
Social Media
‘എല്ലോരും വാങ്കാ, ആള്‍വെയ്സ് വെല്ക്കംസ് യൂ’; വില്ലേജ് കുക്കിങ് ചാനലിന്റെ ആരാധകനാണ് താനെന്ന് ചിരഞ്ജീവി
‘എല്ലോരും വാങ്കാ, ആള്‍വെയ്സ് വെല്ക്കംസ് യൂ’; വില്ലേജ് കുക്കിങ് ചാനലിന്റെ ആരാധകനാണ് താനെന്ന് ചിരഞ്ജീവി

പ്രശസ്ത തമിഴ് യൂട്യൂബ് കുക്കിങ് ചാനലായ വില്ലേജ് കുക്കിങ് ചാനലിന്റെ ആരാധകനാണ് താനെന്ന് നടന് ചിരഞ്ജീവി. മകളുടെ നിര്‍ദേശ പ്രകാരം ഒരിക്കല്‍ താന്‍ അവരുടെ വീഡിയോ കണ്ടെന്നും അത് ഇഷ്ടപ്പെട്ടുവെന്നും ചിരഞ്ജീവി പറയുന്നു. വില്ലേജ് കുക്കിങ് ചാനലിന്റെ വ്യത്യസ്തമായ അവതരണ രീതി തന്നെ ആകര്‍ഷിച്ചതായും ചിരഞ്ജീവി ഒരഭിമുഖത്തില്‍ വ്യക്തമാക്കി. ചിരഞ്ജീവിയുടെ വാക്കുകള്‍ക്ക് ചാനലിന്റെ അഡ്മിന് നന്ദിയും രേഖപ്പെടുത്തിയിട്ടുണ്ട്.
‘മകളില്‍ നിന്നാണ് വില്ലേജ് കുക്കിങ് ചാനലിനെക്കുറിച്ച് അറിഞ്ഞത്. ഓഡിറ്റര്‍മാരും അഭിഭാഷകരും പങ്കെടുത്ത ഒരു മീറ്റിങ്ങിനിടെയാണ് വിഡിയോ കാണാന്‍ ഇടയായത്. ‘എല്ലോരും വാങ്കാ, ആള്‍വെയ്സ് വെല്ക്കംസ് യൂ’ എന്ന അവരുടെ സ്വാഗത വാചകം എന്നെ ഒരുപാട് ആകര്‍ഷിച്ചു.
എന്റെ ശ്രദ്ധ മുഴുവനും പിന്നീട് മീറ്റിങ്ങിലായിരുന്നില്ല, ഇവരുടെ വീഡിയോയിലായിരുന്നു. ഞാന്‍ ഫോണില്‍ നോക്കിയിരിക്കുന്നത് കണ്ട ടീം അംഗങ്ങള്‍ കരുതിയത് ഞാന്‍ അവര്‍ പറയുന്നത് കുറിക്കുകയാണ് എന്നാണ്, എന്നും ചിരഞ്ജീവി പറഞ്ഞു.
2.4 കോടി ഫോളോവേഴ്സുള്ള യൂട്യൂബ് ചാനലാണ് വില്ലേജ് കുക്കിങ് ചാനല്‍. കഴിഞ്ഞ ദിവസം ചാനലിലെ പ്രധാന ആകര്‍ഷണമായ എം പെരിയതമ്പി ആശുപത്രിയിലായ വാര്‍ത്ത ആരാധകരെ ആശങ്കയിലാഴ്ത്തിയിരുന്നു.
ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മാര്‍ച്ച് 28ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും സുഖം പ്രാപിച്ച് വരികയാണെന്നും പെരിയതമ്പിയുടെ കൊച്ചുമകന് സുബ്രമണ്യന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ദിലീപിനെയും മഞ്ജിവിനെയുമെല്ലാം അപകീർത്തിപ്പെടുത്തുന്ന ആരോപണങ്ങളുമായി സംവിധായൻ സനൽകുമാർ ശശിധരൻ രംഗത്തെത്തിയിരുന്നത് വാർത്തയായിരുന്നു. താനുമായി മഞ്ജു വാര്യർ അടുക്കാത്തതിന്...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...