
Actor
കപ്പലണ്ടിയും ചെറുപഴവും…; വൈറലായി ആസിഫ് അലിയുടെ സ്വന്തം ഫുഡ് കോംബോ!
കപ്പലണ്ടിയും ചെറുപഴവും…; വൈറലായി ആസിഫ് അലിയുടെ സ്വന്തം ഫുഡ് കോംബോ!

സോഷ്യല്‍ മീഡിയയില്‍ വൈറലായി നടന് ആസിഫ് അലിയുടെ സ്വന്തം ഫുഡ് കോംബോ. ഊണ് കഴിഞ്ഞ് കപ്പലണ്ടിയും ചെറുപഴവും ഒന്നിച്ച് കഴിച്ചാല്‍ ഡെസേര്‍ട്ടിന്റെ ആവശ്യമില്ലെന്നാണ് താരം വിഡിയോയില്‍ പറയുന്നത്.
ആസിഫ് അലിയുടെ സ്പെഷ്യല്‍ കോംബോയുടെ വിഡിയോ ഫുഡ് ബ്ലോഗറായ മൃണാള്‍ ആണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ആദ്യം കടലമിഠായി വായിലിട്ട് കടിച്ചു പൊടിക്കണം, എന്നിട്ട് ഒരു പഴവും കഴിക്കണം. രണ്ടും കൂടി മിക്സ് ചെയുമ്പോള്‍ പായസത്തിന്റെ രുചിയാണ് എന്നാണ് ആസിഫ് അലി പറയുന്നത്.
അച്ചാറും പപ്പടവും മീന്‍ വറുത്തതും കുറച്ച് ബിഎഫും കുറച്ച് പാവയ്ക്കയും കൂട്ടി കഴിച്ച് കഴിഞ്ഞിട്ട് ശുഭവസാനത്തിന് വേണ്ടി ഒരു ഡെസേര്‍ട്ടിന് പകരമായിട്ട് കഴിക്കാവുന്ന ഒരു കോമ്പിനേഷന്‍ ആണിത് എന്നാണ് താരം പറയുന്നത്.
ഈ കോമ്പിനേഷന്‍ മലയാള സിനിമയില്‍ കൊണ്ടുവന്നത് ആസിഫ് അലി ആണെന്നാണ് കൂടെയുണ്ടായിരുന്ന സംവിധായകന് ജീത്തു ജോസഫ് പറഞ്ഞത്. എന്തായാലും രസകരമായ കമന്റുകളാണ് ഈ വീഡിയോയ്ക്ക് താഴെ വരുന്നത്. ഇതുപോലെ വ്യത്യസ്!തമായ മറ്റ് ചില കോമ്പോകളും ചിലര്‍ കമന്റ് ചെയ്യുന്നുമുണ്ട്.
പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ നടനാണ് ആനന്ദ്. വില്ലൻ കഥാപാത്രങ്ങളിലൂടെയാണ് ആനന്ദ് മലയാളികളുടെ പ്രിയങ്കരനാകുന്നത്. ടൈഗർ എന്ന ചിത്രത്തിലെ വില്ലൻ കഥാപാതാരമായ മുസാഫിറിനെ...
മിമിക്രിയിലൂടെ സിനിമയിലെത്തിയ കലാകാരനാണ് കലാഭവൻ റഹ്മാൻ. കലാഭവനിലെ മിമിക്സ് പരേഡാണ് റഹ്മാന് സിനിമയിലേയ്ക്കുള്ള വാതിൽ തുറന്നു കൊടുത്തത്. ഇപ്പോഴിതാ സിനിമകളിൽ സ്ഥിരമായി...
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ സിനിമകൾ...