ്ടോന്ന് ചോദിച്ചാല്‍ ഇല്ലെന്ന് പറയേണ്ടി വരും. കിട്ടുന്ന പൈസ മുഴുവനും എനിക്ക് സേവ് ചെയ്യാന്‍ പറ്റില്ല. ഒരുപാട് ചിലവുണ്ട്. എന്നെ ആശ്രയിച്ച് നില്‍ക്കുന്നവരെ സഹായിക്കണം. അതുകൊണ്ടാണ് കഴിയാത്തത്.
പിന്നെ സിനിമയില്‍ ഒരുപാട് പണമൊന്നും ചോദിക്കാന്‍ സാധിക്കില്ല. എന്നെ മിക്കവാറും എല്ലാവരും വിളിക്കുമ്പോള്‍ നിങ്ങളുടെ ബജറ്റ് പറയാനാണ് ഞാന്‍ പറയുന്നത്. അങ്ങനെ പറഞ്ഞില്ലെങ്കില്‍ നമുക്ക് സിനിമയില്‍ അവസരം കിട്ടില്ല.
സിനിമയില്‍ പൈസ കൂട്ടി ചോദിച്ചാല്‍ അവസരം കിട്ടില്ല. അവിടെ ആണ്, പെണ്ണ് എന്നൊന്നുമില്ല. സിനിമയില്‍ പ്രത്യേകിച്ചൊരു ബഡ്ജറ്റൊന്നും നമുക്ക് ചോദിക്കാന്‍ കഴിയില്ല. പ്രത്യേകിച്ച് മലയാളം സിനിമയില്‍.
എ?ഗ്രിമെന്റൊക്കെ ഒപ്പിട്ടാല്‍ ഇത്ര രൂപ കിട്ടുമെന്നെങ്കിലും അറിയാം. അല്ലെങ്കില്‍ പൈസ കിട്ടുമോ എന്ന് തന്നെ ഉറപ്പ് കാണില്ല. സിനിമയില്‍ നില്ക്കുക എന്നത് നിരന്തരമായ ഒരു ഫൈറ്റാണ്.’ മാലാ പാര്‍വ്വതി പറഞ്ഞു.
മലയാളികൾക്ക് രമ്യ നമ്പീശൻ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളത്തിലും മറ്റ് ഭാഷകളിലുമായി നിറഞ്ഞു നിൽക്കുകയാണ് നടി. വളരെ പെട്ടെന്ന് തന്നെ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടിയാണ് ശാന്തുമാരി. എഴുന്നൂറോളം ചിത്രങ്ങളിലാണ് ശാന്തകുമാരി അഭിനയിച്ചിട്ടുള്ളത്. ഇപ്പോഴിതാ മമ്മൂട്ടി ചിത്രത്തിൽ അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെയ്ക്കുകയാണ് നടി....
നിരവധി വ്യത്യസ്തങ്ങളായ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ലെന. മിനിസ്ക്രീനിലും ബിഗ്ക്രീനിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുവാൻ താരത്തിനായിട്ടുണ്ട്....
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ നടിയായിരുന്നു ഷെഫാലി ജരിവാല(42). ഇപ്പോഴിതാ നടി അന്തരിച്ചുവെന്ന വാർത്തകളാണ് പുറത്തെത്തുന്നത്. കാണ്ടാ ലഗാ എന്ന സംഗീത ആൽബത്തിലൂടെയാണ് ഷെഫാലി...
മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് പ്രിയദർശൻ. മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങൾക്കിന്നും ആരാധകർ ഏറെയാണ്. പ്രിയദർശൻ മാത്രമല്ല, അദ്ദേഹത്തിന്റെ മുൻ ഭാര്യ...