Connect with us

‘ആവേശ’ത്തിന് പ്രശംസകളുമായി നടി സാമന്ത

Actress

‘ആവേശ’ത്തിന് പ്രശംസകളുമായി നടി സാമന്ത

‘ആവേശ’ത്തിന് പ്രശംസകളുമായി നടി സാമന്ത

മലയാള ചിത്രം ‘ആവേശ’ത്തിന് പ്രശംസകളുമായി നടി സാമന്ത. സിനിമ കണ്ട ശേഷം സാമന്ത ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവച്ച പോസ്റ്റര്‍ ശ്രദ്ധ നേടുകയാണ്. ഇല്ലുമിനാറ്റി എന്ന ഗാനം ചേര്‍ത്ത് സംവിധായകന്‍ സുഷിന്‍ ശ്യാമിനെ മെന്‍ഷന്‍ ചെയ്തു കൊണ്ടാണ് സാമന്തയുടെ പോസ്റ്റ്. സുഷിന്‍ ശ്യാമിനെ ജീനിയസ് എന്നാണ് സാമന്ത വിശേഷിപ്പിച്ചിരിക്കുന്നത്.

ഒപ്പം സിനിമ ഇപ്പോള്‍ തന്നെ കാണൂ എന്നും താരം പറയുന്നുണ്ട്. ഏപ്രില്‍ 11ന് റിലീസ് ചെയ്ത ചിത്രം ഇതുവരെ 90 കോടിക്ക് അടുത്ത് നേടിക്കഴിഞ്ഞു. നൂറ് കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണ് ആവേശം ഇപ്പോള്‍.

ചിത്രം അഞ്ച് ദിവസത്തിനുള്ളില്‍ 50 കോടി ക്ലബ്ബില്‍ എത്തിയിരുന്നു. ആദ്യ ദിവസം കേരളത്തില്‍ നിന്നും 3.5 കോടിയാണ് ചിത്രം നേടിയത്. ആഗോള കളക്ഷനായി ലഭിച്ചത് 10.57 കോടിയായിരുന്നു. പിന്നീട് വന്ന ദിവസങ്ങളിലെല്ലാം ആഗോള കളക്ഷന്‍ പത്ത് കോടിയായി സിനിമ നില നിര്‍ത്തി. നിലവില്‍ 65 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ കളക്ഷന്‍.

‘രോമാഞ്ച’ത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ബംഗളുരുവിലെ ഒരു കോളേജ് പശ്ചാത്തലത്തിലുള്ള 3 മലയാളി വിദ്യാര്‍ത്ഥികളുടെ കഥയും ശേഷം അവര്‍ നേരിടുന്ന ചില പ്രശ്‌നങ്ങള്‍ക്ക് രംഗ എന്ന ലോക്കല്‍ ഗുണ്ടാ നേതാവിന്റെ സഹായം തേടുന്നതും തുടര്‍ന്നുള്ള രസകരമായ സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങി നിരവധി പേരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.

More in Actress

Trending