
Actress
അവസരങ്ങള്‍ ലഭിക്കണമെങ്കില്‍ സ്റ്റേജ് ഷോ നിര്‍ത്തണമെന്നാണ് മലയാളത്തിലെ ഒരു വലിയ സംവിധായകന് പറഞ്ഞത്; ഷംന കാസിം
അവസരങ്ങള്‍ ലഭിക്കണമെങ്കില്‍ സ്റ്റേജ് ഷോ നിര്‍ത്തണമെന്നാണ് മലയാളത്തിലെ ഒരു വലിയ സംവിധായകന് പറഞ്ഞത്; ഷംന കാസിം

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയാണ് ഷംന കാസിം. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ ഡാന്‍സര്‍ എന്ന ലേബല്‍ കാരണം തനിക്ക് മലയാള സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പറയുകയാണ് നടി. അവസരങ്ങള്‍ ലഭിക്കണമെങ്കില്‍ സ്റ്റേജ് ഷോ ചെയ്യുന്നത് കുറയ്ക്കണമെന്ന് തന്നോട് മലയാളത്തിലെ ഒരു വലിയ സംവിധായകന് പറഞ്ഞിരുന്നു എന്നാണ് ഷംന ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.
ഡാന്‍സര്‍ എന്ന ലേബല്‍ കാരണം തനിക്ക് മലയാള സിനിമയില്‍ അവസരങ്ങള്‍ നഷ്ടമായി. സ്റ്റേജ് ഷോ കുറയ്ക്കണം അതുകൊണ്ടാണ് അവസരം കുറയുന്നതെന്ന് എത്രയോ പേര് പറഞ്ഞിട്ടുണ്ട്. അങ്ങനൊരു രീതി മലയാളത്തില്‍ ഉണ്ടായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്.
എപ്പോഴും സ്റ്റേജില്‍ കാണുന്നത് കൊണ്ട് അഭിനയിപ്പിക്കാന്‍ പലര്‍ക്കും താല്പര്യമില്ലായിരുന്നു. എന്നാല്‍ തമിഴ്, തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ നിന്ന് അപ്പോഴും അവസരങ്ങള്‍ കിട്ടുന്നുണ്ടായിരുന്നു. അവര്‍ സിനിമയും തന്നു, സ്റ്റേജ് ഷോകളും തന്നു. മലയാളത്തില്‍ ഒരു അവസരം വന്നപ്പോള്‍ സ്റ്റേജ് ഷോ കുറയ്ക്കണമെന്ന് ഒരു വലിയ സംവിധായകന് എന്നോട് തുറന്നു പറഞ്ഞിട്ടുണ്ട്.
ഇപ്പോള്‍ ആ രീതികളൊക്കെ മാറിയില്ലേ. വലിയ താരങ്ങള്‍ വരെ അവതാരകരായി. അന്ന് അവരൊക്കെ പറയുന്നത് കേട്ടിട്ട് നൃത്തം ചെയ്യാതിരുന്നെങ്കില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട് നൃത്തവുമില്ല, സിനിമയിലുമില്ല എന്ന അവസ്ഥയില്‍ വീട്ടിലിരിക്കേണ്ടി വന്നേനെ.
ഒരു കാലത്ത് മലയാളം സിനിമകള്‍ ചെയ്യാത്തതില്‍ വളരെ വിഷമിച്ചിരുന്നു. പിന്നീട് ഇതിലൊന്നും കാര്യമില്ലെന്ന് മനസിലാക്കി. നൃത്തമാണ് ഏറ്റവും സന്തോഷം നല്‍കുന്നത്. ഭാവിയില്‍ ഡാന്‍സ് സ്കൂള്‍ തുടങ്ങണമെന്നുണ്ട്. അതുപോലെ എല്ലാ കാലത്തും ഷംന കാസിം ഓണ്‍ ദ സ്റ്റേജ് എന്ന് പറയുന്നത് കേള്‍ക്കണം എന്നാണ് ഷംന പറയുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് നടി ഷെഫാലി ജരിവാലയുടെ മരണ വാർത്ത പുറത്തെത്തുന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആദ്യം പുറത്ത് വന്നിരുന്ന റിപ്പോർട്ടുകൾ. എന്നാൽ...
മലയാളികൾക്ക് രമ്യ നമ്പീശൻ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളത്തിലും മറ്റ് ഭാഷകളിലുമായി നിറഞ്ഞു നിൽക്കുകയാണ് നടി. വളരെ പെട്ടെന്ന് തന്നെ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടിയാണ് ശാന്തുമാരി. എഴുന്നൂറോളം ചിത്രങ്ങളിലാണ് ശാന്തകുമാരി അഭിനയിച്ചിട്ടുള്ളത്. ഇപ്പോഴിതാ മമ്മൂട്ടി ചിത്രത്തിൽ അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെയ്ക്കുകയാണ് നടി....
നിരവധി വ്യത്യസ്തങ്ങളായ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ലെന. മിനിസ്ക്രീനിലും ബിഗ്ക്രീനിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുവാൻ താരത്തിനായിട്ടുണ്ട്....
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ നടിയായിരുന്നു ഷെഫാലി ജരിവാല(42). ഇപ്പോഴിതാ നടി അന്തരിച്ചുവെന്ന വാർത്തകളാണ് പുറത്തെത്തുന്നത്. കാണ്ടാ ലഗാ എന്ന സംഗീത ആൽബത്തിലൂടെയാണ് ഷെഫാലി...