Connect with us

വാട്‌സ്ആപ്പില്‍ 2000 പേരെ ബ്ലോക്ക് ചെയ്തിട്ടുണ്ട്, ഇന്‍സ്റ്റഗ്രാമില്‍ പെണ്‍കുട്ടികളെ സ്‌റ്റോക്ക് ചെയ്തിട്ടുണ്ടെന്ന് ഉണ്ണി മുകുന്ദന്‍

Actor

വാട്‌സ്ആപ്പില്‍ 2000 പേരെ ബ്ലോക്ക് ചെയ്തിട്ടുണ്ട്, ഇന്‍സ്റ്റഗ്രാമില്‍ പെണ്‍കുട്ടികളെ സ്‌റ്റോക്ക് ചെയ്തിട്ടുണ്ടെന്ന് ഉണ്ണി മുകുന്ദന്‍

വാട്‌സ്ആപ്പില്‍ 2000 പേരെ ബ്ലോക്ക് ചെയ്തിട്ടുണ്ട്, ഇന്‍സ്റ്റഗ്രാമില്‍ പെണ്‍കുട്ടികളെ സ്‌റ്റോക്ക് ചെയ്തിട്ടുണ്ടെന്ന് ഉണ്ണി മുകുന്ദന്‍

നിരവധി ആരാധകരുള്ള താരമാണ് ഉണ്ണി മുകുന്ദന്‍. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റേതായി ത്തൊറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ‘ജയ് ഗണേഷ്’ എന്ന ചിത്രമാണ് നടന്റെതായി പുറത്തെത്തിയത്. രഞ്ജിത്ത് ശങ്കര്‍ ആയിരുന്നു സംവിധാനം. എന്നാല്‍ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങള്‍ ലഭിച്ചില്ലാ എന്നാണ് പുറത്ത് വരുന്ന തില റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാരുന്നത്.

ആര്‍ഡിഎക്‌സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ മഹിമ നമ്പ്യാരാണ് ചിത്രത്തില്‍ ഉണ്ണി മുകുന്ദന്റെ നായികയായി വേഷമിട്ടിരിക്കുന്നത്. ഇപ്പോഴിതാ തന്റെ സിനിമയ്ക്ക് പുറത്തുള്ള ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. വാട്‌സ്ആപ്പില്‍ താന്‍ 2000 പേരെ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. കൂടാതെ താന്‍ ഇന്‍സ്റ്റഗ്രാമില്‍ പെണ്‍കുട്ടികളെ സ്‌റ്റോക്ക് ചെയ്തിട്ടുണ്ടെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നത്.

‘1000, 2000 പേരെ താന്‍ ഫോണില്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്. എന്റെ പഴയ നമ്പര്‍ ഉണ്ടായിരുന്നു. അത് ലീക്കൗട്ടായി. ഞാന്‍ സംസാരിച്ച് അപ്പോള്‍ ബ്ലോക്ക് ചെയ്യും. ഹായ് എന്ന് മെസേജ് അയക്കുന്നത് തനിക്ക് ഇഷ്ടമല്ല. ഇന്ന ആളാണ്, ഇന്ന ആവശ്യത്തിനാണ് മെസേജ് എന്ന് പറയണം. കാരണം അറിയാത്ത നമ്പറാണ്. തനിക്ക് ഫോണില്‍ ഏറ്റവും ഇഷ്ടമുള്ള ഫീച്ചര്‍ ബ്ലോക്ക് ചെയ്യലാണ്.

ഇന്‍സ്റ്റഗ്രാമില്‍ ഒരുപാട് പേരെ സ്‌റ്റോക്ക് ചെയ്തിട്ടുണ്ട്. അവരെ ഉപദ്രവിക്കുന്ന രീതിയില്‍ അല്ല. വെറുതെ നോക്കും. ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നില്ല. എല്ലാം ടീമിന് കൊടുത്തു. അവിടെ എനിക്ക് കൈകാര്യം ചെയ്യാന്‍ പറ്റാത്ത ടോക്‌സിസിറ്റിയാണ്. വല്ലാത്തൊരു ആള്‍ക്കാരാണ്. എനിക്കവിടേക്ക് പോകാന്‍ തോന്നുന്നില്ല. ഒരു നായികയോടും തനിക്ക് ക്രഷ് ഇല്ല ഒന്നുമില്ല, ഒരാളോടും. ഭംഗിയുള്ള കുട്ടികളാണ്. പക്ഷെ എനിക്കങ്ങനെ ക്രഷൊന്നും തോന്നിയിട്ടില്ല.’ എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്.

അതേസമയം ജോമോള്‍, അശോകന്‍, രവീന്ദ്ര വിജയ്, ഹരീഷ് പേരടി, നന്ദു തുടങ്ങിയവരാണ് ജയ് ഗണേഷിലെ മറ്റ് പ്രധാന താരങ്ങള്‍. ചന്ദ്രു ശെല്‍വരാജ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിംഗ് ഹരീഷ് പ്രതാപ്, സംഗീതം ശങ്കര്‍ ശര്‍മ്മ. ഡ്രീംസ് ആന്‍ഡ് ബിയോണ്ട്, ഉണ്ണിമുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ രഞ്ജിത്ത് ശങ്കര്‍, ഉണ്ണിമുകുന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

More in Actor

Trending

Recent

To Top